ആലപ്പുഴ: പലചരക്ക് വ്യാപാരത്തിന്റെ മറവില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിവന്ന വ്യാപാരി പിടിയിലായി. തീരദേശ റൂട്ടില്‍ തുമ്പോളി തീയശ്ശേരി പാലത്തിന് സമീപമുള്ള പുത്തന്‍പുര സ്‌റ്റോഴ്‌സില്‍ നിന്നുമാണ് 1,358 പാക്കറ്റ് ഹാന്‍സ് പിടികൂടിയത്. കടയുടമ പുത്തന്‍പുര വീട്ടില്‍ രാജു (42)വിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജില്ല പോലീസ് മേധാവിയുടെ കീഴിലുള്ള ആന്റി നര്‍കോടിക്‌സ് വിഭാഗമാണ് റെയ്ഡ് നടത്തിയത്. നര്‍കോടിക്‌സ് സെല്‍ അംഗങ്ങളായ അരുണ്‍, ഹരികൃഷ്ണന്‍, നെല്‍സണ്‍, ടോണി,ആന്റണി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇയാളെ പിടികൂടിയത്. നോര്‍ത്ത് പൊലീസിന് കൈമാറിയ രാജുവിനെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.
















