ഇടത് സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ എന്‍ഡിഎയുടെ പ്രതിഷേധ കൂട്ടായ്‌മ ബിഡിജെഎസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് ഉദ്ഘാടനം ചെയ്യുന്നു.
ആലപ്പുഴ: രാജ്യരക്ഷയ്‌ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സൈനികരെ അപമാനിക്കുന്നവര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തണമെന്ന് ബിഡിജെഎസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് പറഞ്ഞു. നടുറോഡില്‍ പശുകുട്ടിയെ വെട്ടി കൊന്ന് ആഘോഷിച്ച യൂത്ത് കോണ്‍ഗ്രസ്സ് അവരുടെ യഥാര്‍ത്ഥ മുഖം തുറന്ന് കാട്ടിയിരിക്കുകയാണ്. ഇവര്‍ നാളെ മാപ്പ് പറയേണ്ടി വരും.
ഇടത് സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ എന്‍ഡിഎ ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ കൂട്ടായ്‌മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍ അദ്ധ്യക്ഷനായി. ദക്ഷിണ മേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍ മുഖ്യപ്രഭാഷണം നടത്തി, പിഎസ്പി സംസ്ഥാന സെക്രട്ടറി കെ.കെ. പൊന്നപ്പന്‍, ജെഎസ്എസ് സംസ്ഥാന പ്രസിഡന്റ് ആര്‍. പൊന്നപ്പന്‍, പി.ടി. മന്മഥന്‍, അഡ്വ. സനല്‍കുമാര്‍, ഗോപകുമാര്‍ പുല്ലാട്, ജസ്റ്റിന്‍രാജ്, ജോസുകുട്ടി ജോസ്, ഷാജി എം. പണിക്കര്‍, പി.കെ. വാസുദേവന്‍, സജീവ്‌ലാല്‍, എം.വി. ഗോപകുമാര്‍, കെ.ജി. കര്‍ത്താ, കൊട്ടാരം ഉണ്ണികൃഷ്ണന്‍, എല്‍.പി. ജയചന്ദ്രന്‍, ഗീതാ രാംദാസ് എന്നിവര്‍ സംസാരിച്ചു.
















