തിരുവനന്തപുരം: വ്യവസായ വാണിജ്യ നയത്തിന്റെ കരടു പ്രസിദ്ധീകരിച്ചു. കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കി മാറ്റുകയെന്നതാണ് ലക്ഷ്യമെന്ന് മന്ത്രി എ.സി. മൊയ്തീന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വ്യവസായ സംരംഭം ആരംഭിക്കാന്‍ അപേക്ഷ നല്‍കിയാല്‍ ഒരു മാസത്തിനുള്ളില്‍ ക്ലിയറന്‍സ് നല്‍കും. ലൈസന്‍സ് കാലാവധി അഞ്ച് വര്‍ഷമായി നിജപ്പെടുത്തും. കെഎസ്‌ഐഡിസിയാണ് നോഡല്‍ എജന്‍സി.
സംവിധാനം ജില്ലാ തലത്തിലും പ്രായോഗികമാക്കാന്‍ ജില്ലാ കളക്ടറെ മേധാവിയാക്കി വിവിധ വകുപ്പ് ഉദ്യോഗസ്ഥരെ ഉള്‍ക്കൊള്ളിച്ച് ജില്ലാ സമിതി രൂപീകരിക്കും. ക്ലിയറന്‍സുമായി ബന്ധപ്പെട്ട് എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പൊതു വെബ് പോര്‍ട്ടല്‍ തുടങ്ങി എല്ലാ വകുപ്പുകളെയും ബന്ധപ്പെടുത്തും.
















