കൊടകര:നന്തിക്കരയില്‍ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ ജോലിക്കിടെ മിന്നലേറ്റ ഫര്‍ണിച്ചര്‍ ജോലിക്കാരനായ യുവാവ് മരിച്ചു. കൊടകര മനക്കുളങ്ങര സ്വദേശി കറുകപ്പറമ്പില്‍ പരേതനായ ബാലകൃഷ്ണന്റെ മകന് വിജേഷ് (35) ആണ് മരിച്ചത്.3 മണിയോടെ ഉണ്ടായ ശക്തമായ മിന്നലിനിടെയാണ് വിജേഷിന് പരുക്കേറ്റത്. ഉടനെ കൊടകരയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തൃശൂരിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: സുശീല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: