ചെറുപുഴ: പെരിങ്ങോം വയക്കരയിലെ അരവഞ്ചാല്‍ ആസ്ഥാനമായി പ്രവര്‍ത്തനമാരംഭിച്ച അരവഞ്ചാല്‍ പബഌക് സോഷ്യല്‍ വെല്‍ഫയര്‍ കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഉദ്ഘാടനം മന്ത്രി ഇ.ചന്ദ്രശേഖരന് നിര്‍വ്വഹിച്ചു. സി.കൃഷ്ണന് എംഎല്‍എ അധ്യക്ഷത വഹിച്ചു. സ്ട്രോംഗ് റൂം ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് പി.നളിനിയും, ഫോട്ടോ അനാഛാദനം തളിപ്പറമ്പ ഡിവൈഎസ്പി കെ.വി.വേണുഗോപാലനും, ഷെയര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം കണ്ണൂര്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ എം.കെ.ദിനേശ് ബാബുവും, ആദ്യ നിക്ഷേപ സ്വീകരണം തളിപ്പറമ്പ രജിസ്ട്രാര്‍ പി.വിശ്വനാഥനും നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ.സത്യഭാമ, പി.ഉഷ വിവിധ സംഘടനാ പ്രതിനിധികള്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: