നെല്ലൂന്നി: ഗ്രാമപ്രദേശങ്ങളില്‍ ഡെങ്കിപ്പനിപോലുള്ള പകര്‍ച്ചവ്യാധികള്‍ പടരുകയും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നിലക്കുകയും ചെയ്യുമ്പോള്‍ സ്വന്തം ഗ്രാമത്തില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി ഗോവിന്ദേട്ടന്‍ ശ്രദ്ധേയനാകുന്നു. നെല്ലൂന്നിയിലെ കെ.ഗോവിന്ദന്‍ എന്ന അറുപത്തഞ്ചുകാരനാണ് ശുചീകരണം നടത്തുന്നത്. നല്ലൊരു പരിസ്ഥിതി പ്രേമിയും കര്‍ഷകനുമായ ഗോവിന്ദേട്ടന്‍ നെല്ലൂന്നിയിലും പരിസര പ്രദേശങ്ങളിലെയും ശുചീകരണ പ്രവര്‍ത്തനത്തോടൊപ്പം റോഡരികിലും പൊതുസ്ഥലങ്ങളിലും വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കുന്നതിലും വ്യാപൃതനായണ്. ഇതോടൊപ്പം ചെറുതേന്‍ കൃഷിയും വാഴകൃഷിയും ഇദ്ദേഹത്തിനുണ്ട്. മുളന്തണ്ടുകളില്‍ ഇദ്ദേഹം നിര്‍മ്മിക്കുന്ന ചെറുതേന്‍ ഏറെ ഔഷധ വീര്യമുള്ളതാണ്. നെല്ലൂന്നിയിലെ വായനശാലാ പരിസരത്ത് വേപ്പിന്‍ തൈകള്‍ നട്ടുവളര്‍ത്തി അതിനെ പരിപാലിച്ചുവരുന്നത് ഗോവിന്ദേട്ടനാണ്. നാട്ടിലെ ഏതൊരാള്‍ക്കും എന്തുസഹായവും ചെയ്തുകൊടുക്കുന്ന വ്യക്തിത്വമാണ് ഗോവന്ദേട്ടന്റേത്. അതുകൊണ്ടുതന്നെ ഇദ്ദേഹം ജനങ്ങള്‍ക്കിടയില്‍ ശ്രദ്ധേയനാവുകയാണ്.
















