Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സോമനാഥ ക്ഷേത്രത്തിന്റെ തകര്‍ച്ച

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2017, 09:58 am IST
in Samskriti

ഇനി നമുക്ക് നമ്മുടെ ചില സമൂഹഗുണങ്ങള്‍ എങ്ങനെ പ്രവര്‍ത്തിച്ചുവെന്ന് നോക്കാം. മൂവന്തി മുടങ്ങാതെ എല്ലാവരും മുഴക്കുന്ന ഗുണമാണ് ‘ഹിന്ദുവിന്റെ സഹിഷ്ണുത.’ ലോകത്തില്‍ മറ്റാര്‍ക്കും നമ്മെപ്പോലെ അവകാശപ്പെടാന്‍ കഴിയാത്ത ‘കോഹിനൂര്‍’ ആണത്. എന്നാല്‍ കോഹിനൂര്‍ പോലെതന്നെ എന്തെല്ലാം വിപത്തുകളാണ് വികൃതമാക്കപ്പെട്ട അതു വരുത്തിവച്ചത്? അതെല്ലാം എണ്ണിയെണ്ണി രേഖപ്പെടുത്താന്‍ തുനിഞ്ഞാല്‍ വിലാസിനിയുടെ ‘അവകാശി’കള്‍ പോലെ വലിയൊരു ഗ്രന്ഥമായിത്തീരും അത്. അതിന് മുതിരുന്നില്ല. സാമ്പിള്‍ എന്ന നിലയ്‌ക്ക് ഒന്നുരണ്ടു ഉദാഹരണങ്ങള്‍ മാത്രം എടുത്തുകാണിക്കാം.

മുഹമ്മദ്ഗസ്‌നിയുടെ ഒന്നും സോമനാഥാക്രമണത്തെ തുടര്‍ന്നു പലതവണയും സോമനാഥം തകര്‍ക്കപ്പെട്ടെങ്കിലും അത്രയും തവണ അതുയര്‍ന്നു. പൂര്‍ണമായും കീഴടങ്ങാത്ത ഹിന്ദുരാജാക്കന്മാര്‍ അത് അപ്പപ്പോള്‍ പുനരുദ്ധരിച്ചു. അങ്ങനത്തെ പ്രബലനായ ഒരു രാജാവിന്റെ കാലത്ത് ഒരിക്കല്‍പ്പോലും സോമനാഥം ആക്രമിക്കപ്പെട്ടില്ല. അഭിവൃദ്ധിയിലേക്ക് കുതിച്ചുകയറിക്കൊണ്ടിരുന്ന സൗരാഷ്‌ട്രയിലെ തുറമുഖങ്ങളില്‍ കച്ചവടത്തിനായി ധാരാളം അറബികളും വന്നെത്തി.

തകര്‍ച്ചയില്‍നിന്നു ഉയര്‍ച്ചയിലെത്തിയ സോമനാഥം കണ്ട് അവരുടെ ഹൃദയം വെന്തു. പക്ഷെ, അവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. പകരം അവര്‍ സഹിഷ്ണുവായ രാജാവിനെ സമീപിച്ചു തങ്ങള്‍ക്ക് നിസ്‌ക്കരിക്കാന്‍ ഒരു പള്ളി പണിയാന്‍ സോമനാഥത്തിനരികെ സ്ഥലമനുവദിച്ചുതരണമെന്നപേക്ഷിച്ചു. സോമനാഥന്റെ പുനരപിജനനം പുനരപിമരണം ആ നിര്‍മാതാവുതന്നെ മറന്നു. അപേക്ഷ സ്വീകരിക്കപ്പെട്ടു. അല്ലാവുദിന്‍ ഖില്‍ജി വീണ്ടും സോമനാഥമാക്രമിച്ചു. അപ്പോള്‍ എന്തായിരുന്നു ഈ അറബി കച്ചവടക്കാരുടെ പെരുമാറ്റം.

സഹിഷ്ണുതയോടെ പള്ളി പണിയാന്‍ സ്ഥലമനുവദിച്ച രാജാവിന്റെ ഇഷ്ടമൂര്‍ത്തിയെ ഒഴിവാക്കണമെന്ന് അപേക്ഷിക്കുകയായിരുന്നോ? അല്ല. അവരും സ്വര്‍ഗം ഉറപ്പുതരുന്ന വിഗ്രഹഭഞ്ജന യജ്ഞത്തില്‍ കൂട്ടുകൂടി. പള്ളി മാത്രം അവശേഷിച്ചു-സോമനാഥം നശിച്ചു, ഒരിക്കല്‍ക്കൂടി.

കേരളത്തിന്റെ കഥയെടുക്കാം. ഇസ്ലാം ആദ്യം ചെന്നെത്തിയ തുറമുഖം കൊടുങ്ങല്ലൂരാണെന്നു പറയാം. ഏഴാം നൂറ്റാണ്ടില്‍ തന്നെ പെരുമാള്‍ അവിടെ മുസ്ലിംപള്ളി പണിയാനുള്ള അനുവാദം കൊടുത്തു. അധികം താമസിയാതെ കൊല്ലം മുതല്‍ കാസര്‍കോടുവരെ അറബികള്‍ പ്രധാപ്പെട്ട ഏഴോളം പള്ളികള്‍ പണിതു. സഹിഷ്ണുതയുടെ കാറ്റു ശ്വസിച്ച് അഭിവൃദ്ധിപ്പെട്ടു. നൂറ്റാണ്ടുകള്‍ പന്ത്രണ്ടു കഴിഞ്ഞു. 20-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധമെത്തി. കാലചക്രം തിരിഞ്ഞു അറബിനാടുകളില്‍ കേരളീയര്‍-ഹിന്ദുക്കളും മുസ്ലിങ്ങളും ക്രിസ്ത്യാനികളും പോകാനിടയായി, പണ്ട് ഇവിടെ വന്നെത്തിയിരുന്ന ഒരുപിടി അറബികളേക്കാള്‍ ആയിരമിരട്ടി. അവിടെ അമുസ്ലിംകളായ സ്വന്തം നാട്ടുകാര്‍ക്കുവേണ്ടി ക്ഷേത്രമോ ചര്‍ച്ചോ പണിയാന്‍ സ്ഥലമനുവദിക്കാന്‍ ‘കേരളത്തിന്റെ ഐതിഹാസികമായ സഹിഷ്ണുത പരമ്പരാഗതമായി ശ്വാസോച്ഛ്വാസത്തില്‍ അലിഞ്ഞുചേര്‍ന്ന’ മുസ്ലിങ്ങള്‍ അറബിനാട്ടിലെ സ്വമതക്കാരോട് ശുപാര്‍ശ ചെയ്‌തോ? ചെയ്തില്ലെന്ന് മാത്രമല്ല കൃതജ്ഞതാ പ്രകടനം മറ്റൊരുതരത്തിലായിരുന്നു.

കാഞ്ഞങ്ങാട്ടെ ഒരു ക്ഷേത്രത്തിന്റെ ജീര്‍ണോദ്ധാരണത്തിനുവേണ്ടി, അവിടെ ജോലി ചെയ്തിരുന്ന കാഞ്ഞങ്ങാട്ടു പരിസരക്കാര്‍ തങ്ങള്‍ക്കിടയില്‍നിന്നു മാത്രം ധനശേഖരണം നടത്തുന്നതുകണ്ട് അധികാര കേന്ദ്രങ്ങളില്‍ വിവരം കൊടുത്തു. കേസുവന്നപ്പോള്‍ സര്‍ക്കാര്‍ ഭാഗം സാക്ഷി പറഞ്ഞു. സ്വന്തം നാട്ടുകാര്‍ ഇരുമ്പഴിക്കുള്ളിലാവുന്നതുകണ്ട് ചാരിതാര്‍ത്ഥമടഞ്ഞു.

ക്രിസ്ത്യന്‍ പള്ളിയുടെ ചെയ്തികളും ഇതില്‍നിന്നും ഒട്ടും ഭിന്നമല്ല. കുരിശുകൃഷി ഇതിന് മതിയായ തെളിവാണ്. നിലയ്‌ക്കലേയും വിവേകാനന്ദ പാറയിലെയും അനുഭവങ്ങള്‍ ആര്‍ക്കും മറക്കാന്‍ കഴിയില്ല. ഇനിയും ഉദാഹരണങ്ങള്‍ ഓരോ കരക്കാര്‍ക്കും പറയാനുണ്ടാകും. അതിനുള്ള വാദം ‘നമ്മുടെ സഹിഷ്ണുത’ തന്നെ.

ഇനി നമുക്ക് നമ്മുടെ രാജാക്കന്മാരുടെയും സൈന്യാധിപന്മാരുടെയും യുദ്ധക്കളത്തിലെ പെരുമാറ്റത്തെക്കുറിച്ചുനോക്കാം. ഇവിടെയും പേരിനുമാത്രം ഉദാഹരണങ്ങള്‍ എടുക്കാം.

കാബൂളിലെ രാജാവായിരുന്ന ആനന്ദപാലന്‍. മുള്‍ത്താനെ ആക്രമിക്കാന്‍ മുഹമ്മദ് ഗസ്‌നി വന്നപ്പോള്‍ അദ്ദേഹത്തിന്റെ സൈന്യത്തെ തന്റെ രാജ്യത്തില്‍ക്കൂടി കടത്തിവിടാന്‍ ആനന്ദപാലന്‍ കൂട്ടാക്കിയില്ല. അപ്പോഴേയ്‌ക്കുമാണ് നാട്ടില്‍ മുഹമ്മദിനെതിരെ തുര്‍ക്കികള്‍ കലാപമുയര്‍ത്തിയത്. അതടിച്ചമര്‍ത്താന്‍ ഗസ്‌നി വേഗം തിരിച്ചുപോക്കു തുടങ്ങി.

ശത്രുവിന്റെ ഈ ‘ആപ്പില്‍ പെടല്‍’ അനുകൂലമായി പ്രയോജനപ്പെടുത്തുന്നതിനു പകരം ആനന്ദപാലന്‍ ‘ഉല്‍കൃഷ്ട ക്ഷത്രിയന്റെ ഉദാരത’ കാഴ്ചവച്ചു. അദ്ദേഹം മുഹമ്മദ് ഗസ്‌നിക്കെഴുതി ”ഖുരാസന്‍ പ്രദേശങ്ങളില്‍ തുര്‍ക്കികള്‍ താങ്കള്‍ക്കെതിരെ കലാപം ഉയര്‍ത്തിയതായി ഞാനറിഞ്ഞു. ആവശ്യമാണെങ്കില്‍ 5000 കുതിരപ്പടയോടും 10000 കാലാള്‍പ്പടയോടുംകൂടി ഞാന്‍ സഹായത്തിനുവരാം. അതല്ലെങ്കില്‍ മകനെ രണ്ടിരട്ടി എണ്ണത്തോടെ അയക്കാം” (അല്‍ ബറൂണയുടെ കിതാബ്-ഉള്‍-ഹിന്ദ്-വിവ സച്ചോ- വാല്യം 2 പുറം 13-14) ഈ സംഭവം നടന്നത് 1006 ലായിരുന്നു. 1008 ല്‍ ഗസ്‌നി തിരിച്ചുവന്ന് ആനന്ദപാലനെ തോല്‍പ്പിക്കുയും ചെയ്തു.

ഇവിടെനിന്നു നമുക്ക് നാല് സഹസ്രാബ്ദം പിന്നോട്ടുപോകാം. അവിടെ കുരുക്ഷേത്രത്തില്‍ അര്‍ജുനന്റെ അമ്പേറ്റു കര്‍ണന്‍ മൂര്‍ഛിച്ചുകിടക്കുന്നു. ആ അവസ്ഥയില്‍ രണ്ടാമതൊരമ്പ് തൊടുക്കാന്‍ ആ വില്ലാളിവീരന്‍ തെല്ലൊന്ന് പതറുന്നു. ആ നിര്‍ണായക നിമിഷത്തില്‍ ശ്രീകൃഷ്ണന്‍ പറയുകയാണ് ”അര്‍ജുന, നിനക്ക് ഭ്രാന്തുപിടിച്ചോ? ബുദ്ധിശാലികള്‍ ശത്രുവിന്റെ ദുര്‍ബലത ചൂഷണം ചെയ്ത് അവനെ മുച്ചൂടും മുടിച്ചു കളയുന്നു. അതിന് മടിച്ചുനില്‍ക്കുന്നില്ല. ശത്രുവിന്റെ വിഷമാവസ്ഥയാണ് അവനെ വധിക്കാന്‍ പറ്റിയ സമയം. അതുവഴി ധര്‍മാചരണം നടക്കും. കീര്‍ത്തിയും കിട്ടും” (കര്‍ണപര്‍വം-90) ഉടന്‍ അര്‍ജുനന്‍ പ്രവര്‍ത്തിക്കുന്നു. കര്‍ണന്‍ മരിക്കുന്നു. ആനന്ദപാലന്‍ കൃഷ്ണനീതി സ്വീകരിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ ചരിത്രത്തിന്റെ ഗതി തന്നെ മാറി ഒഴുകുമായിരുന്നു. കുപ്രസിദ്ധമായ ഗോറിപര്‍വം ഉണ്ടാവുകയില്ലായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ബ്രാഹ്മണസചിവന്മാര്‍ മഹാഭാരതം വച്ച് പൂജിച്ചിട്ടേ ഉണ്ടായിരിക്കുകയുള്ളൂ-പഠിച്ചിട്ടുണ്ടാവില്ല.

ഇതേ സംഭവത്തിന്റെ മറ്റൊരു രൂപമാണ് പൃഥ്വിരാജന്റേത്. അദ്ദേഹം ഗോറിയെ ഒന്നിലധികം തവണ തോല്‍പ്പിച്ചു തിരിച്ചയച്ച കഥ കുപ്രസിദ്ധമാണല്ലോ. എന്നാല്‍ ഇതുപോലുള്ള സാഹചര്യത്തില്‍ മേജര്‍ ഡാനിയല്‍ എങ്ങനെ പെരുമാറി എന്നുനോക്കുക. ഒരമ്പലത്തില്‍ ഒളിവില്‍ കിടന്നിരുന്ന വിപ്ലവകാരിയായ വാസുദേവ ബലവന്ത ഫഡ്‌കേയെ അദ്ദേഹം കണ്ടെത്തി. മെല്ലെ പതുങ്ങിച്ചെന്ന് പൂച്ച എലിയെ പിടിക്കുംപോലെ ഫഡ്‌കോയുടെ മേല്‍ ചാടി വീണ് മാറത്തിരുന്നു. കണ്ണുതുറന്നപ്പോള്‍ കാര്യം മനസ്സിലായ വിപ്ലവകാരി ഫഡ്‌കെ സായ്‌വിനെ ഒരു മല്‍പ്പിടുത്തത്തിനു വെല്ലുവിളിച്ചു. അപ്പോള്‍ ‘ഞാന്‍ കളിമത്സരത്തിനല്ല വന്നിരിക്കുന്നത് നിങ്ങളെ പിടിച്ചുകെട്ടാനാണ്” എന്നായിരുന്നു മറുപടി. ഉദ്ദേശ്യം മറക്കാത്ത മനസ്സന്തുലനം!

ഇനി, മൈസൂര്‍പുലിയെ വേട്ടയാടുന്ന രംഗം. മഹാരാഷ്‌ട്ര സൈന്യവും ഇംഗ്ലീഷു സൈന്യവും ചേര്‍ന്ന് ദ്വിമുഖാക്രമണം നടത്തി ടിപ്പുസുല്‍ത്താനെ തോല്‍പ്പിച്ചു. യുദ്ധത്തില്‍ ടിപ്പുവിന്റെ രണ്ടുമക്കള്‍ സര്‍ദാര്‍ ഹരിപന്ത് ഫഡ്‌കേയുടെ കയ്യില്‍പ്പെട്ടു. ടിപ്പുവിനെക്കൊണ്ട് പറഞ്ഞവരയില്‍ ഒപ്പിടുവിക്കാന്‍ ആ കുട്ടികളെ വിജേതാക്കള്‍ പിടിച്ചുവച്ചു. ടിപ്പു ഒടുവില്‍ ഒപ്പുവക്കുകയു ചെയ്തു. പക്ഷേ, സര്‍ദാര്‍ ഫഡ്‌കേ ആ കുട്ടികളെ കോണ്‍വാലീസ് പ്രഭുവിന്റെ കയ്യില്‍ തിരിച്ചേല്‍പ്പിച്ചു. ടിപ്പുവിന്റെ കയ്യില്‍ സര്‍ദാറിന്റെയോ പേഷ്വയുടെയോ കുട്ടികള്‍ അകപ്പെട്ടിരുന്നെങ്കില്‍ എന്തായിരുന്നേനെ ഗതി? ഉത്തരത്തിനു തലചൊറിയേണ്ട-ഗുരു ഗോവിന്ദസിംഗിന്റെ മക്കളുടെ സ്ഥിതി ഓര്‍ത്താല്‍ മതി.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.