Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

ഇടതു സര്‍ക്കാരിന്റെ രാഷ്‌ട്രീയ വിവേചനമെന്ന് ആക്ഷേപം കോന്നി മെഡിക്കല്‍ കോളേജില്‍ ഈ വര്‍ഷം ക്ലാസുകള്‍ ആരംഭിക്കാന്‍ കഴിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2017, 07:11 pm IST
inPathanamthitta

പത്തനംതിട്ട: കോന്നിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഈ വര്‍ഷം ക്ലാസ്സുകള്‍ ആരംഭിക്കുവാന്‍ കഴിയാത്ത സാഹചര്യമുണ്ടായത് ഇടതുപക്ഷ സര്‍ക്കാരിന്റെ രാഷ്‌ട്രീയ വിവേചനം മൂലമാണെന്ന് ആക്ഷേപം ഉയരുന്നു.

മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അനുമതി ലഭിക്കാത്തതാണ് പ്രശ്‌നമെന്ന് മന്ത്രി മാത്യു ടി.തോമസ് കഴിഞ്ഞദിവസം പത്തനംതിട്ടയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതിനായി കൗണ്‍സില്‍ മുന്‍പാകെ സര്‍ക്കാര്‍ അപേക്ഷ നല്‍കിയിട്ടുണ്ടോ എന്നതും സംശയത്തിന്റെ നിഴലിലാണ്. അപേക്ഷ നല്‍കിയിട്ടില്ലായെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി പറഞ്ഞതായി അടൂര്‍ പ്രകാശ് എംഎല്‍എ ആരോപിക്കുന്നു.

ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനങ്ങളാണിപ്പോള്‍ അനിശ്ചിതത്വത്തിലായിരിക്കുന്നത്. പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് മന്ത്രി മാത്യു ടി.തോമസ് വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ യുഡിഎഫ് വിജയിച്ച കോന്നി നിയോജകമണ്ഡലത്തെക്കുറിച്ചോ മെഡിക്കല്‍ കോളേജിനെക്കുറിച്ചോ യാതൊരു പരാമര്‍ശവും ഉണ്ടാകാതിരുന്നത് ഏറെ വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിരുന്നു.

മെഡിക്കല്‍ കോളജിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 2013 ജനുവരി 25 നാണ് തുടക്കം കുറിച്ചത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ അനുവദിച്ച കോന്നി മെഡിക്കല്‍ കോളജിനുവേണ്ടി 50 ഏക്കര്‍ സ്ഥലം അനുവദിക്കുകയും നബാര്‍ഡില്‍ നിന്നാവശ്യമായ പണം കണ്ടെത്താന്‍ നടപടിയും സ്വീകരിച്ചിരുന്നു. നബാര്‍ഡില്‍ നിന്നും 142 കോടി രൂപയും ബജറ്റില്‍ പറഞ്ഞ 25 കോടി രൂപയും ഉള്‍പ്പെടുത്തിയാണ് മെഡിക്കല്‍ കോളജിന്റെ ഒന്നാംഘട്ട നിര്‍മാണം ആരംഭിച്ചത്. മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍.

300 കിടക്കകളുള്ള ആശുപത്രി സമുച്ചയവും അക്കാഡമിക് ബ്ലോക്കുമാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ ചുമതലയിലുള്ള എച്ച്എല്‍എല്ലിനെയാണ് ഏല്പിച്ചത്. എച്ച്എല്‍എല്‍ ടെന്‍ഡര്‍ നടത്തി നാഗാര്‍ജുന കണ്‍സട്രക്ഷന്‍ കമ്പനിയെ ഏല്പിക്കുകയുണ്ടായി.

2014 മേയ് 15 മുതല്‍ നാഗാര്‍ജുന കണ്‍സട്രക്ഷന്‍ കമ്പനി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 300 കിടക്കകളുള്ള ആശുപത്രി സമുച്ചയത്തിന്റെ പണികള്‍ 80 ശതമാനവും പൂര്‍ത്തീകരിച്ചു. ടൈല്‍സ് ഇടീല്‍, വയറിംഗ്, പ്ലംബിംഗ്, എയര്‍ കണ്ടീഷനിംഗ് തുടങ്ങിയ പ്രവൃത്തികളാണ്. ഇതോടൊപ്പംതന്നെ അക്കാഡമിക് ബ്ലോക്കിന്റെ പണികളും നടന്നുവരുന്നു. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് യുഡിഎഫ് സര്‍ക്കാര്‍ അപേക്ഷ നല്‍കിയതിനുസരിച്ച് 2015-16 ലേക്ക് പരിശോധന നടത്തിയിരുന്നു.

ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കി നല്‍കാമെങ്കില്‍ അനുമതി ലഭിക്കാമായിരുന്നു. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പും ഭരണമാറ്റവും ഉണ്ടായപ്പോള്‍ അനിശ്ചിതത്വമായി. തുടര്‍ന്ന് അധികാരത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍ മെഡിക്കല്‍ കൗണ്‍സിലിനു പിന്നീട് അപേക്ഷ നല്‍കിയിട്ടുണ്ടോയെന്നുപോലും സംശയിക്കുന്നു.

കോന്നിയില്‍ 100 മെഡിക്കല്‍ സീറ്റിലേക്ക് പ്രവേശനത്തിനു സാധ്യതയുണ്ടായിരുന്നിട്ടും എല്‍ഡിഎഫ് സര്‍ക്കാരിനു താത്പര്യമുണ്ടായില്ല.

മെഡിക്കല്‍ കോളജില്‍ കുട്ടികള്‍ക്കു പ്രവേശനം നല്‍കിയാല്‍ ക്ലാസുകള്‍ നടത്താനും മറ്റും ആവശ്യമായ സൗകര്യങ്ങള്‍ നേരത്തെതന്നെ കണ്ടെത്തിയിരുന്നു.

സാങ്കേതികത്വങ്ങള്‍ ചൂണ്ടിക്കാട്ടി മെഡിക്കല്‍ കോളജിന്റെ ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്ന ജോലികളും തടസപ്പെടുന്നുണ്ട്. മെഡിക്കല്‍ കോളജിലേക്കുള്ള റോഡിന്റെ നിര്‍മാണത്തിന് 18.1 കോടി രൂപയാണ് ആദ്യഘട്ടത്തില്‍ അനുവദിച്ചിരുന്നത്. 22 അടി വീതിയില്‍ ദേശീയനിലവാരത്തിലാണ് റോഡിന്റെ പണികള്‍ പുരോഗമിക്കുന്നത്.

കോന്നിയില്‍ നിന്നും പയ്യനാമണ്ണില്‍ നിന്നും മെഡിക്കല്‍ കോളജില്‍ എത്തിച്ചേരാനുള്ള റോഡുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് കരുതുന്നത്. ഇതിനെല്ലാം പണം യുഡിഎഫ് ഭരണകാലത്തുതന്നെ അനുവദിച്ചിരുന്നതാണെങ്കി്‌ലും സാങ്കേതികതടസങ്ങള്‍ ഉന്നയിച്ച് പണികള്‍ ആരംഭിക്കാതിരിക്കുകയാണ്.

ജില്ലക്കാരുടെ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു പരിഹാരം എന്ന നിലയിലും ശബരിമല തീര്‍ഥാടകര്‍ക്ക് വേഗത്തില്‍ ചികിത്സാ സൗകര്യം എന്ന പരിഗണനയിലുമാണ് കോന്നി മെഡിക്കല്‍ കോളജ് അനുവദിച്ചത്.

നിലവില്‍ കോട്ടയം, തിരുവനന്തപുരം, ആലപ്പുഴ മെഡിക്കല്‍ കോളജുകളിലേക്കാണ് രോഗികളെ കൊണ്ടുപോകുന്നത്. രാഷ്‌ട്രിയ വിവേചനം കാരണം മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം അനിശ്ചിതത്വത്തിലാകുമോ എന്ന ആശങ്കയിലാണ് ജനങ്ങള്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

Ernakulam

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

Gulf

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

India

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

World

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.