Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കേന്ദ്രം സഹായിക്കുന്നു; കേരളം വഞ്ചിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2017, 08:47 pm IST
inVicharam

കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ കേരളത്തിനുവേണ്ടി എന്തുചെയ്തുവെന്ന് ചോദിക്കുന്ന ഭരണ പ്രതിപക്ഷ നേതാക്കളുണ്ട്. കേരളത്തെ അവഗണിക്കുന്നുവെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും ഇടക്കിടെ ഉരുവിടുന്നുമുണ്ട്. ഇതിനുള്ള മറുപടി കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ ബിജെപി അധ്യക്ഷന്‍ അമിത് ഷാ കണക്കുകള്‍ നിരത്തി പറഞ്ഞിരുന്നു.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് ധനകാര്യകമ്മിഷന്‍ ശുപാര്‍ശ പ്രകാരം കേന്ദ്ര നികുതി വിഹിതമായി കേരളത്തിന് കിട്ടിയത് 33368 കോടിയാണ്. ബിജെപി സര്‍ക്കാരിന്റെ കാലത്ത് 98932 കോടിയും. ആദ്യ യുപിഎ സര്‍ക്കാരിന്റെ കാലത്ത് കേന്ദ്രസഹായം 5476 കോടിയായിരുന്നു. ബിജെപി സര്‍ക്കാര്‍ നല്‍കിയത് 70960 കോടിയും. കോണ്‍ഗ്രസ് സര്‍ക്കാര്‍ ധനകാര്യ കമ്മി നികത്താന്‍ നയാപൈസ നല്‍കിയില്ല. മോദി സര്‍ക്കാര്‍ 9519 കോടി നല്‍കി. തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ഗ്രാന്റ് 2732 കോടിയില്‍ നിന്ന് 7683 കോടിയായി ഉയര്‍ത്തി. വിവിധ ഗ്രാന്റുകളിലായി 70000 കോടിയുടെ വര്‍ദ്ധനയാണ് ഉണ്ടായത്.

കേരളത്തിന് വികസന പദ്ധതികള്‍ക്കായി 150000 കോടിയുടെ ധനസഹായം നരേന്ദ്ര മോദി സര്‍ക്കാര്‍ നല്‍കി. കൊച്ചി സ്മാര്‍ട്ട് സിറ്റിക്ക് 194 കോടി, അമൃത നഗരങ്ങള്‍ക്ക് 2359 കോടി, കൊച്ചി മെട്രോയ്‌ക്ക് 1257 കോടി, മൈക്രോ ഇറിഗേഷന് 180 കോടി, മത്സ്യത്തൊഴിലാളി ക്ഷേമത്തിന് 130 കോടി, ആഴക്കടല്‍ തുറമുഖ വികസനത്തിന് 2500 കോടി എന്നിങ്ങനെ അനുവദിച്ചു. റെയില്‍വേ വികസനത്തിന് 25000 കോടിയും ദേശീയ പാത വികസനത്തിന് 64000 കോടിയും നല്‍കി. 100 കോടിയിലധികം ചെലവ് വരുന്ന പദ്ധതികളാണ് ഇവ. ഇതിനുപുറമെ വിവിധ ചെറിയ പദ്ധതികള്‍ക്ക് കോടികള്‍ അനുവദിച്ചിട്ടുണ്ട്.

കേരളത്തില്‍ 32 ലക്ഷം ജന്‍ധന്‍ അക്കൗണ്ടുകള്‍ തുടങ്ങി. മുദ്രാ ബാങ്കിലൂടെ 19.59 ലക്ഷം പേര്‍ക്ക് 11655 കോടി വായ്‌പ നല്‍കി. ഒരു കോടി എല്‍ഇഡി ബള്‍ബ് നല്‍കി. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കേരളത്തിനു കിട്ടിയ ധനസഹായത്തിന്റെ കണക്ക് വെളിപ്പെടുത്താന്‍ അമിത് ഷാ കേരള മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയും ചെയ്തു. വെല്ലുവിളി സ്വീകരിക്കുകയോ കണക്ക് അവതരിപ്പിക്കുകയോ ചെയ്തിട്ടില്ല. കേന്ദ്ര പദ്ധതികള്‍ ജനങ്ങളില്‍ നിന്ന് മറച്ചുപിടിക്കാന്‍ ശ്രമിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അത് പ്രതീക്ഷിക്കുകയും വേണ്ട.

രാഷ്‌ട്രീയ വിരോധത്തിന്റെ പേരില്‍ കേന്ദ്ര പദ്ധതികള്‍ കേരളം തുരങ്കം വെയ്‌ക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ).

ഭവനരഹിതര്‍ക്കുളള കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പിഎംഎവൈ കേരളം അട്ടിമറിച്ചത് ഏറെ ഗൗരവത്തില്‍ ചിന്തിക്കേണ്ട വിഷയമാണ്. പദ്ധതി പ്രകാരം 60 ശതമാനം തുക കേന്ദ്രവും ബാക്കി 40 ശതമാനം സംസ്ഥാനത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിഹിതമാണ്. വീടില്ലാത്തവരുടെ എണ്ണം സംസ്ഥാനത്ത് കൂടിവരുമ്പോള്‍ കേന്ദ്ര പദ്ധതി പ്രകാരം കിട്ടുമായിരുന്ന 19,768 വീടുകള്‍ നഷ്ടമായിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥയും പിടിപ്പുകേടും മൂലമാണിതെന്നത് ശ്രദ്ധേയമാണ്.

പല കേന്ദ്ര പദ്ധതികളേയും തുരങ്കംവയ്‌ക്കാന്‍ കേരളം ശ്രമിച്ചതിന്റെ വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിട്ടുണ്ട്. നല്ല ചില കേന്ദ്ര പദ്ധതികള്‍ സ്വന്തം പദ്ധതികളായി അവതരിപ്പിച്ച് ജനങ്ങളെ കബളിപ്പിക്കാനും ശ്രമിച്ചിരുന്നു. എന്നാല്‍ പാവങ്ങള്‍ക്ക്് വീടുനല്‍കുന്ന പദ്ധതി രാഷ്‌ട്രീയവിരോധത്തിന്റെ പേരില്‍ നഷ്ടപ്പെടുത്തുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. പിഎംഎവൈ പ്രകാരം ഇതുവരെ കേരളത്തില്‍ പൂര്‍ത്തിയായത് 313 വീടുകള്‍ മാത്രമാണ്. ഇത് കേരളത്തിന്റെ അലസതയുടേയും അവഗണനയുടേയും നേര്‍ചിത്രമാണ്. കഴിഞ്ഞ വര്‍ഷം കേരളം ലക്ഷ്യമിട്ടത് 32,559 വീടുകളായിരുന്നു എന്നുകൂടി അറിയുമ്പോഴാണ് 313 എവിടെ എന്നറിയുന്നത്. ലക്ഷ്യം 32,559 വീടുകളായിരുന്നു എങ്കിലും 12,791 വീടുകള്‍ക്ക് മാത്രമാണ് സംസ്ഥാനം അനുമതി നല്‍കിയത്. ഇതുമൂലം സംസ്ഥാനത്തിന് ലഭിക്കുമായിരുന്ന 19,768 വീടുകളാണ് നഷ്ടമായത്.

സാങ്കേതിക കുരുക്കുകളും അധികൃതരുടെ പിടിപ്പുകേടുമാണ് ഇത്രയധികം വീടുകള്‍ നഷ്ടപ്പെടാന്‍ കാരണം. സംസ്ഥാന സര്‍ക്കാര്‍ ഭവനരഹിതര്‍ക്കായി ‘ലൈഫ്’ എന്ന പദ്ധതി തുടങ്ങിയതോടെ പിഎംഎവൈയ്‌ക്ക് വിഹിതം മാറ്റിവയ്‌ക്കാന്‍ താല്‍പര്യം കാണിക്കാത്തതും പദ്ധതിയുടെ നടത്തിപ്പിനെ ബാധിച്ചു. അര്‍ഹരായവരെ കേന്ദ്രസര്‍ക്കാരിന്റെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യിക്കുന്നതിലും വീഴ്ചയുണ്ടായി.

സംസ്ഥാനത്തെ മുഴുവന്‍ അര്‍ഹരായ ഗുണഭോക്താക്കളെയും കണ്ടെത്തനായില്ല. 32,559 ഗുണഭോക്താക്കളുടെ സ്ഥാനത്ത് 21,679 പേരെ മാത്രമാണ് കണ്ടെത്തിയത്. വീടുകള്‍ നഷ്ടപ്പെടുന്നവയില്‍ കൂടുതലും പട്ടികവിഭാഗത്തില്‍പ്പെട്ടവരുടേതാണ്. ഇതിന് കാരണം സ്വന്തമായി രണ്ട് സെന്റ് സ്ഥലമില്ലാത്തതാണ്. രണ്ട് സെന്റ് സ്വന്തം പേരില്‍ ഉണ്ടെങ്കില്‍ മാത്രമേ വീട് വയ്‌ക്കാന്‍ സാമ്പത്തിക സഹായം ലഭിക്കുകയുള്ളൂ.വീടില്ലാത്തവരുടെ പട്ടിക തദ്ദേശസ്ഥാപനങ്ങളിലെ ഗ്രാമസഭ കൂടി അംഗീകരിക്കണം. വീട് ലഭിക്കണമെങ്കില്‍ ഗുണഭോക്താക്കള്‍ കേന്ദ്ര ഗ്രാമീണ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം.

ഓണ്‍ലൈന്‍ വഴിയാണ് വീടുകള്‍ അനുവദിക്കുന്നത്. ഇതൊന്നും ചെയ്യാതിരുന്നതാണ് പട്ടികവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കിട്ടേണ്ട വീടുകള്‍ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാക്കിയത്്. പാവങ്ങളുടെ പേരില്‍ കണ്ണീര്‍ വാര്‍ക്കുന്ന ഇടതുമുന്നണി സര്‍ക്കാര്‍ കേന്ദ്ര വിരോധം മൂലം പട്ടികജാതിക്കാര്‍ക്ക് കിട്ടേണ്ട വീടുകള്‍ ഇല്ലാതാക്കിയത് ക്ഷമിക്കാനാവില്ല. അതിനു പിന്നില്‍ ആരായാലും അവരെ ജനമധ്യത്തില്‍ തുറന്നുകാട്ടണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

ഇടച്ചിറ അകംപുറത്ത് ബഷീറിന്റെ പുരയിടത്തില്‍ നട്ട ചേനവിത്ത് വാഴക്കുലയുടെ മാതൃകയില്‍ പൊട്ടിമുളച്ചപ്പോള്‍
Kerala

ചേന മുളച്ചപ്പോള്‍ വാഴക്കുല; അപൂര്‍വ കാഴ്ച കാണാന്‍ തിരക്ക്

ദേശീയ അദ്ധ്യാപക പരിഷത്തിന്റെ സംസ്ഥാന വനിതാസംഗമം പ്രജ്ഞ - 26 എറണാകുളത്ത് മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. സിനി കൃഷ്ണപുരി, പ്രവ്രാജിക സുമേധപ്രാണ മാതാജി, ഒ.എം. ശാലീന, കെ. സ്മിത, ടി. അനൂപ്കുമാര്‍, ബിന്ദു കെ.പി. സമീപം
Kerala

ആത്മവിശ്വാസം പകരാന്‍ അദ്ധ്യാപകര്‍ക്കേ കഴിയൂ: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

Kerala

മാസപ്പടി കേസ്: നിയമോപദേശം ലഭിച്ചു, കേസെടുക്കാന്‍ വൈമനസ്യം

Kerala

വീടില്ലാതെ തെരുവിൽ അലഞ്ഞുതിരിഞ്ഞപ്പോൾ അഭയം നൽകി: ഒടുവിൽ അന്തകനായതും അയാൾ തന്നെ! മധ്യവയസ്കനെ മർദ്ദിച്ചു കൊന്ന യുവാവ് അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

ഇന്ന് സമാപിക്കും: രാമായണത്തിന്റെ സാംസ്‌കാരിക സ്വാധീനം പകര്‍ന്ന് നല്‍കി രാമകഥാ കോണ്‍ക്ലേവ്

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആമുഖപ്രഭാഷണം നടത്തുന്നു

രാമായണം പകരുന്നത് ജീവിത മൂല്യങ്ങള്‍; ഗവേഷണകേന്ദ്രം അനിവാര്യം: കുമ്മനം

ജപ്തി ചെയ്ത സ്വന്തം വീട് ഭാര്യാമാതാവിന്റെ പേരിൽ ലേലത്തിൽ പിടിച്ച് ആന്റോ അഗസ്റ്റിൻ

കോണ്‍ക്ലേവില്‍ പങ്കെടുക്കാനെത്തിയ എംജി യൂണിവേഴ്‌സിറ്റി വിസി ഡോ. മാവൂത്, തൃശൂര്‍ ആരോഗ്യ സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മേല്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസി കെ.കെ. സാജു എന്നിവര്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവില്‍ ഇന്ന്

പുതിയ ന്യൂന മർദ്ദ സാധ്യത: രാജ്യത്ത് വീണ്ടും ശക്തമായ മഴയ്‌ക്ക് മുന്നറിയിപ്പ്

പ്രൊഫ. ഡോ. സോണിയ ജസ്‌റോട്ടിയ സംസാരിക്കുന്നു

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കാലഭേദങ്ങള്‍ക്കനുസരിച്ച് രാമായണത്തിന് മാറ്റമുണ്ട്: പ്രൊഫ. സോണിയ ജസ്‌റോട്ടിയ

ആറുമാസം റേഷന്‍ വാങ്ങാത്ത കാര്‍ഡുകള്‍ ഡീആക്ടിവേറ്റ് ചെയ്യും

വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണം അനുഭവമാക്കുന്നത് പ്രകടനകലകള്‍: ശ്രീലക്ഷ്മി ശങ്കര്‍

ജന്മഭൂമി കോണ്‍ക്ലേവില്‍ ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനിലെ ബ്രഹ്‌മചാരിണി ദേവകി ചൈതന്യ സംസാരിക്കുന്നു. ഡോ. അജിത്ത് കുമാര്‍, ഡോ. മഞ്ജുള അയ്യര്‍ സമീപം

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണത്തെ പഠിക്കുകയെന്നത് ജീവിതപുണ്യം: ബ്രഹ്‌മചാരിണി ദേവകി ചൈതന്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.