Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

തദ്ദേശഭരണ സ്ഥാപനങ്ങള്‍ വാര്‍ഷിക പദ്ധതികള്‍ക്ക് 31ന് മുന്‍പ് അംഗീകാരം നേടണം : ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 25, 2017, 06:55 pm IST
inPathanamthitta

പത്തനംതിട്ട: തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2017-18 ലെ വാര്‍ഷിക പദ്ധതി അംഗീകരിക്കേണ്ട അവസാന തീയതി ഈ മാസം 31 ആയതിനാല്‍ ജില്ലയിലെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും അടിയന്തിര പ്രാധാന്യത്തോടെ വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം നേടണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ആസൂത്രണ സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രസിഡന്റ്.

31ന് മുന്‍പ് വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം നേടണമെന്ന് സര്‍ക്കാര്‍ നിര്‍ദേശമുള്ളതിനാല്‍ ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്നത് പദ്ധതി നിര്‍വഹണത്തെ ദോഷകരമായി ബാധിക്കുമെന്നതിനാല്‍ എല്ലാ തദ്ദേശഭരണ ഭാരവാഹികളും സര്‍ക്കാര്‍ നിര്‍ദേശം പാലിക്കുന്നതിന് ആവശ്യമായ നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഭ്യര്‍ഥിച്ചു. പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്നതിനായി ചേര്‍ന്ന ആദ്യ ആസൂത്രണ സമിതി യോഗത്തില്‍ റാന്നി ഗ്രാമ പഞ്ചായത്ത് മാത്രമാണ് വാര്‍ഷിക പദ്ധതി അംഗീകാരത്തിനായി സമര്‍പ്പിച്ചത്. ആദ്യ ആസൂത്രണ സമിതി യോഗത്തില്‍ റാന്നി, കോയിപ്രം ഗ്രാമ പഞ്ചായത്തുകള്‍ മാത്രമാണ് വാര്‍ഷിക പദ്ധതി അംഗീകാരത്തിനായി സമര്‍പ്പിച്ചത്. പ്രഥമ യോഗത്തില്‍ തന്നെ പദ്ധതിക്ക് അംഗീകാരം നേടിയ റാന്നി, കോയിപ്രം ഗ്രാമ പഞ്ചായത്തുകളുടെ ഭരണസമിതിയെയും ജീവനക്കാരെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രത്യേകം അഭിനന്ദിച്ചു.

വാര്‍ഷിക പദ്ധതി അംഗീകാരം നല്‍കുന്നതിനായി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള തീയതിയായ ഈ മാസം 31ന് ശേഷം പ്രോജക്ട് എന്‍ട്രി ചെയ്യുന്നതിനുള്ള സൗകര്യം സുലേഖ സോഫ്റ്റ് വെയറില്‍ ലഭ്യമായിരിക്കില്ല എന്ന് അറിയിച്ചിട്ടുള്ളതിനാല്‍ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ പറഞ്ഞു. ചില തദ്ദേശഭരണ സ്ഥാപനങ്ങള്‍ വികസന സെമിനാറുകള്‍ പൂര്‍ത്തിയാക്കാനുണ്ട്. ഇത് പദ്ധതി നിര്‍വഹണത്തെ ബാധിക്കും. ഡേറ്റ എന്‍ട്രിക്കും മറ്റു സാങ്കേതിക ആവശ്യങ്ങള്‍ക്കും അധികം ആള്‍ക്കാരെ ആവശ്യമുള്ള പക്ഷം ദിവസവേതനാടിസ്ഥാനത്തില്‍ മേയ് 31 വരെ നിയമിക്കുന്നതിനും അധിക ഷിഫ്റ്റുകള്‍ ഏര്‍പ്പെടുത്തുന്നതിനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളതായും കളക്ടര്‍ അറിയിച്ചു. വാര്‍ഷിക പദ്ധതി അംഗീകാരം സംബന്ധിച്ച സംശയങ്ങള്‍ ദുരീകരിക്കുന്നതിന് ഐ.കെ.എമ്മിന്റെ പ്രത്യേക ഹെല്‍പ്പ് ഡെസ്‌ക് ഈ മാസം 31 വരെ പ്രവര്‍ത്തിക്കും. ഇതിന്റെ സേവനവും തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണെന്നും കളക്ടര്‍ പറഞ്ഞു.

യോഗത്തില്‍ ആസൂത്രണ സമിതി അംഗങ്ങളായ കെ.ജി അനിത, എലിസബത്ത് അബു, ബി.സതികുമാരി, ലീല മോഹന്‍, ബിനിലാല്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി.വി കമലാസനന്‍ നായര്‍, വിവിധ തദ്ദേശഭരണ ഭാരവാഹികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിക്സ് ഉച്ചകോടി:മോദിയുടെ ലക്ഷ്യം യുദ്ധം അവസാനിപ്പിക്കലും വ്യാപാരം സുഗമമാക്കലും

ആനന്ദ് മഹീന്ദ്ര (ഇടത്ത്) അര്‍മാഡോ വാഹനങ്ങള്‍ ട്രെയിന്‍ കാര്‍ഗോയില്‍ നിരത്തി വെച്ചിരിക്കുുന്നു (നടുവില്‍) സൈന്യത്തിന് മഹീന്ദ് ഡിഫന്‍സ് നിര്‍മ്മിച്ചു നല്‍കിയ ഒരു അര്‍മാഡോ വാഹനം (വലത്ത്)
India

ഇന്ത്യന്‍ സേനയ്‌ക്കായി 1300 മഹീന്ദ്ര അര്‍മേര്‍ഡ് വാഹനം റെഡി; “മഹീന്ദ്ര അർമാഡോ… ഡ്യൂട്ടിക്കായി റിപ്പോർട്ട് ചെയ്യുന്നു.. സർ! എന്ന് ആനന്ദ് മഹീന്ദ്ര

Astrology

സർവ ദുരിതങ്ങളും നീങ്ങാൻ ഭദ്രകാളിപ്പത്ത് ഇങ്ങനെ ചൊല്ലൂ….

India

“മഹാദേവന്റെ അനുഗ്രഹത്താൽ ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നു” ; ഹനുമാൻ അൻഷിലെ താരങ്ങൾ കാശി വിശ്വനാഥന്റെ മണ്ണിൽ

India

ഇന്ത്യയ്‌ക്ക് പകരം ഭാരത് : ബ്രിക്സ് ഉച്ചകോടിയിലെ നരേന്ദ്രമോദിയുടെ കൺട്രി പ്ലക്കാർഡിന് പിന്നിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാര്‍ത്താസമ്മേളനത്തില്‍ യോഗി ആദിത്യനാഥിനോട് ചോദ്യം ചോദിച്ച ശേഷം ഉടനെ തിരിഞ്ഞുനിന്ന് ചെറു പുഞ്ചിരിയോടെ നില്‍ക്കുന്ന ദിവ്യ ശ്രീവാസ്തവയ്ക്കെതിരെ സൈബര്‍ അറ്റാക്ക് ക്രൂരം.

ആദ്യം യോഗി ആദിത്യനാഥിനോട് ധിക്കാരത്തോടെ ചോദ്യം ചോദിച്ചു, പിന്നെ തിരിഞ്ഞുനിന്ന് കള്ളപ്പുഞ്ചിരി; അപഹാസ്യയായി വനിതാ ജേണലിസ്റ്റ് ദിവ്യ ശ്രീവാസ്തവ.

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യും സൂപ്പര്‍ താരം അജിത്തും ലണ്ടനില്‍ കണ്ടുമുട്ടി, നടി തൃഷ എത്തിയത് വൈറലായി

സൗദി അറേബ്യയിൽ പൊതുനിരത്തുകളിൽ അനധികൃത കാർ റേസുകൾ സംഘടിപ്പിക്കുന്നവർക്ക് മുന്നറിയിപ്പ്

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

വി ഡി സതീശന്‍ ഒപ്പമുളള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് ജി സുധാകരന്‍, ഭാര്യ സ്ഥലം വാങ്ങിയത് വീട്ടുജോലിക്കാരിക്ക് വീട് വയ്‌ക്കാന്‍

തപസ്സിലൂടെയും പോരാട്ടത്തിലൂടെയുമാണ് മോദിജി തന്റെ വ്യക്തിമുദ്ര പതിപ്പിച്ചത് : യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

റൂട്ട് സച്ചിനെ മറികടന്നു; ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ദ്ധ സെഞ്ചുറി

കിരീടം സഫയറിന്; കെസിഎ പിങ്ക് വനിതാ ട്വന്റി 20 ഫൈനലില്‍ എമറാള്‍ഡിനെതിരെ 28 റണ്‍സിന്റെ വിജയം

‘പഹൽഗാം ആക്രമണം ഒരു ക്രിമിനൽ പ്രവൃത്തിയാണ്, ഭീകരതയ്‌ക്കെതിരെ നമ്മൾ ഒരുമിച്ച് പോരാടും’ : തീവ്രവാദികൾക്ക് മുന്നറിയിപ്പ് നൽകി ബ്രിക്‌സ് വേദി 

ദമ്പതികള്‍ ആത്മഹത്യക്ക് ശ്രമിച്ചു: ഭര്‍ത്താവ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.