കൊച്ചി: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മരിച്ചവരുടെയും വിദേശത്തുള്ളവരുടെയൂം പേരില്‍ കള്ളവോട്ട് നടന്നുവെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. ഇതു സംബന്ധിച്ച തെളിവുകള്‍ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.
കഴിഞ്ഞവര്‍ഷം മേയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 259 ആളുകളുടെ പേരിലാണ് കള്ളവോട്ട് നടന്നത്. ഇതേത്തുടര്‍ന്ന് സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 2015ല്‍ മരിച്ച മഞ്ചേശ്വരം പഞ്ചായത്തിലെ ഉദ്യാവര്‍ സ്വദേശി യു.എ മുഹമ്മദ് വോട്ട് ചെയ്തിരുന്നു എന്ന് റിട്ടേണിങ് ഓഫീസറായ പി.എച്ച് നിസാജുദ്ദീന്‍ ഹൈക്കോടതിയിലെത്തി മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് വോട്ടര്‍മാരെ വിളിച്ചു വരുത്താന്‍ ഹൈക്കോടതി തീരുമാനിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ കോടതിയുടെ സമന്‍സ് വോട്ടര്‍മാര്‍ക്ക് എത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞില്ല. ഈ സാഹചര്യത്തില്‍ പോലീസ് സഹായം നല്‍കാനും കോടതി ഉത്തരവിടുകയും ചെയ്തു. ഏതായാലും സുരേന്ദ്രന്‍ സമര്‍പ്പിച്ച തെളിവുകള്‍ കോടതി അംഗീകരിക്കുകയാണെങ്കില്‍ ലീഗിലെ അബ്ദുള്‍ റസാഖിന്റെ വിജയം അസാധുവാകും.
89 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിലാണ് റസാഖ് നിയമസഭയിലേക്ക് എത്തിയത്.
















