സിംല: ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വീരഭദ്ര സിങ്ങ് 27 കോടിയുടെ തന്റെ ആഡംബര ബംഗ്‌ളാവ് വാങ്ങിയത് കള്ളക്കമ്പനികള്‍ വഴിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ്. ദല്‍ഹിയിലെ വിശാലമായ ഫാംഹൗസ് കഴിഞ്ഞ ദിവസം എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടിയിരുന്നു.
വ്യാജകമ്പനികളെ ഉപയോഗിച്ചാണ് ഇത് വാങ്ങിയത്. കണക്കില്‍ പെടാത്ത 5.41 കോടി രൂപയും സിങ്ങ് ഇതിന് നല്‍കി. സിങ്ങിന്റെ മകനും മകളും ഓഹരിയുടമകളും ഡയറക്ടര്‍മാരുമായ കമ്പനി വഴിയാണ് 1.20 കോടിയുടെ ചെക്ക് നല്‍കിയത്. ഇതിനുള്ള പണം നല്‍കിയത് താരിണി ഗ്രൂപ്പാണ്. ഹിമാചലില്‍ ജലവൈദ്യുത പദ്ധതികള്‍ നടത്തുന്ന ഗ്രൂപ്പാണിത്.
ഛബ്ബയിലെ സൈക്കോത്ത് പ്‌ളാന്റ് നിര്‍മ്മാണക്കരാര്‍ ഈ ബിസിനസ് ഗ്രൂപ്പ് ഉടമ വാകമുള്ള ചന്ദ്രശേഖര്‍ക്കാണ് നല്‍കിയിട്ടുള്ളത്. ഇയാള്‍ തന്റെ വ്യക്തഗത അക്കൗണ്ടില്‍ നിന്നാണ് 5.90 കോടി രൂപ സിങ്ങിന് നല്‍കിയത്. തെക്കന്‍ ദല്‍ഹിയിലെ ദേരാ മാണ്ഡിയിലാണ് 27 കോടി വിലമതിക്കുന്ന ഫാംഹൗസ്.
















