Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വ്യക്തിജീവിതക്രമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2017, 08:06 am IST
inSamskriti

ഏതേ ജാതിദേശകാലസമയാനവച്ഛിന്നാ

സാര്‍വഭൗമാ മഹാവൃതം

(പാ.യോ. സൂത്രം: 2:31)

ജാതി, ദേശം, കാലം, സമയം, എന്നിവകൊണ്ട്, വിച്ഛേദനം വരാത്ത യമങ്ങള്‍ സാര്‍വ്വ ഭൗമിക മഹാവൃതമാണ്. അഹിംസാ, സത്യം, അസ്‌തേയം, ബ്രഹ്മചര്യം, അപരിഗ്രഹം ഇവ(യമം) എല്ലാവരും അനുഷ്ഠിക്കേണ്ടതാണ് എന്ന സൂചനയാണ് ഈ സൂത്രത്തിലൂടെ നമുക്ക് ലഭിക്കുന്നത്. സമൂഹത്തിന്റെ സര്‍വ്വതോന്മുഖമായ വളര്‍ച്ചയ്‌ക്കും നിലനില്‍പിനും യമത്തിന്റെ ആചരണം അത്യന്താപേക്ഷിതമാണ്. ഏതെങ്കിലും ജാതി, ദേശം, കാലം ഇവയൊന്നും യമത്തിന്റെ പാലനത്തിന് തടസ്സമാകാന്‍ പാടില്ല.

മുക്കുവര്‍ക്ക് മത്സബന്ധനം ജോലിയുടെ ഭാഗമായതിനാല്‍ അവര്‍ അതിനെ പാപമായി കാണുന്നില്ല. ഇതുപാടില്ല എന്നു തന്നെയാണ് ജാതിഭേദം കൊണ്ട് അര്‍ത്ഥമാക്കുന്നത്. ദേശഭേദം എന്നാല്‍ കടലിലെ മത്സ്യത്തെ കൊല്ലാം എന്നാല്‍ തീര്‍ത്ഥ സ്‌നാനങ്ങളിലെ മത്സ്യത്തെ കൊല്ലുന്നത് പാപമാണ് എന്ന ചിന്ത നിലനിര്‍ത്തുന്നു. പുണ്യദിവസങ്ങളില്‍ മത്സ്യത്തെ കൊല്ലുന്നത് മാത്രമാണ് ഹിംസ.

മറ്റുദിവസങ്ങൡല്‍ അത് ബാധകമല്ലെന്ന ചിന്തയാണ് കാലഭേദം. ജാതി, ദേശ, കാല ചിന്തകള്‍ ഒന്നും തന്നെ യോഗിക്ക് ബാധകമല്ല. എന്തുതന്നെയായാലും യമനിയമങ്ങള്‍ അവര്‍ പാലിക്കേണ്ടതാണ് എന്ന സൂചന നമുക്ക് ഈ സൂത്രത്തില്‍ കാണാവുന്നതാണ്. ജാതി, ദേശ, കാല ചിന്തകള്‍ തടസ്സമാകാതെ സാമൂഹ്യജീവിതക്രമം(യമം)പാലിക്കുമ്പോള്‍ മാത്രമാണ് ഇത് മഹാവൃതം ആവുകയുള്ളൂ.

ശൗച സന്തോഷ തപ സ്വാധ്യായേശ്വര

പേണിധാനാനി നിമയഃ

(പാ.യോ.സൂ.2:32)

ശൗചം, സന്തോഷം, തപസ്സ്, സ്വാധ്യായം ഈശ്വരപ്രണിധാനം എന്നിവയാണ് നിയമങ്ങള്‍.

ധാര്‍മിക ജീവിതക്രമത്തിന്റെ തുടര്‍ച്ചയായാണ് നിയമം പ്രതിപാദിക്കുന്നത്. യമാചരണത്തില്‍ യമത്തെപോലെ നിയമത്തിനും പ്രാധാന്യമുണ്ട്. യമം സാമൂഹ്യജീവിത ക്രമം ആണെങ്കില്‍ നിയമം വ്യക്തിജീവിതക്രമമാണ്. യമത്തില്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുമ്പോള്‍, ചെയ്യേണ്ട കാര്യത്തെ കുറിച്ചാമ് നിയമത്തില്‍ പ്രതിപാദിക്കുന്നത്. നിയമം യോഗയ്‌ക്കുള്ള ശാരീരികമായ മുന്നൊരുക്കം കൂടിയാണ്. ഈ തയ്യാറെടുപ്പ് നമ്മെ സത്കര്‍മ്മങ്ങള്‍ക്ക് പ്രാപ്തരാക്കുന്നു.

ശൗചം: ശുദ്ധിയാണ് ശൗചം കൊണ്ട് അര്‍ത്ഥമാക്കുന്നത്. ആന്തരികവും ബാഹ്യവുമായ ശുദ്ധിയാണ് ശൗചത്തിലൂടെ പ്രാപ്തമാക്കേണ്ടത്. പഞ്ചവിധ ശുദ്ധികളാണ് ഇതില്‍ പ്രധാനം. ജലം കൊണ്ട് ശരീരശുദ്ധി, സത്യനിഷ്ഠകൊണ്ട് മനഃശുദ്ധി അറിവിലൂടെ ബുദ്ധിയുടെ ശുദ്ധി, തപസ്സും വിവേകഖ്യാതിയും കൊണ്ട് ആത്മശുദ്ധിയും നേടുന്നതാണ് ശൗചം. ബാഹ്യ ശൗചത്തില്‍ ജലമുപയോഗിച്ചുള്ള ദേഹശുദ്ധിയാണ് പ്രധാനം. ഇത് യോഗയ്‌ക്ക് മുമ്പ് കുളിക്കണോ എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ്.

ധരിക്കുന്ന വസ്ത്രം, ഉപയോഗിക്കുന്നസ്ഥലം, താമസിക്കുന്ന വീടും പരിസരവും ഓഫീസും ഒക്കെ വൃത്തിയായി സൂക്ഷിക്കുന്നതും ശൗചപരിശീലനത്തിന്റെ ഭാഗമാണ്. ചുറ്റുപാടുകള്‍ വൃത്തിഹീനമാണെങ്കില്‍ നമുക്ക് എത്ര വൃത്തിയുണ്ടായിട്ടും കാര്യമില്ല. അത് നമ്മുടെ മനസ്സിനെ അശുദ്ധമാക്കും. ആന്തരിക ശുദ്ധിക്ക് ജപ, ധ്യാനം, ക്ഷേത്രദര്‍ശനം, മാനസപൂജ, തീര്‍ത്ഥയാത്ര, സത്സംഗം ഇവ സഹായകരമാണ്. യോഗയ്‌ക്ക് മുമ്പ് ശരീരത്തേയും മനസ്സിനേയും ശുദ്ധീകരിക്കാനുള്ള പ്രാരംഭ പരിശീലനമാണ് ശൗചം.

സന്തോഷം: മനസ്സിന്റെ തൃപ്തിയാണ് സന്തോഷം. ആഗ്രഹങ്ങളെ ഉപേക്ഷിച്ച് വന്നുചേരുന്നവയെ അംഗീകരിച്ച് ബുദ്ധിയെ സ്ഥിരമായി നിര്‍ത്തുന്നതാണ് സന്തോഷം. സന്തോഷത്തിന്റെ അടിസ്ഥാനം അപരിഗ്രഹമാണ്. ദുഖം അനുഭവിക്കേണ്ടിവരുമ്പോള്‍ പാപത്തിന്റെ ഫലമാണ് ദുഖം എന്നറിഞ്ഞ് തന്റെ പാപം ഇതിലൂടെ ഇല്ലാതായിരിക്കുന്നു എന്ന് മനസ്സില്‍ ഉറപ്പിച്ച് മനസ്സിന്റെ സന്തോഷത്തെ നിലനിര്‍ത്തേണ്ടതാണ്. സത് കര്‍മ്മങ്ങളിലൂടെയാണ് നമുക്ക് സന്തോഷം നിലനിര്‍ത്താന്‍ കഴിയുക. സ്വത്വഗുണത്തിന്റെ പ്രകാശനത്തില്‍ ചിത്തത്തിലുണ്ടാകുന്ന പ്രസന്നതയാണ് സന്തോഷം

തപസ്സ്: ലക്ഷ്യപൂര്‍ത്തിക്കായി മനസ്സിനെയും ശരീരത്തേയും ചിട്ടപ്പെടുത്തുന്നതാണ് തപസ്സ്. തപസ്സിനെ കായികം(അഹിംസ, ബ്രഹ്മചര്യം), വാചികം(സത്യം) മാനസികം (സുഖദുഃഖങ്ങളിലെ സന്തുലനം) എന്നിങ്ങനെ മൂന്നായി തിരിച്ചിട്ടുണ്ട്. ദ്വന്ദ്വങ്ങളെ സന്തോഷത്തോടെ സഹിക്കുന്നതും തപസ്സാണ്. ശരീരം, പ്രാണന്‍, ഇന്ദ്രിയം, മനസ്സ്, ഇവയെ അഭ്യാസം കൊണ്ട് ശരീയായ രീതിയില്‍ പ്രവര്‍ത്തിപ്പിക്കുക എന്നതാണ് യോഗയില്‍ അര്‍ത്ഥമാക്കുന്നത്.

സ്വാധ്യായം: സ്വയം പഠിക്കല്‍, പഠിച്ചതിനെ വീണ്ടും പഠിക്കല്‍, സിദ്ധാന്തശ്രവണം, സദ്ഗ്രന്ഥപരായണം ഇവയെല്ലാം സ്വാധ്യായമാണ്. മോക്ഷപ്രാപ്തിക്കുതകുന്ന വേദാദി ശാസ്ത്രഗ്രന്ഥങ്ങളുടെ പഠനം ആണ് ഇവിടെ സ്വാധ്യായംകൊണ്ട് അര്‍ത്ഥമാക്കുന്നത്. പ്രണവധ്യാനവും സ്വാധ്യായം തന്നെയാണ്.

ഈശ്വര പ്രണിധാനം:- തികഞ്ഞ ഭക്തിയോടും വിശ്വാസത്തോടും ഈശ്വരനില്‍ പൂര്‍ണമയി സമര്‍പ്പിക്കുന്നതാണ് ഈശ്വര പ്രണിധാനം. ഇതിന് മൂന്ന് തലങ്ങളാണുള്ളത്. ഈശ്വരസത്തയെ സ്വീകരിക്കലാണ് ആദ്യത്തേത്, ഈശ്വരനെ ഗുരുവായി ഹൃദയത്തില്‍ പ്രതിഷ്ഠിക്കുന്നത് രണ്ടാമത്തെ തലവും ആ പരമഗുരുവിനായി തന്റെ സകല കര്‍മങ്ങളെയും സമര്‍പ്പിക്കുന്നത് ഈശ്വരപ്രണിധാനത്തിന്റെ അവസാനതലവുമാണ്.

തപസ്സ് സ്വാധ്യായം ഈശ്വര പ്രണിധാനം എന്നിവയെക്കുറിച്ച് തപസ്സും യോഗയും എന്ന രണ്ടാമത്തെ ലേഖനത്തില്‍ വിശദമായി പ്രതിപാദിച്ചിരുന്നു. യോഗയില്‍ നിയമങ്ങളുടെ പരിശീലനം കര്‍മങ്ങളുമായി ബന്ധപ്പെട്ടാണ് നില്‍ക്കുന്നത്. സത്വഗുണ പ്രധാനമായ കര്‍മങ്ങളിലൂടെ ശരീരത്തെയും ഒപ്പം മനസ്സിനെയും ചിട്ടപ്പെടുത്താന്‍ നിയമം സഹായിക്കുന്നു.

എല്ലാ കര്‍മങ്ങളും ചിന്തകളിലൂടെയാണ് ആരംഭിക്കുന്നത്. മനസ്സിന്റെ ചിന്തകള്‍ കര്‍മേന്ദ്രിയങ്ങളിലേക്ക് വ്യാപരിക്കുന്നതാണ് പ്രവൃത്തി. അതിനാല്‍ കര്‍മങ്ങളെ ശുദ്ധീകരിക്കുന്നതിലൂടെ ആന്തരികവും ബാഹ്യവുമായ കര്‍മശുദ്ധി കൈവരിക്കാന്‍ നമുക്ക് കഴിയും. ഒരു വ്യക്തി എന്ന നിലക്ക് നമ്മളിലെ ഗുണങ്ങളെ സ്വാധീനിക്കാന്‍ സഹായകമായ കര്‍മ്മങ്ങളാണ് നിയമം.

വിതര്‍ക്കബോധേന പ്രതിപക്ഷഭാവനം

(പാ.യോ.സൂ. 2:33)

വിതര്‍ക്കഭാവം ഉണ്ടാകുമ്പോള്‍ അതിനെ പ്രതിപക്ഷ ചിന്തകൊണ്ട് അകറ്റണം.

വിതര്‍ക്കം എന്നാല്‍ മിഥ്യായുക്തി എന്നാണ് അര്‍ത്ഥം. വിഷയഭോഗത്തെ അനുകൂലമാക്കുന്നതരത്തിലുള്ള വിചാരമാണ് വിതര്‍ക്കം. യമത്തിന് വിപരീതമായതിനെ ആണ് വിതര്‍ക്കമായി ഈ സൂത്രത്തിലൂടെ പതഞ്ജലി മഹര്‍ഷി നമ്മുടെ മുന്നില്‍ പ്രതിപാദിക്കുന്നത്. ഇവയെ വിപരീത ചിന്തകൊണ്ട് പരാജയപ്പെടുത്തി യമത്തില്‍ പറയുന്ന അഹിംസ, സത്യം, അസ്‌തേയം, അപരിഗ്രഹം എന്നിവയെ പാലിക്കേണ്ടതാണ്.

സ്‌നേഹിക്കുന്നവരെ ഹിംസിക്കാന്‍ കഴിയില്ല. ഹിംസാഭാവം വിരോധികളോടാണ് ഉണ്ടാവുക. വിരോധികളെ സ്‌നേഹിക്കുന്നതിലൂടെ മനസ്സിലെ ഹിംസാത്മഭാവം വിരോധികളോടാണ് ഉണ്ടാവുക. വിരോധികളെ സ്‌നേഹിക്കുന്നതിലൂടെ മനസ്സിലെ ഹിംസാത്മ ചിന്തയെ നമുക്ക് മാറ്റാന്‍ കഴിയും. സത്യം നമ്മെ ഈശ്വരനോട് അടുപ്പിച്ചുനിര്‍ത്തുന്നു.

അസത്യം പറയേണ്ടിവന്നാല്‍ അത് നമ്മെ ഈശ്വരനില്‍നിന്നും അകറ്റും എന്ന ഉറച്ചവിശ്വാസം അസത്യത്തിന്റെ മാര്‍ഗത്തില്‍ നിന്നും നമ്മെ സത്യത്തിന്റെ മാര്‍ഗ്ഗത്തിലേക്ക് നയിക്കും. സ്‌തേയ ചിന്ത ഉണ്ടാകുമ്പോള്‍, അത് തന്റെതല്ല മറ്റൊരാളുടേതാണ്. തനിക്ക് അത് ആവശ്യമില്ല, എന്ന ബോധം നമ്മുടെ മനസ്സിലേക്ക് കൊണ്ടുവരാന്‍ കഴിയണം.

ആര്‍ഭാടചിന്ത ഉണ്ടാകുമ്പോള്‍ കഷ്ടപ്പെടുന്നവരെക്കുറിച്ച് ചിന്തിച്ച് അതില്‍നിന്നും മനസ്സിനെ പിന്തിരിപ്പിക്കാന്‍ കഴിയണം. ഇങ്ങനെ തിന്മയില്‍നിന്നും മനസ്സിനെ നന്മയിലേക്ക് കൊണ്ടുവരുന്നതിനുള്ള ബോധപൂര്‍വമായ പരിശ്രമം ഒരുയോഗിയില്‍ സദാ ഉണ്ടാകണം. ഈ ചിന്തയെ വീണ്ടും ഉറപ്പിക്കുകയാണ് ഈ സൂത്രത്തിലൂടെ മഹര്‍ഷി ചെയ്യുന്നത്.

വിതര്‍ക്കാ ഹിംസാദയഃ കൃതകാരിതാനു-

മോദിതാ ലോഭക്രോധ മോഹ പൂര്‍വകാ

മൃദുമധ്യാധിമാത്രാ ദുഃഖാജ്ഞാനാനന്ത

ഫലാ ഇതി പ്രതിപക്ഷഭാവനം

(പാ: യോ: സൂ: 2-34)

യോഗവിരോധികളായ ഹിം, അസത്യം മുതലായവ ചെയ്തതോ ചെയ്യിച്ചതോ അനുമോദിച്ചതോ, ലോഭം, ക്രോധം, അവിവേകം ഇവ മൂലമോ, മൃദുവോ മധ്യമോ തീവ്രമോ, ആയിരുന്നാലും അവയുടെ ഫലം അന്തരമില്ലാത്ത ദുഃഖം അജ്ഞാനവുമാണ്. ഇതാണ് പ്രതിപക്ഷ ഭാവന.

സ്വയം കള്ളം പറഞ്ഞാലും, മറ്റുള്ളവരെ കൊണ്ട് പറയിച്ചാലും, മറ്റുള്ളവര്‍ പറയുന്നതിനെ അനുമോദിച്ചാലും അവയെല്ലാം ഒരേപോലെ പാപമാണ്. അത് നിസ്സാരമായ അസത്യമായാലും അസത്യം തന്നെയായിരിക്കും.

ഓരോദുര്‍വിചാരവും ദ്വേഷവിചാരവും സഞ്ചിതമായിട്ട് ഏതെങ്കിലും ദുഃഖരുപമായ ഫലമായി പലിശസഹിതം തിരിച്ചു വരും- അതിനെ നമുക്ക് തടയാന്‍ കഴിയില്ല. ഈ കാര്യങ്ങള്‍ മനസ്സിലാക്കി ദുഷ്പ്രവൃത്തികളില്‍ നിന്ന് അകന്നു നില്‍ക്കേണ്ടതാണ്. അഥവാ യമത്തില്‍ ഉറച്ചു നില്‍ക്കേണ്ടതാണ് എന്നാണ് പതഞ്ജലി മഹര്‍ഷി ഈ സൂത്രത്തിലൂടെ പ്രതിപാദിക്കുന്നത്.

ഹിംസ, സ്‌തേയം, അസത്യം എന്നിവ യമങ്ങള്‍ക്ക് എതിരാണ്. അതിനാല്‍ ഇവയെ വിതര്‍ക്കങ്ങള്‍ എന്നു പറയുന്നു.

സ്വയം ചെയ്യുന്ന വിതര്‍ക്കത്തെ കൃതം എന്നും അന്യരെ കൊണ്ട് ചെയ്യിക്കുന്നതിനെ കിരാതം എന്നും മറ്റൊരാള്‍ ചെയ്ത വിതര്‍ക്കങ്ങളെ അനുമോദിക്കുന്നതിനെ അനുമോദിതം എന്നും പറയുന്നു. ലോഭം, മോഹം, ക്രോധം തുടങ്ങിയവയാണ് വിതര്‍ക്കങ്ങള്‍ക്ക് കാരണം, ഇവ മൃദു, മധ്യമം, അധിമാത്ര എന്നിങ്ങനെ മൂന്നുതലത്തില്‍ ഉണ്ട്.

ഇവ അജ്ഞാനത്തിനു ദുഃഖത്തിനും കാരണമാകുന്നു. അതിനാല്‍ യോഗി യമനിയമങ്ങള്‍ പാലിക്കുന്ന വ്യക്തി, സാമൂഹ്യ ജീവിത ക്രമത്തെ ചിട്ടപ്പെടുത്തി ആത്മസാക്ഷാത്കാരത്തിനായി വര്‍ത്തിക്കേണ്ടതാണ്. യമനിയമങ്ങള്‍ അഷ്ടാംഗയോഗത്തിലെ ധര്‍മ്മിക ജീവിതപദ്ധതികളാണ്.

(അവസാനിച്ചു)

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

സംഘശതാബ്ദിയുടെ ഭാഗമായി ലണ്ടനില്‍ സംഘടിപ്പിക്കുന്ന സെലിബ്രേഷന്‍ ഓഫ് വണ്‍നെസില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു
India

ലണ്ടനില്‍ ഏകതയുടെ ആഘോഷം ഭാവി തലമുറയില്‍ ഉറച്ച വിശ്വാസം : സര്‍സംഘചാലക്

Kerala

ഓട്ടോറിക്ഷ തൊഴിലാളികള്‍ 15ന് കരിദിനം ആചരിക്കും

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.