Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

തുല്യരായി ജീവിക്കാന്‍ മുസ്ലീം സ്ത്രീകള്‍ക്കും അവകാശമില്ലേ ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 25, 2017, 03:35 pm IST
inSpecial Article

1932 ൽ മധ്യപ്രദേശ് ഇൻഡോറിലുള്ള അതിസമ്പന്നന്‍ അഡ്വക്കേറ്റ് മൊഹമ്മദ് അഹമ്മദ് ഖാൻ വിവാഹിതനായി. വധുവിന്റെ പേര് ഷാബാനു. 14 വർഷം കഴിഞ്ഞപ്പോൾ പ്രായം തിരെ കുറഞ്ഞ ഒരു പെണ്ണിനെ കൂടി അയാൾ നിക്കാഹ് കഴിച്ചു. അതോടെ ഷാബാനുവിന്റെയും അഞ്ച് മക്കളുടേയും കാര്യം കഷ്ടത്തിലായി.

ജീവിക്കാൻ മാർഗ്ഗമില്ലാതെ ചെലവിന് കിട്ടാനായി ഷാബാനു ലോക്കൽ കോടതിയിൽ കേസുകൊടുത്തു. കോടതി അനുകൂലമായി വിധിച്ചു. ഭർത്താവ് കേമൻ ഹൈക്കോടതിയിൽ പോയി. അവിടെയും കോടതി ഷബാനുവിനൊപ്പം നിന്നു. പ്രതിമാസം ജീവനാംശ തുക നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. ഇതിനിടയിൽ മൊഹമ്മദ് അന്ന് 62 വയസ് പ്രായമുണ്ടായിരുന്ന ഷബാനുവിനെ മൊഴി ചൊല്ലി.

മുസ്ലീം വ്യക്തിനിയമമനുസരിച്ച് മൊഴി ചൊല്ലപ്പെട്ട ഭാര്യയുടെ കാര്യത്തിൽ ഭർത്താവിന് യാതൊരു ബാധ്യതയോ ഉത്തരവാദിത്വമോ ഇല്ലെന്ന് കാണിച്ച് മൊഹമ്മദ് അഹമ്മദ് ഖാൻ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. ചീഫ് ജസ്റ്റിസ് വൈ.ബി ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് കേസ് പരിഗണിച്ചു.

Cr PC 125 ന്റെ പരിരക്ഷ മുസ്ലീം സ്ത്രീകൾക്ക് ലഭിക്കുമോ എന്നതായിരുന്നു സൂപ്രീംകോടതിയുടെ മുന്നിലുയർന്ന ചോദ്യം. Cr PC 125 ക്രിമിനിൽ പ്രൊസീജിയർ കോഡിലെ സെക്ഷൻ 125 പ്രകാരം വിവാഹമോചിതയാകുന്ന എല്ലാ സ്ത്രീകൾക്കും പുനർവിവാഹം ചെയ്യുന്നത് വരെയോ സ്വന്തമായി വരുമാനമാർഗ്ഗം ഉണ്ടാകുന്നത് വരെയോ പഴയ ഭർത്താവ് ജീവനാംശം, അതായത് ചെലവിന് ഒരു നിശ്ചിത തുക നൽകേണ്ടതാണ്. തുക കോടതിയാണ് നിശ്ചയിക്കുന്നത്.

Cr PC 125 എല്ലാ ഇന്ത്യക്കാർക്കും ബാധകമായ ക്രിമിനൽ നിയമം. വിവാഹവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മുസ്ലീങ്ങൾക്ക് Cr PC 125 ബാധകമല്ലെന്നും മുസ്ലീം വ്യക്തിനിയമമനുസരിച്ച് മൊഴി ചൊല്ലിയ ഭാര്യയുടെ ഒരു കാര്യവും അന്വേഷിക്കേണ്ട കാര്യവും ഭർത്താവിനില്ലെന്ന് മൊഹമ്മദ് ഖാന് സപ്പോർട്ടുമായി സുപ്രീംകോടതിയിലെത്തിയ ദേശീയ വ്യക്തിനിയമ ബോര്‍ഡും വാദിച്ചു.

1985ൽ സുപ്രീംകോടതിയുടെ ചരിത്രപ്രസിദ്ധമായ വിധി പ്രസ്താവമുണ്ടായി. ജാതി മത വർഗ്ഗ വർണ്ണഭേദമില്ലാതെ എല്ലാ ഇന്ത്യൻ സ്ത്രീകളും Cr PC 125 ന്റെ സംരക്ഷണ പരിധിയിൽ വരുമെന്നും ഷാബാനുവിന് ജീവനാംശത്തിന് അർഹതയും അവകാശവുമുണ്ടെന്നും കോടതി വിധിച്ചു. ഷാബാനു അപ്പോഴേക്കും എഴുപതുകാരി അമ്മൂമ്മയായിക്കഴിഞ്ഞിരുന്നു.

ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ ഏറ്റവും പുരോഗമനപരമായ ഈ സുപ്രീംകോടതി ഉത്തരവിനെതിരെ മുസ്ലീം യാഥാസ്ഥിതികർ തെരുവിലിറങ്ങി. മൃഗീയ ഭൂരിപക്ഷവുമായി അന്ന് രാജ്യം ഭരിച്ച രാജീവ്ഗാന്ധിയും കോൺഗ്രസും അവർക്കൊപ്പം നിന്നു. സുപ്രീംകോടതി വിധി ഇല്ലാതാക്കുന്നതിനായി 1986ൽ രാജീവ് ഗാന്ധി പാർലമെന്റിൽ പുതിയ നിയമം കൊണ്ടുവന്ന് പാസ്സാക്കി. Muslim women (Protection of Rghts on Divorce )1986Act.

പുതിയ നിയമപ്രകാരം മൊഴിചൊല്ലപ്പെട്ട മുസ്ലീം സ്ത്രീകൾക്ക് ജീവനാംശം ലഭിക്കുവാൻ അർഹതയില്ല. അതായത് Cr PC 125 ൻറെ സംരക്ഷണം മുസ്ലീം സ്ത്രീക്ക് ലഭിക്കില്ല. മൊഴി ചൊല്ലപ്പെട്ട സ്ത്രീകൾ വഴിയാധാരമായി കണ്ണീരും കയ്യുമായി ജീവിക്കുകയോ മരിക്കുകയോ എന്തുവേണമെങ്കിലും ചെയ്തോട്ടേയെന്ന് ചുരുക്കം.

രാജീവ ഗാന്ധി കൊണ്ടുവന്ന മനുഷ്യ വിരുദ്ധമായ കരിനിയമത്തിൽ പ്രതിഷേധിച്ച് കാബിനറ്റ് മന്ത്രിയായിരുന്ന ആരിഫ് മുഹമ്മദ് ഖാൻ മന്ത്രിസഭയിൽ നിന്നും പാര്‍ട്ടിയിൽ നിന്നും രാജിവച്ചു. പുരോഗമന ശക്തികൾ രാജ്യമെമ്പാടും പ്രതിഷേധമുയർത്തി.

ഇഎംഎസിന്റെ നേതൃത്വത്തിൽ സിപിഎമ്മും ശക്തമായി ശരിയത്തിനെതിരെ രംഗത്ത് വന്നു. മുസ്ലീം പ്രീണനം ആരോപിച്ച് അന്ന് മൃതാവസ്ഥയിലായിരുന്ന ബിജെപിയും കത്തിക്കയറി. പ്രതിഷേധം തണുപ്പിക്കാൻ ഹിന്ദുവികാരം ഉത്തേജിപ്പിക്കുവാൻ രാജീവ് ഗാന്ധി അയോധ്യയിൽ കർസേവയും അനുവദിച്ചുകൊടുത്തു. ശേഷം ചരിത്രം.

1984ൽ ലോക്‌സഭയിൽ രണ്ട് സീറ്റ് മാത്രമുണ്ടായിരുന്ന ബിജെപി 300ൽ പരം സീറ്റുമായി ഇന്ത്യ ഭരിക്കുന്നു. കോൺഗ്രസ് നാമാവശേഷമായിരിക്കുന്നു. തുല്യരായി ജീവിക്കാനുള്ള അവകാശത്തിനായി ഇന്ത്യൻ ജനാധിപത്യത്തിന്റെ മുന്നിൽ മുസ്ലീം സ്ത്രീകൾ ഇന്നും കരഞ്ഞ് കേണപേക്ഷിക്കുന്നു. മുത്തലാക്കിനെ ന്യായീകരിച്ച് കോൺഗ്രസ് നേതാവ് കപിൽ സിബൽ സുപ്രീംകോടതിയിൽ ഇപ്പോഴും കത്തിക്കയറുന്നു. ഇടതുപക്ഷത്തിന് താത്വിക അടവുമൗനം.

മതേതരത്വമെന്നാൽ ഇസ്ലാമിക പുരുഷ ഫാസിസത്തിന് കുടപിടിക്കലായി ചിത്രീകരിക്കപ്പെട്ട് കഴിഞ്ഞിരിക്കുന്നു. മുത്തലാക്കിനെതിരെ ശബ്ദമയുർത്തുവാൻ അവസാനം ഒരു ഹിന്ദുവർഗ്ഗീയ പാർട്ടി തന്നെ മുന്നോട്ടുവരേണ്ടിവന്നു. അതാണ് ഇന്ത്യൻ മതേതരത്വം നേരിടുന്ന വലിയ വൈരുധ്യം!! ചരിത്രം ആവർത്തിക്കപ്പെടുമെന്ന ഏറെ പഴക്കമില്ലാത്ത മൊഴിയിൽ പതിരുണ്ടോ ഇല്ലയോ എന്ന് ഇന്ത്യൻ രാഷ്‌ട്രീയത്തിന്റെ വരുംനാളുകൾ തെളിയിക്കട്ടെ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരപ്പവന്‍ മെഡലില്ല, ഏകദേശം 20,000 മിടുക്കര്‍ പുറത്തുതന്നെ; എസ്സി-എസ്ടി കുട്ടികളുടെ 10,000 പവന്‍ വി.ഡി. സതീശന്‍ സര്‍ക്കാരും മുക്കി

Kerala

സാവരിയ ബസന്ത് കൊലപാതകം: രാജ്യസഭയില്‍ ഉന്നയിച്ച് സി. സദാമനന്ദന്‍ മാസ്റ്റര്‍

India

മോദിയുടെ വിദേശ യാത്രകള്‍ വഴി എത്തിയത് 381 ബില്യന്‍ ഡോളര്‍

India

രാജ്യത്ത് ഹരിത ഊർജ്ജ വിപ്ലവം; 23,731 കോടിയുടെ ‘ഗോബർധൻ’ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Kerala

ഭക്ഷ്യവസ്തുക്കളില്‍ വ്യാവസായിക എസന്‍സ് ഭക്ഷ്യനിര്‍മാണ യൂണിറ്റ് അടപ്പിച്ചു

പുതിയ വാര്‍ത്തകള്‍

വിജയിന്‍റെ ധനകാര്യമന്ത്രി ബജറ്റിനൊപ്പം കൊന്തയും പിടിച്ചിരിക്കുന്നു (ഇടത്ത്)വിജയ് തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് പള്ളിയില്‍ മുട്ടിലിഴയുന്നു (വലത്ത്)

ബജറ്റ് പേപ്പറുകള്‍ പിടിച്ച കയ്യില്‍ കൊന്തയും….വിജയിന്റെ ധനമന്ത്രി തമിഴ്നാട് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത് ഇങ്ങിനെ…

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ്

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യയുടെ ഹെലിക്പോറ്ററില്‍ നിന്നും ചീറിപ്പായുന്ന ഗൈഡഡ് റോക്കറ്റുകള്‍

അമേരിക്കയെയും റഷ്യയെയും വരെ അടിതെറ്റിക്കുന്ന ഡ്രോണ്‍ യുദ്ധം…ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന വിമാനങ്ങള്‍

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: അന്വേഷണത്തിന് നിര്‍ദ്ദേശം

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.