കാനാട്ടുകര സേവാസദനത്തിലെ സുകന്യയും കൃഷ്ണപ്രസാദും വിവാഹിതരായപ്പോള്‍
തൃശൂര്‍: കാനാട്ടുകര സേവാസദനത്തിന് മുന്നില്‍ കതിര്‍ മണ്ഡപമുയര്‍ന്നു. സദനത്തിലെ അമ്മമാരും സഹോദരിമാരും പൂത്താലവുമായി വരനെ വരവേറ്റു. സേവാസദനത്തിലെ സുകന്യ സുമംഗലിയായി.
ഈ മംഗളകര്‍മ്മത്തിന് സാക്ഷികളാകാന്‍ സാമൂഹ്യ രാഷ്‌ട്രീയ രംഗത്തെ പ്രമുഖരടക്കം ഒട്ടേറെപ്പേരെത്തി. മുതിര്‍ന്ന ആര്‍എസ്എസ് പ്രവര്‍ത്തകനും കേരള ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന സേവാപ്രമുഖുമായ എ.പി. ഭരത്കുമാറിന്റെയും രമണിയുടെയും മകന്‍ കൃഷ്ണപ്രസാദാണ് സുകന്യയെ താലിചാര്‍ത്തി ജീവിതസഖിയായി വരിച്ചത്.
ചെറുപ്പംമുതല്‍ സേവാസദനത്തിലെ അന്തേവാസിനിയായ സുകന്യ ബികോം പഠനം ഈ വര്‍ഷം പൂര്‍ത്തിയാക്കി. പൂനെയില്‍ സ്വകാര്യ റിസോര്‍ട്ടില്‍ മാനേജരാണ് കൃഷ്ണപ്രസാദ്. വിവാഹത്തിലും തുടര്‍ന്ന് സദനത്തിന്റെ മുറ്റത്ത് നടന്ന സല്‍ക്കാരത്തിലും നൂറുകണക്കിന് പേര്‍ പങ്കെടുത്തു.
















