ന്യൂദല്‍ഹി: വിവിധ മേഖലകളില്‍ മികവു പ്രകടിപ്പിക്കുന്ന സൈനികര്‍ക്ക് സമ്മാനിക്കാന്‍ ഗുണനിലവാരവും ഭംഗിയുമുള്ള മെഡലുകള്‍ വന്‍തോതില്‍ വാങ്ങാന്‍ കേന്ദ്രം ഒരുങ്ങുന്നു. 28 കോടി മുടക്കില്‍ 7.60 ലക്ഷം മെഡലുകളാണ് വാങ്ങുക.
ആയുധങ്ങളും വിമാനങ്ങളും കപ്പലുകളും മറ്റും വാങ്ങാന്‍ കോടാനുകോടികള്‍ ചെലവിടുന്നുണ്ടെങ്കിലും സൈനികര്‍ യൂണിഫോമില്‍ കുത്തുന്ന മെഡലുകള്‍ക്ക് നിലവാരമില്ലെന്ന ആക്ഷേപത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. ഈ പരാതി പരിഹരിക്കാനാണ് കേന്ദ്ര തീരുമാനം.
രാജ്യത്തിനു വേണ്ടി പൊരുതുകയും ജീവന്‍ബലിയര്‍പ്പിക്കുകയും ചെയ്യുന്ന സൈനികന് അവര്‍ ധരിക്കുന്ന മെഡലുകളിലും അഭിമാനം ഉണ്ടാവണം. കഴിഞ്ഞ വര്‍ഷം മെഡലുകളുടെ ക്ഷാമവും അനുഭപ്പെട്ടു. പലര്‍ക്കും നല്‍കാന്‍ തന്നെ കഴിഞ്ഞില്ല. കരസേന, നാവിക സേന, വ്യോമസേന എന്നിവയിലെ സൈനികര്‍ക്ക് മെഡലുകള്‍ നല്‍കാന്‍ ലക്ഷക്കണക്കിന് മെഡലുകള്‍ വേണം. മുന്‍ സര്‍ക്കര്‍ക്കാരിന്റെ കാലത്ത് 17 ലക്ഷം മെഡലുകളുടെ ക്ഷാമമാണ് ഉണ്ടായിരുന്നത്.
















