ചേര്‍ത്തല: പ്രകൃതി സംരക്ഷണ പ്രതിജ്ഞയെടുത്ത് സംഘടനകളും സ്‌കൂളുകളും. നാടൊന്നാകെ പരിസ്ഥിതി ദിനം ആചരിച്ചു. ജലസ്വരാജിന്റെ ഭാഗമായി ബിജെപി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വൃക്ഷത്തൈകള്‍ നട്ടു. റിട്ട. കൃഷി ജോയിന്റ് ഡയറക്ടര്‍ വി. പ്രകാശ് ഉദ്ഘാടനം ചെയ്തു. എസ്. പത്മകുമാര്‍, അരുണ്‍. കെ. പണിക്കര്‍, പി.ആര്‍. ബാലചന്ദ്രന്‍, രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഗവ. ടൗണ്‍ എല്‍പി സ്‌കൂളിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് വൃക്ഷ തൈകള്‍ നട്ടു. ഹെഡ്മിസ്ട്രസ് ആര്‍. പുഷ്പലത, കെ. സി. രമേശന്‍, ബി.എന്‍. മധു, അര്‍വിന്ദ് കുമാര്‍ പൈ എന്നിവര്‍ നേതൃത്വം നല്‍കി. എസ്എന്‍ജിബിഎച്ച്എസ്എസിന്റെയും സത്യസായി സേവാസംഘത്തിന്റെയും ആഭിമുഖ്യത്തില്‍ നടന്ന ആഘോഷം നഗരസഭ ചെയര്‍മാന്‍ ഐസക് മാടവന ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ അജയഘോഷ് വൃക്ഷ തൈ നട്ടു. അനില്‍കുമാര്‍ അദ്ധ്യക്ഷനായി. കൗണ്‍സിലര്‍ ഡി. ജ്യോതിഷ്, പ്രിന്‍സിപ്പല്‍ എ. ജയപ്രസാദ്, ഹെഡ്മാസ്റ്റര്‍ കെ. വി. പീറ്റര്‍, എന്‍.കെ. വാമനന്‍ എന്നിവര്‍ പ്രസംഗിച്ചു.
തിരുനല്ലൂര്‍ ഗവ. എച്ച്എസ്എസില്‍ ഔഷധ, ശലഭ ഉദ്യാന നിര്‍മാണത്തിന് തുടക്കമായി. പ്രിന്‍സിപ്പല്‍ ബിയാട്രീസ് മരിയ സന്ദേശം നല്‍കി. എേസ്എന്‍ കോളജില്‍ നടന്ന ചടങ്ങ് സബ് ജഡ്ജി പി. പി. പ്രിയാചന്ദ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. കെ. അനിരുദ്ധന്‍ അദ്ധ്യക്ഷനായി. കിന്‍ഡര്‍ വിമന്‍സ് ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ സീനിയര്‍ ഗൈനക്കോളജിസ്റ്റ് ഡോ. സുധാ സജീവന്‍ വൃക്ഷ തൈ നട്ടു. മാനേജിങ് ഡയറക്ടര്‍ എ. പ്രവീണ്‍ കുമാര്‍, ഡിജിഎം സതീഷ് കുമാര്‍, പി. എസ്. ജ്യോതിസ് എന്നിവര്‍ പ്രസംഗിച്ചു.
എസ്എന്‍ഡിപി യോഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന വൃക്ഷത്തൈ വിതരണം കണ്‍വീനര്‍ കെ. കെ. മഹേശന്‍ ഉദ്ഘാടനം ചെയ്തു. കെ. വി. സാബുലാല്‍ അദ്ധ്യക്ഷനായി. കടക്കരപ്പള്ളി കൊല്ലാട്ട് ഇട്ടി അച്യുതന്‍ കാവില്‍ ഗാനരചയിതാവ് രാജീവ് ആലുങ്കല്‍ വൃക്ഷതൈ നട്ടു. പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജെ. ജഗദീഷ്, ഹരീഷ് ഹര്‍ഷന്‍, വിമിത, മുരളി ഉമാദാസ് എന്നിവര്‍ പ്രസംഗിച്ചു.
ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ ആഘോഷം നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഐ. രാജശ്രീ അദ്ധ്യക്ഷയായി.
















