ന്യൂദല്‍ഹി: രണ്ട് ലക്ഷം രൂപയ്‌ക്കു മുകളില്‍ പണമിടപാടുകള്‍ നടത്തുന്നവരില്‍ നിന്ന് അത്രയും തന്നെ തുക പിഴയായി ഈടാക്കുമെന്ന് ആദായ നികുതി വകുപ്പ്. ഈ വര്‍ഷം ഏപ്രില്‍ ഒന്നുമുതല്‍ രണ്ടുലക്ഷത്തിനു മുകളിലുള്ള എല്ലാ പണമിടപാടുകള്‍ക്കും കേന്ദ്രം കര്‍ശന നിരോധനം ഏര്‍പ്പെടുത്തിയതാണ്.
ഇതിനെത്തുടര്‍ന്നാണ് തുല്യ തുകയുടെ തന്നെ പിഴ ഈടാക്കാന്‍ ആദായ നികുതി വകുപ്പ് തീരുമാനിച്ചത്. കള്ളപ്പണത്തിന് നിയന്ത്രണമേര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
തുടക്കത്തില്‍ മൂന്നു ലക്ഷത്തിനു മുകളിലുള്ള പണമിടപാടുകള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്.
പിന്നീട് മാര്‍ച്ചിലിത് രണ്ടുലക്ഷമാക്കി കുറയ്‌ക്കുകയായിരുന്നു. കള്ളപ്പണ ഇടപാടുകളെ കുറിച്ച് വിവരം നല്‍കുന്നതിനായി യഹമരസാീില്യശിളീ@ശിരീാലമേഃ.ഴീ്.ശി എന്ന ഇമെയില്‍ അഡ്രസും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
















