Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

നെല്‍പ്പാടങ്ങളെ കൊല്ലരുത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 08:19 am IST
inVicharam

സംസ്ഥാന സര്‍ക്കാരിന്റെ കാര്യക്ഷമതയില്ലായ്‌മയും പിടിപ്പുകേടും മറച്ചുവയ്‌ക്കാന്‍ മറ്റുള്ളവരെ കുറ്റപ്പെടുത്തി രക്ഷപ്പെടുകയെന്നത് പതിവ് കാഴ്ചയാണ്. കേരളത്തില്‍ അരിക്ഷാമത്തിന് കണ്ടുപിടിച്ച കാരണവും മറിച്ചല്ല. നോട്ടു മരവിപ്പിക്കലും ഭക്ഷ്യ സുരക്ഷാ പദ്ധതിയുമാണ് കേരളത്തിന് കെടുതിയുണ്ടാക്കിയതെന്ന് ഇക്കഴിഞ്ഞ ബജറ്റ് പ്രസംഗത്തിലും കുറ്റപ്പെടുത്തിയിട്ടുണ്ട്.

കേരളം ചെയ്യേണ്ടതെല്ലാം ചെയ്യുന്നു. കേന്ദ്രസര്‍ക്കാരാണ് കുഴപ്പമെന്നാണല്ലോ ധനമന്ത്രി ഡോ. തോമസ് ഐസക് നിയമസഭയില്‍ കുറ്റപ്പെടുത്തിയത്. കേന്ദ്രസര്‍ക്കാര്‍ കേരളത്തിന്റെ അരിവിഹിതം ഉയര്‍ത്താന്‍ സമ്മതിച്ചാല്‍ മാത്രമേ ഇന്നത്തെ അരിക്ഷാമത്തിന് പ്രതിവിധി കാണാന്‍ കഴിയൂ. ധനമന്ത്രി പറഞ്ഞത് പഴയ കാരണവന്മാരെപ്പോലെ തറവാട്ടിലെ പത്തായം കേന്ദ്രസര്‍ക്കാര്‍ പൂട്ടിവച്ചിരിക്കുകയാണ് എന്നായിരുന്നല്ലോ. എംടി ‘നാലുകെട്ടി’ല്‍ വിവരിക്കുന്നതുപോലെ, ‘വലിയമ്മാമ വീണ്ടും പറഞ്ഞു, ഒരു മണി നെല്ലും ഞാന്‍ തരില്ല. നിങ്ങളു പഠിക്കേ്വാന്ന് ഞാന്‍ ഒന്നു നോക്കട്ടെ…. നെല്ലളന്നിട്ടുകൊടുക്കുകയില്ലെന്നാണിപ്പോള്‍ വാശി. പത്തായം പൂട്ടി താക്കോല്‍ അരയില്‍ തിരുകിയാണ് നടത്തം. വണ്ടിക്കാര്‍ക്ക് നെല്ല് വില്‍ക്കാന്‍ പോകുന്നുണ്ടെന്നും കേട്ടു.’ ഈ നയമാണ് ഇപ്പോഴത്തെ റേഷന്‍ പ്രതിസന്ധിക്കു കാരണമെന്നും ഡോ. ഐസക്ക് വിവരിച്ചിരുന്നു.

കേരളത്തില്‍ സംഭരിക്കുന്ന നെല്ല് മില്ലുകള്‍ തിരിമറി ചെയ്യുന്നത് ഒഴിവാക്കാനായാല്‍ കേരളത്തില്‍ ലഭിക്കുന്ന അരിയുടെ ഗുണമേന്മ ഉയര്‍ത്താനാകും. നെല്ലു സംഭരണത്തിന് 700 കോടി രൂപ അനുവദിക്കുന്നു. പൊതുകമ്പോളത്തില്‍ ഫലപ്രദമായി ഇടപെടുന്നതിനുള്ള ധനസഹായമായി സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് 200 കോടി രൂപയും കണ്‍സ്യൂമര്‍ഫെഡിന് 150കോടിരൂപയും ഹോര്‍ട്ടി കോര്‍പ്പിന് 30 കോടിരൂപയും വകയിരുത്തുന്നു എന്നും സഭയെ അറിയിച്ചതാണ്. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ കേന്ദ്രസര്‍ക്കാരിന്റെ ഓപ്പണ്‍ മാര്‍ക്കറ്റ് ഓക്ഷനില്‍ പങ്കെടുത്ത് ഇതിനകം 1400 ടണ്‍ അരി വാങ്ങി കേരളത്തില്‍ 25 രൂപയ്‌ക്ക് ലഭ്യമാക്കിക്കഴിഞ്ഞു. ആവശ്യാനുസരണം ഈ ഇടപെടല്‍ ശക്തിപ്പെടുത്തുന്നതാണെന്നും ധനമന്ത്രി വാഗ്ദാനം നല്‍കിയതാണ്.

എന്നാല്‍ വസ്തുത എന്താണ്? ഭക്ഷ്യസുരക്ഷാ പദ്ധതികള്‍ക്കാവശ്യമായ നടപടിക്രമങ്ങള്‍ പാലിക്കുന്നതില്‍ രണ്ടുമുന്നണി സര്‍ക്കാരുകളും പരാജയപ്പെട്ടു. മുന്‍ഗണനാ പട്ടികയും റേഷന്‍കാര്‍ഡുപോലും തയ്യാറാക്കിയിട്ടില്ല. കേന്ദ്രം അരി തരുന്ന കാര്യമവിടെ ഇരിക്കട്ടെ. കേരളത്തിലെ നെല്ലു സംഭരണത്തിന്റെ അവസ്ഥയെന്താണ്?

ഇന്ന് പാടശേഖരങ്ങളില്‍ നിന്നുള്ള നെല്ലെടുപ്പ് മുടങ്ങിയതോടെ കര്‍ഷകര്‍ ആശങ്കയിലാണ്. ആയിരക്കണക്കിന് ക്വിന്റല്‍ നെല്ലാണ് വിവിധ പാടശേഖരങ്ങളിലായി കെട്ടിക്കിടക്കുന്നത്. സംഭരിക്കാന്‍ സപ്ലൈക്കോ ചുമതലപ്പെടുത്തിയ സ്വകാര്യമില്ലുകാര്‍ നെല്ലിലെ ഈര്‍പ്പത്തിന്റെ പേരില്‍ വിട്ടുനില്‍ക്കുന്നതാണ് പ്രധാനകാരണം. വേനല്‍മഴ പെയ്ത് തുടങ്ങിയതോടെ പാടത്ത് കൂട്ടിയിട്ടിരിക്കുന്ന നെല്ല് എങ്ങനെയെങ്കിലും കയറിപ്പോയാല്‍ മതിയെന്ന ചിന്തയിലാണ് കര്‍ഷകര്‍. ഇത് മുതലെടുത്ത് മില്ലുകാര്‍ കര്‍ഷകരെ ചൂഷണം ചെയ്യുകയാണ്.

ഈര്‍പ്പത്തിന്റെ പേരില്‍ മില്ലുകാര്‍ ആവശ്യപ്പെടുന്ന കിഴിവ് കൊടുക്കേണ്ട അവസ്ഥയിലാണിവര്‍. എന്നാല്‍ കര്‍ഷകരുടെ ഈ അവസ്ഥയിലും സംഭരണം തര്‍ക്കങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ കൃഷിവകുപ്പോ, ജില്ലാ ഭരണകൂടങ്ങളോ ഇടപെടല്‍ നടത്തുന്നില്ല. രണ്ടാഴ്ചയായി കൊയ്ത നെല്ലാണ് പാടശേഖരങ്ങളില്‍ കിടക്കുന്നത്. ലോറിസമരത്തെ തുടര്‍ന്ന് നെല്ല് കയറ്റിക്കൊണ്ടുപോകുന്നത് പൂര്‍ണമായി തടസ്സപ്പെട്ടിരുന്നു. എന്നാല്‍ സമരം പിന്‍വലിച്ചപ്പോഴാണ് ഈര്‍പ്പത്തിന്റെ പേരില്‍ നെല്ലെടുപ്പ് മുടങ്ങിയിരിക്കുന്നത്. നെല്ലിന് 17 ശതമാനത്തില്‍ കൂടുതല്‍ ഈര്‍പ്പം പറ്റില്ലെന്ന നിലപാടിലാണ് മില്ലുകാര്‍. എത്ര ഉണക്കി കൊടുക്കുന്ന നെല്ലിലും ഈര്‍പ്പത്തിന്റെയും പതിരിന്റെയും പേരില്‍ തൂക്കം കൂറയ്‌ക്കുകയാണ് മില്ലുകാര്‍ ചെയ്യുന്നതെന്ന് കര്‍ഷകര്‍ക്ക് പരാതിയുണ്ട്.

ഒരു ക്വിന്റല്‍ നെല്ലിന് മൂന്ന് കിലോ വരെ കര്‍ഷകര്‍ നഷ്ടം സഹിക്കുന്നുണ്ട്. വേനല്‍ മഴ തുടങ്ങിയതോടെ 28 കിലോവരെ കിഴിവ് വേണമെന്നാണ് ചില മില്ലുകാര്‍ ആവശ്യപ്പെട്ടത്. അതേസമയം നെല്ലിന്റെ ഗുണനിലവാരകാര്യത്തില്‍ കര്‍ഷകര്‍ വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്നാണ് മില്ലുകാര്‍ പറയുന്നത്. ഒരു ക്വിന്റില്‍ നെല്ലില്‍ നിന്ന് 68 കിലോ അരിയാക്കി കൊടുക്കാമെന്നാണ് മില്ലുകാര്‍ സപ്ലൈക്കോയുമായി കരാര്‍ വച്ചിരിക്കുന്നത്. ഇതിന് ഒട്ടും ജലാംശം ഇല്ലാത്ത നെല്ല് ലഭിക്കണമെന്നാണ് ആവശ്യം. സംഭരിച്ച നെല്ലിന് യഥാസമയം പണം ലഭിക്കുന്നില്ലെന്ന പരാതിക്ക് പരിഹാരമായിട്ടില്ല. കുട്ടനാട്ടില്‍ മാത്രം 5000 ടണ്‍ നെല്ല് പാടങ്ങളില്‍ കൂട്ടിയിട്ടിരിക്കുന്നു.

പാലക്കാട്, കോട്ടയം, പത്തനംതിട്ട, വൈക്കം ഭാഗങ്ങളിലും സ്ഥിതി അതുതന്നെ. നെല്ല് പാടത്ത് കിടന്ന് നശിക്കുമെന്ന ആശങ്കയാണ് പരക്കെ. നെല്‍കൃഷി ലാഭകരമല്ലെന്ന പരാതി നിലനില്‍ക്കെയാണ് ഈ അവസ്ഥ. കേരളത്തിന്റെ മുഖ്യഭക്ഷ്യധാന്യമായ അരി ഉല്‍പ്പാദനം അനുദിനം ശുഷ്‌കിക്കുകയാണ്. കൃഷി വിസ്തൃതിയുടെ 7.46 ശതമാനമാണ് നെല്‍കൃഷി. 1974-75 കാലഘട്ടത്തില്‍ 8.82 ലക്ഷം ഹെക്ടറില്‍ ഉണ്ടായിരുന്ന നെല്‍കൃഷി ഇപ്പോള്‍ 1.96 ലക്ഷമായി ചുരുങ്ങി. 1972-73 കാലഘട്ടത്തില്‍ 13.76 ലക്ഷം മെട്രിക് ടണ്ണായിരുന്നു ഉല്‍പാദനമെങ്കില്‍ ഇപ്പോഴത് 5.49 ലക്ഷം മെട്രിക് ടണ്‍ മാത്രമായി. നെല്‍പാടങ്ങള്‍ മരണത്തിലേക്ക് നീങ്ങുമ്പോള്‍ അനങ്ങാതിരുന്നുകൂടാ. ഭക്ഷണത്തിന് പരാശ്രയമരുത്. നാം ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തുകതന്നെവേണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിലവിളക്ക് കണ്ടാൽ പരിഭ്രമിച്ചോടുന്ന രാഷ്‌ട്രീയക്കാർക്ക് മുന്നിൽ ഇതു നല്ല മാതൃക ; മുഹിയുദ്ദീൻ പള്ളിയിലെ ഉറൂസിനെത്തി വി വി രാജേഷ്

Kerala

മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് ഏഴ്‌ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

Kerala

മണ്ഡലകാലത്ത് സ്ഥിതി എന്താകും? ദേവസ്വം ബോര്‍ഡുപ്രസിഡന്റുമായി മായി കടുത്ത അഭിപ്രായവ്യത്യാസം; അതൃപ്തി പരസ്യമാക്കി മന്ത്രി കെ. മുരളീധരന്‍

Astrology

വാരഫലം: സപ്തംബര്‍ 21 മുതല്‍ 27 വരെ; ഈ നാളുകാര്‍ക്ക് ജോലിയില്‍ പ്രമോഷന്‍ ലഭിക്കും,അഭീഷ്ടകാര്യങ്ങള്‍ക്ക് ശ്രമിച്ചാല്‍ അത് ശരിയാകുന്ന സമയമാണ്

Hockey

ഏഷ്യൻ ഗെയിംസ് ഹോക്കി: ഉസ്ബെക്കിസ്ഥാനെ 19-0 ന് തകർത്തെറിഞ്ഞ് ഭാരത വനിതാ ടീം

പുതിയ വാര്‍ത്തകള്‍

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

ആലുവയിൽ ഷട്ടിൽ കളി കാണുന്നതിനിടെ കരാട്ടെ പരിശീലകൻ കുഴഞ്ഞുവീണു മരിച്ചു

പ്രകൃതിയെ നഷ്ടപ്പെടുത്തി വികസനം സാധ്യമല്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് : പരിസ്ഥിതിക്ക് വേണ്ടി നീതിയുടെ ആൽമരം പോലെ സുപ്രീം കോടതി ഉറച്ചുനിൽക്കുന്നു

ശബരിമലയില്‍ അരവണ വിതരണത്തിന് നിയന്ത്രണം; തീര്‍ഥാടകര്‍ക്ക് ലഭിക്കുന്നത് ഒരു ടിന്‍ മാത്രം

മെഡിക്കൽ കോളേജുകളിൽ പ്രവേശനത്തിന് വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചുവെന്ന ആരോപണത്തിൽ എസ്‌ഐടി അന്വേഷണം ആരംഭിച്ചു

യാത്രക്കിടെ റോഡിൽ മരക്കൊമ്പ് വീണ് അപകടം; 85 ശതമാനം വൈകല്യം സംഭവിച്ച യുവാവിന് 2.77 കോടി നഷ്ടപരിഹാരം

കാവിക്കൊടിയുമായി മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തിയത് ഇഷ്ടമായില്ല : വിശ്വാസികൾക്കെതിരെ പൊലീസിൽ പരാതി നൽകി കോൺഗ്രസ്

പി. നാരായണന്റെ ഷഷ്ടിപൂര്‍ത്തി വേളയില്‍ പി.ഇ.ബി. മേനോന്‍, ജന്മഭൂമി മാനേജര്‍ മോഹനന്‍ (അപ്പു ചേട്ടന്‍), കെ കുഞ്ഞിക്കണ്ണന്‍, നാരായണ്‍ജിയുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍

കെ കുഞ്ഞിക്കണ്ണനെ ഓര്‍ക്കുമ്പോള്‍

ഒളിച്ചോടിയിട്ടും രക്ഷയില്ല; അഞ്ഞൂർ മാക്കാലിക്കാവ് ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ മോഷണം : കുപ്രസിദ്ധ മോഷ്ടാവ് മരപ്പട്ടി മനാഫ് പിടിയിൽ

പാറശാലയിൽ മദ്യലഹരിയിൽ ഭാര്യയുടെ കഴുത്തറുത്ത് ഭർത്താവ്; യുവതി ​ഗുരുതരാവസ്ഥയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.