ചേര്‍ത്തല: ദേശീയപാതയില്‍ കാര്‍യാത്രക്കാരനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതിന്റെ പേരില്‍ പോലീസ് പിടിയിലായ കണ്ണൂരില്‍ നിന്നുള്ള ഡിവൈഎഫ്‌ഐ സംഘത്തിന്റെ യാത്രയുടെ ലക്ഷ്യത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ബിജെപി നിയോജകമണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസ് ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കേസിലെ പ്രതികളടക്കമുള്ളവരാണ് വാഹനത്തിലുണ്ടായിരുന്നതെന്ന് സംശയിക്കുന്നു. ദക്ഷിണ മേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍ ഉദ്ഘാടനം ചെയ്തു.
സാനു സുധീന്ദ്രന്‍ അദ്ധ്യക്ഷനായി. അരുണ്‍ കെ. പണിക്കര്‍, എം.എസ്. ഗോപാലകൃഷ്ണന്‍, എസ്. പത്മകുമാര്‍, അഭിലാഷ് മാപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
















