Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

എവിടെ ആ വാഗ്ദത്ത ജോലി?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2017, 09:50 pm IST
in Vicharam

ഇരുപത്തിയഞ്ച് ലക്ഷം തൊഴില്‍ അവസരം സൃഷ്ടിക്കും എന്ന വാഗ്ദാനവുമായി അധികാരത്തില്‍ വന്ന സര്‍ക്കാരിന്റെ വാര്‍ഷികാഘോഷങ്ങള്‍ തകൃതിയായി നടക്കുമ്പോള്‍, കേരളത്തിലെ തൊഴില്‍രഹിതരായ ചെറുപ്പക്കാര്‍ ചോദിച്ചു പോകുന്നു ‘എവിടെയാണ് സര്‍ ആ വാഗ്ദത്ത ജോലി?’

രാജ്യത്ത് ഏറ്റവും കൂടുതല്‍ തൊഴില്‍ രഹിതരുള്ള സംസ്ഥാനമാണ് കേരളം എന്ന ഇക്കണോമിക് റിവ്യുവിന്റെ വിലയിരുത്തലും സര്‍ക്കാരിന്റെ നിയമനസ്ഥാപനമായ പബ്ലിക് സര്‍വീസ് കമ്മീഷനെക്കുറിച്ചുള്ള കംട്രോളര്‍ & ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടുകളും ഉദേ്യാഗാര്‍ഥികളുടെ ഉറക്കം കെടുത്തുകയാണ്.

കേരളത്തിലെ ഗ്രാമങ്ങളില്‍ 21.7 ശതമാനം യുവാക്കളും തൊഴില്‍ രഹിതരാണെന്ന് ഇക്കണോമിക് റിവ്യു പറയുന്നു. അവരുടെ കണക്കനുസരിച്ചു നഗരങ്ങളിലെ 18 ശതമാനം യുവാക്കള്‍ക്കും ജോലിയില്ല. സംസ്ഥാന ധനമന്ത്രി തോമസ് ഐസക് നിയമസഭയുടെ മേശപ്പുറത്തുവച്ച ഇക്കണോമിക് റിവ്യൂവിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

യുവതികളുടെ തൊഴിലില്ലായ്‌മാ നിരക്കു ഗ്രാമങ്ങളില്‍ 47.4 ശതമാനമാണ്.

മുപ്പതിനായിരത്തിലേറെ എന്‍ജിനീയര്‍മാര്‍ കേരളത്തില്‍ തൊഴില്‍ രഹിതരാണ്. 2015ലെ കണക്ക് അനുസരിച്ച് 23,984 എന്‍ജിനിയറിങ് ബിരുദധാരികള്‍ക്കു ജോലി ഉണ്ടായിരുന്നില്ലെങ്കില്‍ ഈ വര്‍ഷം അത് 30,719 ആയി വര്‍ദ്ധിച്ചു. 3669 ഡോക്ടര്‍മാരും തൊഴില്‍ രഹിതരാണ്. എന്‍ജിനിയറിങ് ഡിപ്‌ളോമയുള്ള 48,180 പേര്‍ക്കും ഐടിഐ സര്‍ട്ടിഫിക്കറ്റുള്ള 86,191 പേര്‍ക്കും പണിയില്ല.

വെറ്ററിനറി സയന്‍സ് പഠിച്ചിറങ്ങിയ 609 പേരും കാര്‍ഷിക ശാസ്ത്രം പഠിച്ചിറങ്ങിയ 1,182 പേരും തൊഴില്‍ രഹിതരായി കേരളത്തില്‍ തുടരുകയാണ്. സംഘടിതമേഖലയില്‍ തൊഴില്‍ അവസരം വന്‍തോതില്‍ കുറഞ്ഞു. 2000ല്‍ 12.26 ലക്ഷം ആളുകള്‍ പണിയെടുത്തെങ്കില്‍ 2016 ആയപ്പോഴേക്കും 11.75 ലക്ഷമായി കുറഞ്ഞു. 15 വര്‍ഷംകൊണ്ട് തൊഴില്‍ അവസരത്തില്‍ ഉണ്ടായ കുറവ് നാലു ശതമാനം. ഇപ്പോള്‍ പണിയുള്ള 11.75 ലക്ഷം ആളുകളില്‍ 5.75 ലക്ഷം പൊതുമേഖലയിലും 6.1 ലക്ഷം സ്വകാര്യമേഖലയിലുമാണ്. പൊതുമേഖലയിലെ 47 ശതമാനം പേരും സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരാണ്.

കാര്‍ഷിക മേഖലയിലും തൊഴില്‍ വന്‍തോതില്‍ കുറഞ്ഞു. 2005ല്‍ 7.5 ശതമാനം ആളുകള്‍ കാര്‍ഷികതൊഴില്‍ ചെയ്‌തെങ്കില്‍ 2016ല്‍ അത് 5.6 ശതമാനമായി കുറഞ്ഞു.

കേരളത്തിലെ തൊഴിലില്ലായ്‌മാ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ വളരെയേറെ മുകളിലാണ്. ദേശീയ ശരാശരി അഞ്ചു ശതമാനം മാത്രമായിരിക്കുമ്പോള്‍ കേരളത്തില്‍ അത് 12.5 ശതമാനമാണ്. കേരളത്തേക്കാള്‍ ഉയര്‍ന്ന തൊഴിലില്ലായ്‌മാ നിരക്കു രേഖപ്പെടുത്തിയിരിക്കുന്നത് സിക്കിം, ത്രിപുര എന്നീ രണ്ടു സംസ്ഥാനങ്ങള്‍ മാത്രമാണ്. ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്‌മാ നിരക്ക് ഗുജറാത്തിലാണ് (0.9%).

യുവജനങ്ങള്‍ക്ക് കേരളത്തില്‍ തൊഴിലവസങ്ങള്‍ ഭീതിതമാം വിധം കുറയുകയാണ്. കേരളാ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നിയമനങ്ങള്‍ യഥാസമയം നടക്കുന്നില്ല. സിഎജി റിപ്പോര്‍ട്ട് അനുസരിച്ചു പബ്ലിക് സര്‍വീസ് കമ്മീഷന്‍ യുവജനങ്ങളെ പലതരത്തില്‍ കബളിപ്പിക്കുകയാണ്. സര്‍ക്കാര്‍ സര്‍വീസിലെ ഒഴിവുകള്‍ നികത്താത്തതില്‍ സര്‍ക്കാരിനെയും വകുപ്പുകളെയും പഴി പറഞ്ഞുകൊണ്ടിരുന്നവര്‍ സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഒരു യാഥാര്‍ഥ്യം തിരിച്ചറിഞ്ഞു. യുവജനങ്ങള്‍ക്ക് യഥാസമയം ജോലി ലഭിക്കാത്തതില്‍ പിഎസ്‌സിക്കും പങ്കുണ്ട്. സര്‍ക്കാര്‍ വകുപ്പുകള്‍ ഒഴിവുകള്‍ അറിയിച്ചിട്ടും തസ്തികകളില്‍ അപേക്ഷ ക്ഷണിക്കുന്നതിന് പതിനൊന്നു മുതല്‍ 77 മാസം (ആറ് വര്‍ഷവും നാല് മാസവും) വരെ എടുത്തതായി സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.

വിജ്ഞാപനം പുറപ്പെടുവിക്കുന്നതിലും റാങ്ക് പട്ടിക ഇറക്കുന്നതിലുമുള്ള കാലതാമസം ഉദ്യോഗാര്‍ഥികളെ തൊഴില്‍ ലഭിക്കുന്നതില്‍നിന്നും എത്രമാത്രം അകറ്റിനിര്‍ത്തി എന്ന് ഊഹിച്ചെടുക്കാവുന്നതേയുള്ളൂ. നമ്മുടെ നാട്ടില്‍ മറ്റു മേഖലകളിലും തൊഴിലവസരങ്ങള്‍ കുറയുകയാണ്. സ്വദേശിവല്‍ക്കരണം, ഗള്‍ഫ് നാടുകളിലെ അവസരങ്ങള്‍ ഇല്ലാതാക്കുന്നു. നമ്മുടെ ചെറുപ്പക്കാര്‍ എന്ത് ചെയ്യണമെന്ന് ഗൗരവപൂര്‍വം ആലോചിക്കേണ്ട സമയമായി. അതേക്കുറിച്ചു ചിന്തിക്കാനും പ്രായോഗിക പരിഹാരങ്ങള്‍ കണ്ടെത്താനും സര്‍ക്കാരിന് കഴിയുന്നില്ല.

കഴിഞ്ഞ വര്‍ഷം കാര്‍ഷികേതര മേഖലകളില്‍ ആശാവഹമായ പുരോഗതി ഉണ്ടായിട്ടില്ല. ഈ മേഖലകളിലെല്ലാംകൂടി മൊത്തം തൊഴിലിന്റെ വെറും 1.1 ശതമാനം മാത്രമാണ് കഴിഞ്ഞവര്‍ഷം വര്‍ധിച്ചത്. തൊഴിലില്ലായ്‌മയ്‌ക്ക് പരിഹാരം കാണുന്നതിന് തൊഴിലവസരങ്ങള്‍ കൂടുതല്‍ സൃഷ്ടിക്കുന്നതിനായിരിക്കണം ഏറ്റവും വലിയ മുന്‍ഗണന നല്‍കുക. അധികാരത്തിലെത്തുവാന്‍ വേണ്ടി മുദ്രാവാക്യം മുഴക്കുന്നവര്‍ പിന്നീട് അത് മറന്നു പോകുന്നു.

അധികാരമേറ്റ് ഒരു വര്‍ഷം കഴിയുമ്പോഴും ഉപദേശകസമിതികളും രാഷ്‌ട്രീയ കൊലപാതകങ്ങളും പെണ്‍വാണിഭവും മുഖ്യവിഷയമാക്കി മുന്നോട്ടുപോകുന്ന സര്‍ക്കാരിന് തൊഴില്‍ വാഗ്ദാനങ്ങള്‍ ഒന്നുംതന്നെ പാലിക്കാന്‍ കഴിഞ്ഞിട്ടില്ല. പബ്ലിക് സര്‍വീസ് കമ്മീഷന്റെ അഴിമതിയും പിടിപ്പുകേടും നിയന്ത്രിക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. തൊഴില്‍ നല്‍കുന്നതിനായി കൊട്ടിഘോഷിച്ച പദ്ധതികളെല്ലാം വിസ്മരിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പുകളില്‍ എങ്ങനെ വിജയിക്കാമെന്നതില്‍മാത്രം ശ്രദ്ധിക്കുന്ന രാഷ്‌ട്രീയ നേതൃത്വം യുവജനങ്ങളെ വിഡ്ഢികളാക്കുകയാണ്.

1529 പ്രായത്തിലുള്ള യുവജനങ്ങളില്‍ 30 ശതമാനത്തിലേറെയും തൊഴിലോ വിദ്യാഭ്യാസമോ ട്രെയ്‌നിങ്ങോ ഇല്ലാത്തവരാണെന്നാണ് ഒഇസിഡി (The Organisation for Economic Cooperation and Development OECD) യുടെ സമീപകാല റിപ്പോര്‍ട്ട് പറയുന്നത്. വികസിത രാജ്യങ്ങളിലെ സാമ്പത്തികസഹകരണത്തിനും വികസനത്തിനുമായുള്ള സംഘടനയാണ് ഒഇസിഡി. കേരളത്തെ സംബന്ധിച്ച് ഇത് ഏറെ പ്രസക്തമാണ്.

ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട് അനുസരിച്ച് പുതിയ തൊഴിലുകള്‍ വര്‍ധിക്കുന്നത് വളരെ സാവധാനമാണെന്നുമാത്രമല്ല, വലിയ തോതില്‍ അസന്തുലിതമായുമാണ്. ഉദാഹരണത്തിന് പുതിയ തൊഴിലവസരങ്ങളില്‍ ഏതാണ്ട് പകുതിയും രണ്ട് മേഖലയില്‍നിന്നാണ് വിദ്യാഭ്യാസം, തൊഴില്‍ എന്നീ മേഖലകളില്‍. ഈ രണ്ട് മേഖലയില്‍നിന്നായി 1.1 ലക്ഷം തൊഴിലുകളാണ് പുതിയതായി വര്‍ധിച്ചത്.

ഉല്‍പ്പാദനമേഖലയിലെ വര്‍ധന വെറും ഒരുശതമാനമാണ് രേഖപ്പെടുത്തിയത്. കാര്‍ഷികേതര സമ്പദ്ഘടനയുടെ നട്ടെല്ലും തെരഞ്ഞെടുത്ത എട്ട് മേഖലയിലെ പകുതിയോളം തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കുന്നതും ഉല്‍പ്പാദനമേഖലയാണ്. വിപുലമായ ഈ മേഖലയില്‍ ഒരുശതമാനത്തിന്റെ വളര്‍ച്ച എന്നുപറഞ്ഞാല്‍, കാര്യമായി ഒന്നുമില്ല.

ഉല്‍പ്പാദനമേഖലയില്‍ കൂടുതല്‍ മുതല്‍മുടക്കുന്നതില്‍ പരാജയപ്പെട്ടതിനാലും നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ മാന്ദ്യം ഉണ്ടായതിനാലും പുതിയതായി തൊഴിലുകള്‍ ഉണ്ടായില്ലെന്നു മാത്രമല്ല, നിലവിലുള്ള തൊഴിലവസരങ്ങള്‍ കുറയുകയും ചെയ്തു.

ഇത് തൊഴില്‍സാഹചര്യം മോശമാകുന്നതിലേക്ക് നയിച്ചുകൊണ്ടിരിക്കുകയാണ്. സമീപകാലത്ത് കൂടുതല്‍ തൊഴില്‍ സൃഷ്ടിച്ചുകൊണ്ടിരുന്ന മേഖലകളായ ഐടി, ടെലികോം, ബാങ്കിങ് ഫിനാന്‍ഷ്യല്‍ സേവനമേഖലകള്‍ ഇപ്പോള്‍ അവരുടെ തൊഴില്‍ശക്തിയെ ഒഴിവാക്കിക്കൊണ്ടിരിക്കുന്നതായാണ് വ്യവവസായ വിശകലന വിദഗ്ധരുടെ പല സമീപകാല റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്. ഈ മൂന്ന് മേഖലയുംകൂടി അടുത്ത 1218 മാസത്തിനുള്ളില്‍ കുറഞ്ഞത് പത്തുലക്ഷം തൊഴിലാളികളെ പിരിച്ചുവിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സാമ്പത്തികഘടന മന്ദഗതിയാകല്‍, വന്‍കിട ടെലികോം കമ്പനികള്‍ ലയിക്കുന്നത്, യന്ത്രവല്‍ക്കരണം തുടങ്ങിയവയാണ് കാരണങ്ങളായി പറയുന്നത്. വിപ്രോ, ഇന്‍ഫോസിസ്, കോഗ്‌നിസന്റ് സൊല്യൂഷന്‍ എന്നിവപോലുള്ള വന്‍കിട സ്ഥാപനങ്ങള്‍ ജീവനക്കാരെ കുറച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ സമ്പദ്ഘടന ദുരിത പൂര്‍ണ്ണമായ ഒരവസ്ഥയിലേക്കാണ് നീങ്ങുന്നത്. അതുകൊണ്ടാണ് തൊഴിലില്‍ വളര്‍ച്ചയില്ലാത്തത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിരന്തരമായ ശാരീരിക പീഡനം, ഭീഷണി; ലിവ് — ഇൻ പങ്കാളിയെ യുവതി വെടിവച്ചുകൊന്നു‌

Entertainment

അജിത്തിന്റെ റേസിംഗ് ജീവിതം വെള്ളിത്തിരയിലേക്ക്; ‘ഗ്ലാഡിയേറ്റേഴ്സ് – ഇൻ പഴ്സ്യൂട്ട് ഓഫ് ചലഞ്ചസ്’ ഡോക്യുമെന്ററി ടീസർ പുറത്ത്

India

തൃണമൂൽ പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നു; പ്രതിഷേധവുമായി നാട്ടുകാർ

Kerala

2018-ലെ പ്രളയത്തിന് കാരണമായ സര്‍ക്കാര്‍ ഗൂഢാലോചന അന്വേഷിക്കണം; ഡിജിപിക്ക് പരാതി നല്‍കി ബിജെപി

Kozhikode

ഡി. വിനോദിന് ‘മലയാളി മുദ്ര’ പുരസ്‌കാരം

പുതിയ വാര്‍ത്തകള്‍

തളയ്‌ക്കാന്‍ ആകാഞ്ഞ പ്രതിഭ; സാഹിത്യത്തിലേക്കും ചുവടുവച്ച് ആതിര ഹരികുമാര്‍

ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യത, ഈ ജില്ലകളിൽ യെല്ലോ അലർട്ട്

ആദി പമ്പ തോടായി മാറി; നദീ മധ്യത്തില്‍ മണ്‍പുറ്റ്, നദീതീരത്തെ കിണറുകളില്‍ പോലും വെള്ളമില്ലാത്ത അവസ്ഥ

വീരേന്ദ്രകുമാര്‍ പുരസ്‌കാരം സുനിത കൃഷ്ണന്

തിരുവനന്തപുരം മൃഗശാലയില്‍ കടുവ ചത്തു

സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് വിൽപന; മലപ്പുറത്ത് യുവാവ് പിടിയിൽ

ഐഐഎംസി: മലയാളം ജേര്‍ണലിസം അപേക്ഷ മെയ് 18 വരെ

ഭാരതീയ വിചാരകേന്ദ്രം ‘പൂര്‍ണം’: വിദ്യാര്‍ത്ഥികള്‍ക്ക് ദ്വിദിന പഠന പരിപാടി

തപസ്യ അക്ഷരോത്സവം 2026: സ്വാഗതസംഘമായി

അനു സിത്താരയും സംഘവും അമേരിക്കയിൽ; ഒപ്പം അതുല്യ പ്രകടനങ്ങളിലൂടെ മായാജാലം സൃഷ്‌ടിക്കാൻ കുറെ കലാകാരന്മാരും കാലകാരികളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.