Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ദിശാബോധം പകര്‍ന്ന നിരൂപകന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 12:57 pm IST
inVicharam

കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവത്തിന്റെ സമാദരണസഭയ്‌ക്കെത്തിയ ഡോ.എം. അച്യുതന്‍, പ്രശസ്ത നിരൂപക ഡോ. എം. ലീലാവതിക്കൊപ്പം

മഹാരാജാസില്‍ തുടങ്ങുന്നതാണ് അച്യുതന്‍ മാഷുമായുള്ള എന്റെ ബന്ധം. കോളജില്‍ എന്റെ മലയാള അധ്യാപകനായിരുന്നു. വകുപ്പുമേധാവി അന്ന് പ്രശസ്ത നിരൂപകന്‍ പ്രൊഫ. എം. കൃഷ്ണന്‍ നായര്‍. രണ്ടാം നിരയില്‍ ഡോ. എം. ലീലാവതി, പ്രൊഫ. എം.കെ. സാനു, പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍, ടിആര്‍ തുടങ്ങിയവര്‍. കഴിവുറ്റ മൂന്നാംനിരയും ഉണ്ടായിരുന്നു. അധ്യാപനവും വായനയും എഴുത്തുമൊക്കെയായി വളരെ സജീവമായ ഒരു കാലഘട്ടത്തിന്റെ ഓര്‍മകള്‍ അച്യുതന്‍മാഷിനോട് ചേര്‍ന്നുനില്‍ക്കുന്നു.

മലയാളത്തിലും ഇംഗ്ലീഷിലും അക്കാലത്ത് പുറത്തുവന്നിരുന്ന പുസ്തകങ്ങളില്‍ പലതും അച്യുതന്‍മാഷ് വായിച്ചിരുന്നു. ഇതുവഴി എഴുത്തുകാര്‍ക്കും നിരൂപകര്‍ക്കും സാഹിതീയമായ ദിശാബോധം നല്‍കാന്‍ മാഷിന് കഴിഞ്ഞു. അക്കാലത്ത് എഴുതിതുടങ്ങിയ പലരുടെയും പ്രതിഭയെ മുന്‍കൂട്ടി കാണാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. ഭാവുകത്വ പരിണാമങ്ങളെ തിരിച്ചറിയുന്നതില്‍ അദ്ദേഹം ഏറെ മുന്നിലായിരുന്നു. ഒ.വി. വിജയന്‍, മാധവിക്കുട്ടി തുടങ്ങിയവരെ നിരൂപകശ്രദ്ധയില്‍ കൊണ്ടുവന്നത് അച്യുതന്‍ മാഷാണ്. വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’ എന്ന നോവല്‍ ആകാശവാണിയിലൂടെ ആദ്യം നിരൂപണം ചെയ്തത് അച്യുതന്‍മാഷായിരുന്നുവെന്ന് ഇന്ന് പലര്‍ക്കും അറിയണമെന്നില്ല.

സാഹിത്യത്തിന്റെ മേഖലയില്‍ കാലത്തോടൊപ്പം സഞ്ചരിക്കുന്നതായിരുന്നു മാഷിന്റെ മനസ്സ്. ഇതുകൊണ്ടുതന്നെ എഴുത്തില്‍ പുതുതലമുറയുടെപോലും കഴിവുകളെ തൊട്ടറിയാനും വിളിച്ചുപറയാനും കഴിഞ്ഞു. പില്‍ക്കാലത്ത് കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദിന്റെ കവിതകൡലെ മൂല്യം തിരിച്ചറിഞ്ഞത് മാഷായിരുന്നു.

വായനയിലും എഴുത്തിലും ഒരുപോലെ വ്യാപരിക്കുന്ന മനസ്സായിരുന്നു അച്യുതന്‍മാഷിന്റേത്. ഇതുവഴി ഈടുറ്റ നിരവധി ഗ്രന്ഥങ്ങള്‍ മലയാളഭാഷയ്‌ക്ക് ലഭിച്ചു. പാശ്ചാത്യ സാഹിത്യദര്‍ശനം, ചെറുകഥ ഇന്നലെ ഇന്ന്, മലയാള സാഹിത്യവും സ്വാതന്ത്ര്യസമരവും തുടങ്ങിയവ ഇതില്‍പ്പെടുന്നു. അദ്ദേഹം എഴുതിയില്ലായിരുന്നുവെങ്കില്‍ മലയാളം ബിഎ, എംഎ വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകങ്ങള്‍ ഉണ്ടാകുമായിരുന്നില്ല എന്നുപോലും പറയാവുന്നതാണ്. അറേബ്യന്‍ ക്ലാസിക്കായ ആയിരത്തൊന്ന് രാവുകള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് മാഷായിരുന്നു.

മഹാരാജാസിലെ പഠനനാളുകള്‍ മുതല്‍ തുടങ്ങുന്ന ദീര്‍ഘകാല ബന്ധമാണ് എനിക്ക് മാഷുമായുള്ളത്. മാഷ് വര്‍ഷങ്ങളോളം സമസ്ത കേരള സാഹിത്യപരിഷത്തിന്റെ അധ്യക്ഷനായിരുന്നു. ഞാന്‍ സെക്രട്ടറിയും. അപ്പോഴൊക്കെ ഗുരുശിഷ്യബന്ധത്തിന്റെ സ്‌നേഹ ബഹുമാനങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴത്തെ വേര്‍പാട് വലിയ ദുഃഖമുണ്ടാക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യാത്രക്കിടെ റോഡിൽ മരക്കൊമ്പ് വീണ് അപകടം; 85 ശതമാനം വൈകല്യം സംഭവിച്ച യുവാവിന് 2.77 കോടി നഷ്ടപരിഹാരം

India

കാവിക്കൊടിയുമായി മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തിയത് ഇഷ്ടമായില്ല : വിശ്വാസികൾക്കെതിരെ പൊലീസിൽ പരാതി നൽകി കോൺഗ്രസ്

പി. നാരായണന്റെ ഷഷ്ടിപൂര്‍ത്തി വേളയില്‍ പി.ഇ.ബി. മേനോന്‍, ജന്മഭൂമി മാനേജര്‍ മോഹനന്‍ (അപ്പു ചേട്ടന്‍), കെ കുഞ്ഞിക്കണ്ണന്‍, നാരായണ്‍ജിയുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍
Varadyam

കെ കുഞ്ഞിക്കണ്ണനെ ഓര്‍ക്കുമ്പോള്‍

Kerala

ഒളിച്ചോടിയിട്ടും രക്ഷയില്ല; അഞ്ഞൂർ മാക്കാലിക്കാവ് ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ മോഷണം : കുപ്രസിദ്ധ മോഷ്ടാവ് മരപ്പട്ടി മനാഫ് പിടിയിൽ

Kerala

പാറശാലയിൽ മദ്യലഹരിയിൽ ഭാര്യയുടെ കഴുത്തറുത്ത് ഭർത്താവ്; യുവതി ​ഗുരുതരാവസ്ഥയിൽ

പുതിയ വാര്‍ത്തകള്‍

നടി മഞ്ജു വാര്യരെ അപകീർത്തിപ്പെടുത്തുന്ന ഉള്ളടക്കം നീക്കാൻ സാമൂഹിക മാധ്യമങ്ങളോട് കോടതി

എന്‍എന്‍ പിള്ളയും കുടുംബവും എന്നായിരുന്നു ഞങ്ങളെ പറഞ്ഞിരുന്നത് ; എല്ലാവര്‍ക്കും ഞങ്ങളോട് പുച്ഛമായിരുന്നു ; വിജയരാഘവന്‍

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് കെഎസ്ഇബി

കേന്ദ്ര സര്‍വ്വീസില്‍ 1748 ജൂനിയര്‍ എന്‍ജിനീയര്‍ ഒഴിവുകള്‍; സപ്തംബര്‍ 22 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം

കൊച്ചി കപ്പല്‍ശാലയില്‍ നാവികസേനയ്ക്കായി നിര്‍മിക്കുന്ന പുതുതലമുറ മിസൈല്‍ കപ്പലിന് കീലിടുന്നു

കൊച്ചി കപ്പല്‍ശാലയില്‍ മിസൈല്‍ കപ്പല്‍ നിര്‍മാണം തുടങ്ങി

ചീറ്റ സംരക്ഷണ പദ്ധതിക്ക് പുതിയ ഉണര്‍വ്; കുനോയില്‍ ജനിച്ച പെണ്‍ ചീറ്റക്ക് നാല് കുഞ്ഞുങ്ങള്‍

സിയാലില്‍ സ്ഥാപിക്കുന്ന ആധുനിക ബ്രിഡ്ജ് മൗണ്ടഡ് എക്യുപ്‌മെന്റ് എയറോബ്രിഡ്ജ് വഴി വിമാനവുമായി ബന്ധിപ്പിച്ചിരിക്കുന്നു

പാര്‍ക്ക് ചെയ്ത വിമാനങ്ങള്‍ക്ക് വൈദ്യുതി: ആധുനിക സംവിധാനമൊരുക്കി സിയാല്‍

തച്ചങ്കരിയെ രക്ഷിക്കാന്‍ ശിപാര്‍ശക്കത്ത്; ആ വിഐപി പി.ജെ. കുര്യനോ?

പൂജവെപ്പ്: ഒക്ടോബര്‍ 19ന് അവധി നല്‍കണം – ബിജെവിഎസ്

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.