ഇത്തിത്താനം: ബിപിഎല്‍ ഭവനങ്ങളിലെ കുട്ടികള്‍ മാത്രം പഠിക്കുന്ന പൊന്‍പുഴയിലെ ഗവ. എല്‍.പി സ്‌കൂളിലെ കുട്ടികള്‍ക്ക് ഒരു കൈത്താങ്ങായി ‘ചങ്ങനാശ്ശേരിജംഗ്ഷന്‍’ എന്ന ഫെയ്സ് ബുക്ക് കൂട്ടായ്‌മ രംഗത്ത്.
കുട്ടികള്‍ക്കാവശ്യമായ പഠന സാമഗ്രികള്‍ കൂട്ടായ്‌മയുടെ നേതൃത്വത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് കൈമാറി. വിവിധ ഗവ. സ്‌കൂളുകളിലേക്കും ഈവിധം ഗ്രൂപ്പ് അംഗങ്ങള്‍ സഹായമെത്തിക്കുന്നുണ്ട്. കുറിച്ചി പഞ്ചായത്ത് മെമ്പര്‍ ബി. ആര്‍. മഞ്ജീഷ് സ്‌കൂളിന്റെ പ്രധാന അദ്ധ്യാപിക സീതാലക്ഷ്മിക്ക് പഠന സാമഗ്രികള്‍ കൈമാറി. ജംഗ്ഷന്‍ അംഗങ്ങളായ അനുജി കെ ഭാസി, സുമോദ് ചിറത്തലാട്ട്, പിടിഎ പ്രസിഡന്റ് രാജപ്പന്‍ എന്നിവര്‍പങ്കെടുത്തു.
















