കോട്ടയം: തിരുനക്കര തൃക്കൈക്കാട്ട് സ്വാമിയാര്‍മഠത്തിലെ ശ്രീരാമ ഹനുമദ്ദേവസ്ഥാനത്ത് മെയ് 26,27 തീയതികളില്‍ രാവിലെ 9 മുതല്‍ 4മണി വരെ കുട്ടികള്‍ക്കായി 2 ദിവസത്തെ ശിബിരം നടക്കും. 26ന് രാവിലെ 9ന് മഠാധിപതി വാസുദേവ ബ്രഹ്മാനന്ദതീര്‍ത്ഥ സ്വാമിയാര് ഭദ്രദീപം തെളിയിക്കുന്നതോടെ ശിബിരം ആരംഭിക്കും. വൈകിട്ട് 3 മണിക്ക് സ്ത്രീകള്‍ക്കായി രക്ഷാകര്‍ത്തൃത്വത്തില്‍ അമ്മമാര്‍ക്കുള്ള പങ്ക് എന്ന വിഷയത്തെ അധികരിച്ച് വിദഗ്ദ്ധ വിദ്യാഭ്യാസ ചിന്തകന്റെ ക്ലാസ് നടക്കും. ഇതില്‍ എല്ലാ സ്ത്രീകള്‍ക്കും പങ്കെടുക്കാവുന്നതാണ്.
27ന് രാവിലെ 9ന് കുട്ടികള്‍ക്ക് പുതിയ അധ്യയനവര്‍ഷ ആരംഭത്തോടനുബന്ധിച്ച് വിദ്യാഗോപാലമന്ത്രസമൂഹാര്ച്ചന, ഉച്ചകഴിഞ്ഞ് 3ന് പൊതിയില്‍ ഗുരുകുലത്തിലെ നാരായണചാക്യാര്‍ അവതരിപ്പിക്കുന്ന കൂടിയാട്ട സോദാഹരണ രംഗാവിഷ്കാരം എന്നിവയും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: