ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ ബിജെപി നേതാവ് രാജ വാല്‍മീകി വെടിയേറ്റ് മരിച്ചു. ബൈക്കിലെത്തിയ അക്രമികള്‍ വാല്‍മീകിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
മൂന്ന് അക്രമികളാണ് ബൈക്കിലെത്തിയത്.
പിന്നില്‍ നിന്നുമെത്തിയ അക്രമികള്‍ ആദ്യം വാല്‍മീകിയെ തലയ്‌ക്കടിച്ച് വീഴ്‌ത്തുകയായിരുന്നു. ശേഷമാണ് വെടിയുതിര്‍ത്തത്. സംഭവ സ്ഥലത്തുവെച്ച് തന്നെ വാല്‍മീകി മരിച്ചു.
















