Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ബന്ധമോക്ഷങ്ങൾക്കു കാരണം മനസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2017, 09:03 pm IST
inSamskriti

ഓരോ ജ്ഞാനവിജ്ഞാന ശാഖയ്‌ക്കും അതിന്റേതായ പരിമിതിയുണ്ട്-അതിരുണ്ട്-അതിനപ്പുറം അതിനെ വലിച്ചുനീട്ടിയാല്‍ നീട്ടുന്നവനും നീട്ടിയതും ഒരുപോലെ കെടും. അത് ഉദ്ബുദ്ധതയല്ല, ഉന്മാദമാണ്. അതാണ് നമുക്ക് ദാഹീറിന്റെ ബന്ധുക്കളില്‍ കാണാന്‍ കഴിയുന്നത്. എന്നാലെങ്ങനെയാണ് കാഴ്ചപ്പാടിലും ജീവിതത്തിലും പൗരുഷവും വിജിഗീഷയും പടര്‍ത്തിവിട്ട ശിവാജിയുടെ അനുയായികള്‍ പ്രവര്‍ത്തിച്ചത് എന്ന് നോക്കുക:-

മഹാരാഷ്‌ട്ര ചരിത്രത്തിലെ നാനാ ഫഡ്‌നാവീസിനെക്കുറിച്ച് കേള്‍ക്കാത്തവര്‍ നന്നെ ചുരുങ്ങും. ഹിന്ദുസാമ്രാജ്യ പുനഃസ്ഥാപനത്തിന്റെ സൂത്രധാരനായിരുന്ന അദ്ദേഹം കാശിയില്‍ എന്തെങ്കിലും പുണ്യകാര്യം ചെയ്യാന്‍ ആഗ്രഹിച്ചു. ഗംഗയുടെ കൈവഴിയായ കര്‍മനാശിനിയില്‍ പാലംകെട്ടാന്‍ പദ്ധതിയിട്ടു. അതനുസരിച്ച് കരാറും കൊടുത്തു. കരാറുകാരന്‍ പതിനെട്ടടവും പയറ്റിയിട്ടും തൂണുകള്‍ക്ക് അടിത്തറയിടാന്‍ കഴിഞ്ഞില്ല. മണലും ഒഴുക്കും കണക്കുകൂട്ടലുകളൊക്കെ തെറ്റിക്കുകയായിരുന്നു. അവസാനം ഗംഗാമാതാവിനെ പ്രസാദിപ്പിക്കാന്‍ നിശ്ചയിച്ചു. 1795 സെപ്തംബര്‍ ആറിന് ഒരുകൂട്ടം പുരോഹിതന്മാര്‍ ഗംഗാമാതാവിനെ പ്രസാദിപ്പിക്കാന്‍ മന്ത്രം ജപിച്ചുതുടങ്ങി. അഖണ്ഡജപം ദിവസങ്ങളോളം തുടര്‍ന്നു-എന്നിട്ടും മണല്‍ മാറിയില്ല, ഒഴുക്കൊടുങ്ങിയില്ല. ഉരുക്കഴിക്കല്‍ തുടര്‍ന്നുകൊണ്ടേയിരുന്നു.

ഈ വിവരം പൂനയില്‍ നാനാഫഡ്‌നവീസിന്റെ ചെവിയിലെത്തി. അദ്ദേഹം പുരോഹിതന്മാരെ ആദരവോടെ വീട്ടിലേക്കയച്ചു. കരാറുകാരനെ ഒഴിവാക്കി ബേക്കര്‍ എന്ന ഇംഗ്ലീഷുകാരനായ എഞ്ചിനീയര്‍ക്ക് പണി ഏല്‍പ്പിച്ചുകൊടുത്തു. ബേക്കര്‍ക്ക് ഗംഗാമാതാവിനെ പ്രസാദിപ്പിക്കുന്ന മന്ത്രമറിയില്ലായിരുന്നെങ്കിലും അടിത്തട്ടിലെ മണലും വെള്ളത്തിന്റെ ഒഴുക്കു വഴിപ്പെട്ടുകൊടുക്കുന്ന വശീകരണ മന്ത്രമറിയാമായിരുന്നു- ശാസ്ത്രീയമായ സാങ്കേതിക പരിജ്ഞാനത്തിന്റെ സഹായത്തോടുകൂടി മിസ്റ്റര്‍ ബേക്കര്‍ കല്‍ക്കട്ടയില്‍നിന്ന് ഇരുമ്പുതൂണുകള്‍ കൊണ്ടുവന്ന്, മറ്റ് കോപ്പുകളും കൂട്ടി, നിശ്ചിത പദ്ധതിപ്രകാരം പാലം തീര്‍ത്തു. നാനാഫഡ്‌നവീസിന് നിശ്ചിത പുണ്യകര്‍മം ചെയ്യാന്‍ സാധിച്ചു. പാലത്തിന്റെ അടിയില്‍ മണല്‍ അതുപോലെ കിടന്നു. പുഴയും തടസ്സമില്ലാതെ ഒഴുകി. ശാസ്ത്രം ആരെയും എതിര്‍ത്തില്ല. എല്ലാവരും വിജയിച്ചു. അമ്പേ പരാജയപ്പെട്ടത് മന്ത്രവൈകൃതം മാത്രം.

മേല്‍പ്പറഞ്ഞ മാന്ത്രികന്മാരെ കടത്തിവെട്ടുന്നതായിരുന്നു ഗുജറാത്തിലെ ജൈന രാജാവായിരുന്ന കുമാരപാലന്റെ അഹിംസ. മേരുതുംഗന്‍ രചിച്ച ‘പ്രബന്ധചിന്താമണി’ എന്ന ഗ്രന്ഥത്തില്‍ ആദരവോടും അഭിമാനത്തോടുംകൂടി വര്‍ണിച്ചിരിക്കുന്ന ഈ സംഭവം ജൈനന്മാര്‍ക്കിടയില്‍ ‘അനുവ്രത സമ്പ്രദായം’ ആചാരത്തില്‍ വരുന്നതിന് മുന്‍പായിരിക്കണമെന്ന് തോന്നുന്നു. നാളിതുവരെ ജനിച്ച എല്ലാ മതസ്ഥാപകന്മാരും പറഞ്ഞതുപോലെ ജിനനും അഹിംസ, സത്യം, അസ്‌തേയം എന്നു തുടങ്ങിയ ഗുണങ്ങളെക്കുറിച്ച് പറഞ്ഞു. അവ അണുവിടതെറ്റാതെ അതേപടി പാലിക്കാന്‍ ദിഗംബരന്മാരായ സന്യാസിമാര്‍ക്കു മാത്രമേ സാധിക്കുമായിരുന്നുള്ളൂ. അനുഭവങ്ങളുടെ പാഠങ്ങള്‍ ആ നിഷ്‌കര്‍ഷങ്ങളുടെ കര്‍ത്തവ്യത്തില്‍ അയവുവരുത്തി. മാലോകര്‍ക്കിടയില്‍, പ്രായോഗികതയുടെ അടിസ്ഥാനത്തില്‍ ഇളവുകള്‍ അനുവദിക്കപ്പെട്ടു. അവയാണ് ജൈനര്‍ക്കിടയിലെ മഹാവ്രതത്തെ അനുഗമിക്കുന്ന ‘അനുവ്രതം’. ഈ പരിണാമത്തിനു ശതാബ്ദങ്ങള്‍ തന്നെ വേണ്ടിവന്നിരിക്കണം. ഇതിന് മുന്‍പായിരിക്കണമെന്ന് തോന്നുന്നു താഴെ പറയുന്ന കുമാരപാകന്റെ അഹിംസാ പ്രകരണം.

ഒരിക്കല്‍ ഒരു കച്ചവടക്കാരന്‍ സ്വന്തം തലയിലെ പേന്‍ പൊട്ടിച്ചു. വിവരമറിഞ്ഞ രാജാവ് അയാളെ അനില്‍വാഡയിലെ പ്രത്യേക കോടതിയില്‍ വരുത്തി ഹിംസ നടത്തിയതിന് ശിക്ഷയായി അയാളുടെ സ്വത്തുമുഴുക്കെ കണ്ടുകെട്ടി! രാജാവിന് മതിയായില്ല. സ്വന്തം രാജ്യത്തില്‍ നടന്ന ഹിംസയ്‌ക്ക് പ്രായശ്ചിത്തമായി ആ പണംകൊണ്ടു വലിയൊരു ജൈനമന്ദിരം കെട്ടി. അതിനെ യൂകവിഹാരം (യൂകം=പേന്‍) എന്നുപേരിട്ടു. ഇതിനെക്കുറിച്ചു ഹിന്ദുരാഷ്‌ട്രാഭിമാനിയായ വീരസവര്‍ക്കര്‍ വിമര്‍ശിക്കുന്നതിങ്ങനെയാണ്, ”എന്തൊരാഭാസം! മുടിയിലെ പേന്‍ രക്ഷിക്കാന്‍ മനുഷ്യന്റ തല തന്നെ അറുക്കുന്നു! ഇതാണത്രെ അഹിംസ! എന്നാല്‍ മനുഷ്യനെ മുടിക്കുന്നതു ഹിംസയല്ല! അവന് ജീവനെന്ന വസ്തുതന്നെ ഇല്ലായിരിക്കാം.” (ഭാരതീയ ഇത്ഹാസാച്യാ സഹാസോ നേരി പാനേ- ഭാരതീയ ചരിത്രത്തിന്റെ ആറു പൊന്നേടുകള്‍).

ചുരുക്കത്തില്‍ ദാനം, സത്യം, ബിംബാരാധന, ഗോഭക്തി, ബ്രാഹ്മണഭക്തി, മന്ത്രമാഹാത്മ്യം, അഹിംസ മുതലായ വിലപ്പെട്ട ഗുണങ്ങള്‍ എത്രകണ്ടു വികൃതമാക്കപ്പെട്ടു എന്നുനോക്കുക. ഹിന്ദുസ്ഥാനത്തില്‍ ഈ വൈകൃതങ്ങള്‍ സര്‍വത്ര ഏകരൂപമായി കാണപ്പെട്ടു എന്നല്ല ഇത്രയും പറഞ്ഞതിന്റെ പൊരുള്‍, വിഷയം വൈകൃതമല്ല, അതിന്റെ ഈറ്റില്ലമായ മനസ്സാണ്-മനുഷ്യരുടെ മനസ്സാണ്-ബന്ധമോക്ഷങ്ങള്‍ക്കു കാരണം (മന ഏവ മനുഷ്യാണാം കാരണം ബന്ധമോക്ഷയോഃ) ആ മനസ്സ് വികൃതമായി-അതിന്റെ ദുഷ്ടസന്തതികളാണ് മേല്‍പ്പറഞ്ഞ വൈകൃതങ്ങളെല്ലാം.

(ആര്‍എസ്എസ് അഖിലേന്ത്യാ മുന്‍ ബൗദ്ധിക് പ്രമുഖ് ആര്‍. ഹരിയുടെ ‘ഇനി ഞാന്‍ ഉണരട്ടെ’ എന്ന പുസ്തകത്തില്‍ നിന്ന് (തുടരും)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

Kerala

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

Kerala

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

Kerala

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

Gulf

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

പുതിയ വാര്‍ത്തകള്‍

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

കേന്ദ്രസർക്കാർ ജീവനക്കാര്‍ക്ക് വീണ്ടും ശമ്പള വര്‍ധന! ജനുവരി മുതലെന്ന് സൂചന

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

ഡെഡ് ഹെഡിങ്: സ്മിത് മച്ഛാറിന്റെ സഹായത്തിനെത്തിയ ആ രണ്ട് പൈലറ്റുമാർ ആരായിരുന്നു? അതൊരു അത്ഭുതമായിരുന്നോ?

‘ആർക്കും നിങ്ങൾക്ക് ഒരു സമയപരിധി നൽകാൻ കഴിയില്ല’: ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ നിലപാടറിയിച്ച് ഇന്ത്യ

‘സഹ പൈലറ്റ് നിസ്കരിക്കാനെന്ന വ്യാജേന എഴുന്നേറ്റ് തലയ്‌ക്ക് പിന്നിൽ ശക്‌തമായി പ്രഹരിച്ചു’ -ഭീകര നിമിഷങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ സ്മിത് മച്ചാർ

സിജെപി പ്രതിഷേധങ്ങളെ അടിച്ചമർത്തി മുംബൈ പോലീസ് : 500 പേർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.