ചാരുംമൂട്: കോഴിവില്പന ശാലകളില്‍ നിന്നുമുള്ള കോഴി മാലിന്യങ്ങള്‍ മൊത്തമായി കമ്മീഷന്‍ വ്യവസ്ഥയില്‍ ശേഖരിച്ച് ജനവാസകേന്ദ്രങ്ങളിലും, കനാലിലും, പാടശേഖരങ്ങളിലും നിക്ഷേപിച്ചു വന്ന യുവാവിനെ നൂറനാട് പോലീസ് പിടികൂടി. ചുനക്കര കോമല്ലൂര്‍ ആരാഫ് മന്‍സില്‍ റജിം(47)മിനെ ഇടക്കുന്നം പാടശേഖരത്ത് മാലിന്യം നിക്ഷേപിക്കുന്നതിനിടയില്‍ മാലിന്യം കടത്താന്‍ ഉപയോഗിച്ച പിക്കപ്പ് വാന്‍ സഹിതം പിടികൂടിയത്.
















