Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ഡെങ്കിപ്പനി പടരുന്നു; പ്രതിരോധം മന്ദഗതിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2017, 02:00 pm IST
in Malappuram

മലപ്പുറം: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഡെങ്കിപ്പനി പടര്‍ന്നുപിടിക്കുന്നു. അതിനിടയില്‍ ആരോഗ്യവകുപ്പിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണെന്നും ആരോപണമുയരുന്നു. കാളികാവ്, ചോക്കാട്, എടക്കര, ചുങ്കത്തറ, മൂത്തേടം, അമരമ്പലം, കരുളായി എന്നീ മലയോര പഞ്ചായത്തുകള്‍ ഡെങ്കിപ്പനിയുടെ പിടിയിലാണ്. നൂറുകണക്കിന് ആളുകളാണ് പനി ബാധിച്ച് ചികിത്സ നേടിയത്. പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയെന്ന് പ്രഖ്യാപിക്കുകയല്ലാതെ ആരോഗ്യവകുപ്പ് ഒന്നും ചെയ്യുന്നില്ലെന്ന് ജനങ്ങള്‍ പറയുന്നു.

ഡെങ്കിപ്പനി വ്യാപകമായി പടര്‍ന്നുപിടിച്ച മാളിയേക്കല്‍, ഒലക്കേകുന്ന് ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് അധികൃതര്‍ സന്ദര്‍ശിച്ചു. വീടും പരിസരവും വൃത്തിയാക്കാന്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. മേഖലയിലെ റബ്ബര്‍തോട്ടങ്ങളില്‍ കൊതുക് വളരാനുള്ള സാഹചര്യം ഭീഷണിയായി നില നില്‍ക്കുന്നുണ്ട്. തോട്ടം മേഖലയോട് ചേര്‍ന്ന് കിടക്കുന്ന ജനവാസ മേഖലകളില്‍ ഇതുമൂലം അസുഖം പടര്‍ന്ന് പിടിക്കാന്‍ സാധ്യത വളരെ കൂടുതലാണ്.

ടാപ്പ് ചെയ്യാത്ത റബ്ബര്‍ തോട്ടത്തിലെ ചിരട്ടകള്‍ ഉടനെ എടുത്ത് മാറ്റുക, തോട്ടം കാട് വെട്ടി വൃത്തിയാക്കുക, പ്ലാസ്റ്റിക് ഷേഡ് ഇട്ട തോട്ടങ്ങളിലെ പശയുടെ ടിന്‍, മറ്റ് പ്ലാസ്റ്റിക് വേസ്റ്റുകള്‍ തുടങ്ങിയവ ഒഴിവാക്കുക, കമുകിന്‍ തോട്ടത്തിലെ പാളകള്‍ കീറിക്കളയുകയോ തോട്ടത്തില്‍ അയ കെട്ടി അതില്‍ തൂക്കിയിടുകയോ ചെയ്യുക എന്നിങ്ങനെ ഡെങ്കിപ്പനി നിയന്ത്രിക്കുന്നതിന് തോട്ടം ഉടമകള്‍ക്ക് അധികൃതര്‍ വിവിധ നിര്‍ദേശങ്ങള്‍ നല്‍കി.

ചുങ്കത്തറ ബ്ലോക്കില്‍ നൂറിലധികം ആളുകള്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ ചികിത്സ തേടിയിട്ടുണ്ട്. എന്നാല്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയവര്‍ ഇതിന്റെ ഇരട്ടിയിലധികമാണ്. എടക്കര പഞ്ചായത്തിലെ ഉദിരകുളം, പൊട്ടന്‍തരിപ്പ, താന്നിമൂല, മലച്ചി തുടങ്ങി പ്രദേശങ്ങളില്‍ മാത്രം ഇരുപത്തിയൊന്ന് പേര്‍ ഡെങ്കിപ്പനിക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്. ഒരു വീട്ടില്‍ മൂന്നുപേര്‍ വരെ ചികിത്സയിലുള്ള സ്ഥലങ്ങളുമുണ്ട്.

എടക്കര സ്‌കൂള്‍കുന്നില്‍ ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ മരണപ്പെട്ടു. ചുങ്കത്തറ പഞ്ചായത്തിലെ പാതിരിപ്പാടത്തും വ്യാപകമായി ഡെങ്കിപ്പനി ബാധിച്ചിട്ടുണ്ട്. മേഖലയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നിരവധി തവണ സന്ദര്‍ശിച്ച് ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഇപ്പോഴും ഡെങ്കിപ്പനി പടരുകയാണ്. മിക്ക വീടുകളുടെയും പരിസരങ്ങള്‍ വൃത്തിഹീനമാണെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ജനങ്ങള്‍ തയ്യാറാകുന്നുമില്ല. മെഷീനുകള്‍ തകരാറിലായതിനാല്‍ ഇതുവരെ ഫോഗിംഗ് നടത്താനായിട്ടുമില്ല. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ യൂണിറ്റില്‍ മാത്രമാണ് ഇപ്പോള്‍ ഫോഗിംഗ് മെഷീനുള്ളത്. മുന്‍സിപ്പല്‍ പരിധികളില്‍ മാത്രമേ ഈ മെഷീന്‍ ഉപയോഗിക്കാന്‍ അനുമതിയുള്ളൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അനുയായികള്‍ തോളിലേറ്റി കോക്രോച്ച് ജനതാപാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയെ കൊണ്ടുപോകുന്നതിനിടയില്‍ ഒരു സംഘം യുവാക്കള്‍ മര്‍ദ്ദിക്കുന്നു
India

കോക്രോച്ച് ജനതാപാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്കെയെ ഒരു സംഘം യുവാക്കള്‍ തല്ലി; സംഭവം ജയ് പൂരിലെ പ്രകടനത്തിനിടയില്‍ (വീഡിയോ)

Kerala

പാലത്തിന് മുകളില്‍ നെല്ല് ഉണങ്ങാനിട്ടുളള കര്‍ഷക പ്രതിഷേധം ഗതാഗത തടസമുണ്ടാക്കി

Kerala

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് ഒളിവില്‍

Kerala

രമേശ് ചെന്നിത്തലയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കഞ്ചാവ് കേസിലെ പ്രതിയുടെ സഹോദരനെ നിയമിച്ചെന്ന് വി കെ സനോജ് എം എല്‍ എ

Kerala

ജൂണ്‍ 15ന് ചന്ദ്രനെ കാണാന്‍ തയ്യാറായോ? ഈ രാശിക്കാരെ കാത്തിരിക്കുന്നത് ഈ ഭാഗ്യങ്ങള്‍

പുതിയ വാര്‍ത്തകള്‍

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ ജെ റീനയെ മാറ്റിയ നടപടിയിലെ ഉത്തരവ് സര്‍ക്കാര്‍ തിരുത്തി

ടാറ്റ ഐ ഫോണ്‍ ഫാക്ടറിയില്‍ രണ്ട് വര്‍ഷം മുന്‍പുണ്ടായ തീപ്പിടിത്തം (വലത്ത്) കര്‍ണ്ണാടകയിലെ ഹൊസൂരിലുള്ള ടാറ്റയുടെ ഐ ഫോണ്‍ ഫാക്ടറി (ഇടത്ത്)

ടാറ്റയുടെ ബെംഗളൂരുവിലെ ഐഫോണ്‍ ഫാക്ടറിയെ തകര്‍ക്കാന്‍ നീക്കമോ? ഭൂഗര്‍ഭ ജലം മലിനമാക്കിയെന്ന് തമിഴ്നാട്; ഐ ഫോണ്‍ ഫാക്ടറിയെ വിട്ടൊഴിയാതെ പ്രശ്നങ്ങള്‍

മുഖ്യമന്ത്രി ബജറ്റ് തിരക്കില്‍; വെള്ളിയാഴ്ച വരെ സന്ദര്‍ശകര്‍ക്ക് വിലക്ക്

രഹസ്യങ്ങള്‍ പുറത്താകുമെന്ന പേടി : സ്വര്‍ണക്കൊള്ള കേസ് പ്രതി എ.പത്മകുമാറിനെതിരായ നടപടി സസ്പന്‍ഷനില്‍ ഒതുക്കി സി പി എം

വിസിമാർ ഗണവേഷം കെട്ടി ജീവിക്കേണ്ടിവരുമെന്ന് കെസി ;  നടപടി എടുക്കാൻ സർക്കാരിന് പറ്റില്ല , പിന്നെ എടുക്കേണ്ടതോ സംസ്ഥാനത്തെ ബഡാ സംഘിയും

പി എം ശ്രീ പദ്ധതി നടപ്പിലാക്കരുതെന്ന് യു ഡി എഫ് സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ച് കാന്തപുരം സമസ്ത വിഭാഗം

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

സ്പെയിൻ ഇന്ന് കളത്തിൽ; ആദ്യമായി ലോകകപ്പില്‍ കളിക്കുന്ന കേപ് വെര്‍ദെ എതിരാളികൾ

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.