മാവേലിക്കര: ശ്രീരാമനെ രാക്ഷനായ രാവണനേക്കാള്‍ മോശക്കാരനാക്കി അപമാനിച്ചതില്‍ വിഎച്ച്പി മാവേലിക്കര പ്രഖണ്ഡ് സമിതി പ്രതിഷേധിച്ചു. അദ്വൈത സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ശങ്കരാചാര്യരേയും, ശ്രീനാരായണഗുരുവിനേയും ഈ മണ്ണിനോട് താരതമ്യം ചെയ്യുന്നത് ജാതി രാഷ്‌ട്രീയ സ്പര്‍ദ വളര്‍ത്തി ഹിന്ദുക്കളെ തമ്മിലടിപ്പിക്കാനുള്ള ഗൂഢാലോചനയായി സമൂഹം ഇതിനെ തിരിച്ചറിയണമെന്നും ഭാരവാഹികള്‍ പറഞ്ഞു.
















