മൂവാറ്റുപുഴ: സിപിഎം ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്ന് മൂവാറ്റുപുഴയില്‍ ഹര്‍താല്‍. കാലത്ത് ആറു മണി മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. സിപിഎം- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കു നേരേ ആക്രമണം നടത്തുകയായിരുന്നു. 15 പേര്‍ക്ക് പരിക്കേറ്റു. ഇവരെ മൂവാറ്റുപുഴയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞദിവസം പാലക്കുഴയില്‍ സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തില്‍ ബിജെപി-സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ ഓഫീസും കൊടിമരങ്ങളും നശിപ്പിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് എ.എസ്.വിജുമോന്‍, അജീഷ് തങ്കപ്പന്‍, അരുണ്‍.പി.മോഹന്‍, ബിജീഷ് ശ്രീധരന്‍, എച്ച്. വിനോദ്, കെ.സി.ബാബു നേതൃത്വത്തില്‍ പ്രകടനം നടത്തിയത്. പ്രകടനം ജംഗ്ഷനിലെത്തിയപ്പോഴായിരുന്നു സിപിഎം കൂത്താട്ടുകുളം ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ആക്രമണം. പാര്‍ട്ടി ഓഫീസില്‍ യോഗം ചേര്‍ന്ന് എടുത്ത തീരുമാനപ്രകാരം, പ്രകടനത്തിനുനേരെ ബോംബെറിഞ്ഞശേഷമായിരുന്നു ആക്രമണം. സോഡാകുപ്പി, വടി, കല്ല് തുടങ്ങിയവയുപയോഗിച്ചു. പോലീസ് ആക്രമണത്തിന് വഴിയൊരുക്കി. അരുണ്‍.പി.മോഹന്‍, ശ്രീജിത്ത്, അനൂപ് എന്നിവരുടെ പരിക്ക് ഗുരുതരമാണ്.
















