ചേര്‍ത്തല: ക്ഷേത്രത്തിനു സമീപം ബീഫ് ഫെസ്റ്റ്. പ്രതിഷേധം വ്യാപകം. തമിഴ് ബ്രാഹ്മണരുടെ ചേര്‍ത്തലയിലെ ഏക ക്ഷേത്രത്തിന് സമീപം ഇറച്ചികെട്ടി തൂക്കിയിട്ട് അവിടെ തന്നെ പാചകം ചെയ്ത് സിപിഎമ്മിന്റെ നേതൃത്വത്തില്‍ ബീഫ് ഫെസ്റ്റ് നടത്തിയതില്‍ ബ്രാഹ്മണ സമൂഹമഠം പ്രതിഷേധിച്ചു. നഗരസഭ ടൗണ്‍ ഹാളിന് സമീപത്തെ ബ്രാഹ്മണ സമൂഹമഠത്തിന് സമീപം പന്തല്‍ കെട്ടിയാണ് ബീഫ് ഫെസ്റ്റ് നടത്തിയത്. സെക്രട്ടറി കണ്ണന്‍ കെ. മഹാദേവന്‍ അദ്ധ്യക്ഷനായി.
















