മുഹമ്മ: ജില്ലാ ശുചിത്വ മിഷന്റെയും മണ്ണഞ്ചേരി പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ എന്റെ മാലിന്യം-എന്റെ ഉത്തരവാദിത്വം എന്ന സന്ദേശമുയര്‍ത്തി ഗ്രീഷ്‌മോത്സവം ആരംഭിച്ചു. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടി മണ്ണഞ്ചേരി ഗവ:ഹൈസ്‌കൂളില്‍ പഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. മാങ്ങ,തേങ്ങ,ചക്ക എന്നിവയെ സംബന്ധിച്ചും പരിസര ശുചീകരണത്തെ ആസ്പദമാക്കിയുമാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ആറാം ക്ലാസ് മുതല്‍ ഹയര്‍സെക്കണ്ടറി വരെയുള്ള 50 കുട്ടികളാണ് ക്ലാസില്‍ പങ്കെടുക്കുന്നത്. വാര്‍ഡ് മെമ്പര്‍ ഹസീന ബഷീര്‍ അധ്യക്ഷത വഹിച്ചു. ശുചിത്വ സന്ദേശം വിളംബരം ചെയ്യുന്ന പ്ലേ കാര്‍ഡുകളേന്തി കുട്ടികള്‍ ഇന്ന് സ്‌കൂള്‍ പരിസരത്തെ ഭവനങ്ങള്‍ സന്ദര്‍ശിക്കും.വീടുകളിലെ മാലിന്യ സംസ്‌ക്കരണ രീതി വീക്ഷിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കും.സമൂഹത്തിന് മാലിന്യ സംസ്‌ക്കരണ അവബോധം വളര്‍ത്തിയെടുക്കുന്നതിന് നാളെ സ്‌കൂളില്‍ ഡോ.കെ വാസുഗി ഐ എ എസ്സിന്റെ ഷോര്‍ട്ട് ഫിലിം പ്രദര്‍ശിപ്പിക്കും.
















