കോഴിക്കോട്: 25 ഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിലായി. വെള്ളയില്‍ നാലുകുടി പറമ്പ് വീട്ടില്‍ ഹാഷിമിനെ(38)യാണ് കഞ്ചാവ് കടത്തിക്കൊണ്ടുവന്ന കുറ്റത്തിന് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ ചില്ലറ വില്പനക്കായി കൊണ്ടുവന്നതാണ് കഞ്ചാവെന്നാണ് വിവരം.
കോഴിക്കോട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം. സുഗുണനും സംഘവും , കോഴിക്കോട് കോര്പ്പറേഷന് ഓഫീസ് പരിസരത്ത് വച്ച് പട്രോളിംഗിനിടെയാണ്ഇയാളെ കസ്റ്റഡിയിലെടുത്തത്. എക്സൈസ് ഇന്‍സ്പെക്ടര്‍ എന്‍.പി ബാലകൃഷ്ണന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ.പ്രവീണ്‍കുമാര്‍, എസ്. ഷിബിന്‍, എം. റെജി, എം.സജീവന്, പി.കെ. അനില്‍കുമാര്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: