Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിശപ്പിന്റെ വിളിയും കാഠിന്യവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2017, 07:39 am IST
inSamskriti

വേനന്‍ നശിപ്പിച്ച പ്രകൃതിയിലെ ശൂന്യതയില്‍ നിന്നാണ് പൃഥുവിന് നിര്‍മാണ പ്രവര്‍ത്തനം തുടങ്ങേണ്ടിയിരുന്നത്. വരണ്ടുണങ്ങിയ ഭൂമിയും മെലിഞ്ഞുണങ്ങിയ ജനങ്ങളും. കള്ളന്മാരുടെയും കൊള്ളക്കാരുടെയും ആധിപത്യത്തില്‍ ജനങ്ങള്‍ പട്ടിണിയിലായിരുന്നു. ഇങ്ങനെയൊരു ഘട്ടത്തിലാണ് പൃഥു അധികാരമേറ്റത്.

ജനങ്ങളുടെ സര്‍വപ്രതീക്ഷയും ഭഗവത് അവതാരമായ പൃഥുവിലായിരുന്നു. അദ്ദേഹം അധികാരമേറ്റതറിഞ്ഞ ജനങ്ങള്‍ പൃഥുവിനെ സന്ദര്‍ശിച്ച് അവസ്ഥകള്‍ വിശദീകരിച്ചു.

”വയം രാജന്‍ ജഠരേണാദിതപ്താ

യഥാഗ്നിനാ കോടരസ്ഥേന വൃക്ഷാഃ

ത്വാമദ്യ യാതാഃ ശരണം ശരണ്യം

യഃ സാധിതോ വൃത്തികര പതിര്‍ന്നഃ”

ജനങ്ങള്‍: – ഹേ ഭഗവാന്‍, ഞങ്ങള്‍ ജഠരാഗ്നികൊണ്ട് തപിക്കപ്പെട്ടവരാണ്. വൃക്ഷത്തിന്റെ പൊത്തില്‍ അഗ്നിജ്വലിച്ചുകൊണ്ടിരിക്കുമ്പോള്‍ ആ വൃക്ഷം മുഴുവന്‍ കത്തിനശിക്കാന്‍ കാരണമാകുംപോലെ ഞങ്ങളുടെ ഉദരത്തിലെ വിശപ്പ് ഞങ്ങളെയെല്ലാം കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്നു. അതുകൊണ്ട് ഭഗവന്‍, ഞങ്ങളെ രക്ഷിക്കണം. ഞങ്ങള്‍ അങ്ങയെ ശരണം പ്രാപിക്കുന്നു.

ഭൂമിയെപ്പോലെ ക്ഷമയുള്ളവനെങ്കിലും ഇതുകേട്ട് പൃഥു സൂര്യനെപ്പോലെ തപിച്ചു. ”ക്രുദ്ധ സ്ത്രിപുരഹായഥാ” ത്രിപുരന്മാരെ വധിച്ച രുദ്രനെപ്പോലെ മനസ്സിനെ വഴിതെറ്റിക്കും.

”കോപാല്‍ ഭഗവതി സമ്മോഹാ, സമ്മോഹാല്‍സ്മൃതി വിഭ്രമാ

സ്മൃതിവിഭ്രമാല്‍ ബുദ്ധിനാശഃ ബുദ്ധിനാശാല്‍ പ്രണശ്യതി” എന്നാണ് ശാസ്ത്രങ്ങള്‍ പറയുന്നത്. അത് പൃഥുവിനെയും സ്ഥാനം തെറ്റിയ ചിന്തയിലേക്ക് നയിച്ചു. ആയുധമേന്തി ഭൂമിക്ക് നേരെ തിരിഞ്ഞു.

ഭൂമി സസ്യങ്ങളെ വളര്‍ത്തി ധാന്യഫലാദികള്‍ തരാത്തതാണ് ജനങ്ങളുടെ പട്ടിണിക്കു കാരണം എന്നായിരുന്നു പൃഥുവിന്റെ ചിന്ത. ക്രോധിയായ പൃഥുവിനെക്കണ്ട് ഭൂമിദേവി പേടിച്ചുവിറച്ചു. തല്‍ക്കാലം പൃഥുവിന്റെ ക്രോധത്തില്‍ നിന്നു രക്ഷപ്പെട്ടാനായി ഗോരൂപം പ്രാപിച്ച് ഓടി. ആയുധധാരിയായ പൃഥു പിന്നാലെ പാഞ്ഞു. യാതൊരു കാരണവശാലും സ്ത്രീ വധശിക്ഷക്ക് അര്‍ഹരല്ലെന്ന സ്മൃതിവചനം ഇപ്പോല്‍ പൃഥു ഓര്‍ക്കുന്നുണ്ടാകില്ല എന്നറിയാവുന്ന ഭൂമി പേടിച്ചോടിയാല്‍ ഒളിക്കാന്‍ കാടുണ്ടാകില്ലെന്ന സത്യവും മറന്നു.

എട്ടുദിക്കിലും സ്വര്‍ഗാദികളിലും പൃഥു തന്നെ പിന്തുടരുന്നതറിഞ്ഞ ഗോരൂപധാരിണി യഥാവസരത്തില്‍ ഭഗവാനെത്തന്നെ ശരണം പ്രാപിച്ചു. ആപത്തില്‍നിന്ന് രക്ഷിക്കേണ്ടത് രാജധര്‍മ്മമാണെന്നറിയാവുന്ന അങ്ങ് എന്നെ ഈ ആപത്തില്‍നിന്നും രക്ഷിക്കണം എന്ന് അഭ്യര്‍ത്ഥിച്ചു. ”ത്രാഹി മാമപി ഭൂതാനാം പാലനേളവസ്ഥിതോ ഭവാന്‍” എന്ന് അഭയം ചോദിച്ച ഭൂമിയില്‍ നിന്നുതന്നെ ധര്‍മോദ്‌ബോധനം ലഭിച്ചു. അത് പ്രകൃതിനിയമമാണ്. ആവശ്യഘട്ടത്തില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് പ്രകൃതിതന്നെ ധര്‍മോപദേശം ചെയ്യും. സന്മനസ്സുള്ളവര്‍ അത് സ്വീകരിക്കും. അല്ലാത്തവര്‍ അഹങ്കാരത്തള്ളിച്ചയില്‍ മതിമറക്കും.

ഇവിടെ ഞാന്‍ പാപം ചെയ്തിട്ടില്ല. ഇന്നത്തെ അവസ്ഥയില്‍ ഞാന്‍ ദുഃഖിതയുമാണ്. അപരാധം ചെയ്യാത്തവരെ ശിക്ഷിക്കുന്നത് രാജധര്‍മമല്ല. ധര്‍മജ്ഞനായ ഒരു വ്യക്തി സ്ത്രീയെ വധശിക്ഷക്ക് വിധേയനാക്കില്ല.

”പ്രഹരന്തിന വൈ സ്ത്രീഷു കൃതാഗഃ സ്വപി ജന്തവഃ

കിമുത ത്വദ്വിധാ രാജന്‍ കരുണാ ദീനവല്‍സലാഃ”

അപരാധം ചെയ്തവരായാല്‍പോലും സ്ത്രീകളെ പ്രഹരിക്കാറില്ല. അങ്ങും ഞാനും ദീനന്മാരില്‍ വാത്സല്യമുള്ളവരാണ്. അപരാധം ചെയ്യാത്ത, അഭയംപ്രാപിച്ച, ദീനയായ, സ്ത്രീയായ എന്ന് വാത്സല്യമൂര്‍ത്തിയായ, ധര്‍മിഷ്ഠനായ അങ്ങ് ഹനിക്കുന്നത് ശരിയാണോ? പിന്നെ അങ്ങും ഈ ജനങ്ങളുമുള്‍പ്പെടുന്ന ലോകം നിലനില്‍ക്കുന്നത് എന്നിലാണ്. എന്നെ ഹനിച്ചാല്‍ ജലം മാത്രമായി, കരയെല്ലാം സമുദ്രം കയ്യേറുമ്പോള്‍ അങ്ങും ഈ ജനങ്ങളും എവിടെ വസിക്കും.

ഭൂമിയുടെ ചോദ്യങ്ങള്‍ക്കുമുന്നില്‍ ശാന്തനായ പൃഥു ഊര്‍ജസ്വലത കൈവിടാതെ തന്നെ. തന്റെ ഭാഗം വിശദീകരിച്ചു. താന്‍ എന്തിനാണ് ഭൂമിയുടെ നേരെ തിരിഞ്ഞതെന്ന് വ്യക്തമാക്കി. ഔഷധി ബീജങ്ങളെ പണ്ടേ ബ്രഹ്മാവ് നിന്നില്‍ നിക്ഷിപിച്ചിട്ടുണ്ട്. നീ അത് നിന്നില്‍ തന്നെ മറച്ചുവച്ചിരിക്കുന്നു. ജനങ്ങള്‍ക്ക് വിട്ടുകൊടുക്കുന്നില്ല. അതാണ് നീ ചെയ്ത അപരാധം. നീ പറഞ്ഞില്ലേ സ്ത്രീയായതിനാല്‍ നീ പ്രഹരത്തിനര്‍ഹയല്ല, ധര്‍മിഷ്ഠന്‍ നിന്നെ പ്രഹരിക്കില്ലാ എന്നൊക്കെ. എന്നാല്‍ ആത്മജ്ഞാനമുള്ളവര്‍ക്ക് പുരുഷന്‍, സ്ത്രീ, നപുംസകം എന്ന വ്യത്യാസമില്ല. സ്ത്രീപുരുഷാവസ്ഥകളെല്ലാം ശരീരത്തിനേയുള്ളൂ. ആത്മാവിനില്ല. പിന്നെ ഗോവധത്തിന്റെ കാര്യം. സത്യത്തില്‍ നീ ഗോവല്ലാ എന്ന് എനിക്കും നിനക്കുമറിയാം. നീ ഗോരൂപധാരിണി മാത്രമാണ്. അതു കാപട്യമാണ്.

ഇതിനു മറുപടിയായി പൃഥുവും സാക്ഷാല്‍ മായാ പുരുഷനാണെന്ന വസ്തുത ഭൂമി ചൂണ്ടിക്കാട്ടുന്നു. അനേകം രൂപങ്ങള്‍ ധരിച്ച് കാപട്യം കാട്ടുന്നവനാണ് അങ്ങ്. പല അവതാരങ്ങള്‍ കൈക്കൊണ്ടു കഴിഞ്ഞുവെന്ന് കണ്ടറിഞ്ഞവളാണ് ഭൂമി.

എ.പി. ജയശങ്കര്‍, ഇടപ്പള്ളി

9447213643

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.