കണ്ണൂര്‍: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ എംഎല്‍എ ഫണ്ടില്‍ നിന്ന് മൂന്ന് സ്‌കൂളുകള്‍ക്ക് അനുവദിച്ച ബസ്സുകളുടെ ഫഌഗ് ഓഫ് കര്‍മ്മം മന്ത്രി നിര്‍വ്വഹിച്ചു. കണ്ണൂര്‍ ടിടിഐ മെന്‍ മോഡല്‍ സ്‌കൂള്‍, താവക്കര ഗവ യുപി സ്‌കൂള്‍, നീര്‍ച്ചാല്‍ യുപി സ്‌കൂള്‍ എന്നീ മൂന്ന് സ്‌കൂളുകള്‍ക്ക് പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 34,58,400 രൂപ വിനിയോഗിച്ചാണ് ബസ് അനുവദിച്ചത്. വിവിധ ചടങ്ങുകളില്‍ മേയര്‍ ഇ.പി.ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദ് അലി, ഡിഡിഇ എം ബാബുരാജന്‍, കോര്‍പ്പറേഷന്‍ അംഗം അഡ്വ ലിഷ ദീപക്, സ്‌കൂള്‍ പ്രധാനാധ്യാപകര്‍, പിടിഎ ഭാരവാഹികള്‍ എന്നിവര്‍ സംബന്ധിച്ചു.
















