Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കുറ്റിക്കോല്‍ പഞ്ചായത്തില്‍ ശുചിമുറി നിര്‍മ്മാണത്തില്‍ വിന്‍ തട്ടിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 22, 2017, 08:41 pm IST
inKasargod

കാസര്‍കോട്: സമ്പൂര്‍ണ ശുചി മുറി നിര്‍മാണത്തില്‍ തട്ടിപ്പ് നടന്നെന്ന് ആക്ഷേപം ശക്തമാകുന്നു. ശുചിത്വ കേരള മിഷന്റെ ഭാഗമായി കുറ്റിക്കോല്‍ പഞ്ചായത്തില്‍ നടത്തിയ ശുചി മുറി നിര്‍മാണത്തില്‍ വന്‍ തട്ടിപ്പ് നടന്നതായാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്. സിപിഎം നേതാവായ എന്‍.ടി ലക്ഷ്മി പ്രസിഡന്റായിരുന്ന ഭരണ സമിതി പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കാവശ്യമായ ശുചി മുറികള്‍ നിര്‍മിക്കാന്‍ വെള്ളരിക്കുണ്ട് സ്വദേശിക്ക് കരാറു നല്‍കിയതാണ് വിവാദമായത്. ഒരു ശുചി മുറിക്ക് 15400 രൂപയാണ് ഉപഭോക്താവിന് നല്‍കുന്നത്. ഇതില്‍ 12000 രൂപ ശുചിത്വമിഷന്‍ നല്‍കുമ്പോള്‍ 3400 രൂപ പഞ്ചായത്തിന്റെ വിഹിതമായി നല്‍കുന്നതാണ്. നൂറ് ശുചി മുറികള്‍ നിര്‍മിക്കാനായിരുന്നു കരാര്‍ നല്‍കിയത്. ടിന്‍ ഷീറ്റ് കൊണ്ട് മറച്ച ഒരു ചതുരശ്ര മീറ്റര്‍ മാത്രം വിസ്തൃതിയുള്ള ഇടുങ്ങിയ ശുചി മുറിയാണ് നിര്‍മിച്ച് നല്‍കിയിരിക്കുന്നത്. കേവലം ഒരു കോല്‍ മാത്രം ആഴമുള്ള രണ്ടടിയോളം വശവുമുള്ള ചതുരാകൃതിയായ കുഴിയാണ് ഇതിനായി നിര്‍മിച്ചത്. കമ്പി ഉപയോഗിക്കാതെ കുഴിക്ക് മീതെ കാട്ടു കമ്പുകള്‍, തെങ്ങിന്റെ മട്ടല്‍ എന്നിവ നിരത്തി അതിന് മീതെ നേരിയ കനത്തില്‍ കോണ്‍ക്രീറ്റ് ചെയ്താണ് കുഴികള്‍ അടച്ചിരിക്കുന്നത്. ക്ലോസറ്റ് വെച്ചിരിക്കുന്ന തറയുടെ വശങ്ങളില്‍ സിമന്റ് തേക്കുകയും ചെയ്തിട്ടില്ല. ശുചി മുറിയുടെ കുഴി ചെറുതായതിനാല്‍ അടുത്ത മഴക്കാലത്ത് തന്നെ കുഴിയില്‍ വെള്ളം നിറഞ്ഞ് ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയാകുമെന്ന് ഗുണഭോക്താക്കള്‍ പറയുന്നു. സര്‍ക്കാര്‍ അനുവദിച്ച തുകയുടെ പകുതി പോലും ചെലവഴിക്കാതെയാണ് ശുചി മുറി നിര്‍മിച്ചിരിക്കുന്നത്. ശുചി മുറി നിര്‍മ്മിക്കാന്‍ കോളനികളിലെത്തിയ സംഘം വീട്ടുകാരോട് ചെങ്കല്ല്, മണല്‍, മെറ്റല്‍ എന്നിവ ചോദിച്ച് വാങ്ങി ശുചിമുറി നിര്‍മാണത്തിന് ഉപയോഗിച്ചു. കൂടാതെ പണിക്കൂലി നല്‍കാമെന്ന് വാഗ്ദാനം നല്‍കി അവരെ പണിക്കും കുട്ടി. എന്നാല്‍ വീട്ടുകാരില്‍ നിന്നും വാങ്ങിയ സാധനങ്ങള്‍ക്ക് വിലയോ അവര്‍ക്ക് പണിക്കൂലിയോ നല്‍കിയില്ല. ഭിത്തിക്കായി ഉപയോഗിച്ചിരിക്കുന്ന ഷീറ്റുകള്‍ തറയില്‍ നിന്നും രണ്ടിഞ്ചോളം പൊക്കിയാണ് ഉറപ്പിച്ചിരിക്കുന്നത്. അതിനാല്‍ സ്വകാര്യത നഷ്ടപ്പെടുന്ന അവസ്ഥയാണെന്നും വീട്ടുകാര്‍ പറയുന്നു. നിരവധി സ്ഥലങ്ങളില്‍ ശുചി മുറികളുടെ തറ മിനുക്കുകയോ ഷീറ്റുകള്‍ ഉറപ്പിച്ചിരിക്കുന്ന ഇരുമ്പ് ഫ്രെയിം തറയില്‍ ഉറപ്പിക്കുകയോ ചെയ്തിട്ടില്ല. നല്ലൊരു കാറ്റ് വീശിയാല്‍ എല്ലാം തകര്‍ന്ന് പോകുന്ന അവസ്ഥയാണുള്ളത്. കുറ്റിക്കോല്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ തലപ്പാറ, കാവിന്റടി മൊട്ട, എന്നിവിടങ്ങളിലെ മുഴുവന്‍ ശുചി മുറികള്‍ ഉള്‍പ്പെടെ എല്ലാ വാര്‍ഡിലുമായി നൂറോളം ശുചി മുറികള്‍ നിര്‍മിക്കാനായിരുന്നു കരാര്‍.

കുറ്റിക്കോലിനെ സമ്പൂര്‍ണ ശുചി മുറി പഞ്ചായത്തായി പ്രഖ്യാപിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും ഏജന്‍സിയെ ഏല്‍പ്പിച്ചതില്‍ മുപ്പതോളം ശുചി മുറികളുടെ നിര്‍മാണം ഇനിയും പുര്‍ത്തിയായിട്ടുമില്ല. കരാര്‍ നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍ പഞ്ചായത്ത് പാലിച്ചിട്ടില്ലെന്ന് ആക്ഷേപമുണ്ട്. ക്വട്ടേഷന്‍ ക്ഷണിക്കാതെയാണ് ഈ കരാറുകാരന് ശുചി മുറികള്‍ നിര്‍മിക്കാന്‍ അനുമതി നല്‍കിയത്. കുറ്റിക്കോല്‍ പഞ്ചായത്തിലെ ഒരു സിപിഎം അംഗം വഴിയാണ് കരാറുകാരന്‍ ശുചി മുറികളുടെ നിര്‍മാണ കരാര്‍ നേടിയെടുത്തതെന്ന് ആക്ഷേപമുണ്ട്. അഞ്ച് ലക്ഷത്തോളം രൂപ പഞ്ചായത്ത് അധികൃതരില്‍ നിന്നും കൈപ്പറ്റിയ കരാറുകാരന്‍ ഇപ്പോള്‍ വിളിച്ചാല്‍ ഫോണെടുക്കുന്നില്ലെന്നാണ് പഞ്ചായത്ത് അംഗങ്ങള്‍ പറയുന്നത്. ശുചി മുറി നിര്‍മാണത്തില്‍ പാവപ്പെട്ട ആദിവാസികള്‍ക്കവകാശപ്പെട്ട പണം കരാറുകാരന്‍ തട്ടിയെടുത്ത നടപടിയെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് ചിലര്‍ പരാതിയും നല്‍കിയിട്ടുണ്ട്. ശുചിമുറി നിര്‍മ്മാണത്തില്‍ ആക്ഷേപമുയര്‍ന്ന സാഹചര്യത്തില്‍ ജില്ലാ കളക്ടര്‍ ജീവന്‍ ബാബു ബന്ധപ്പെട്ടവരില്‍ നിന്നും വിശദീകരണം തേടി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

India

അനിരുദ്ധ്, കാവ്യ മാരന്‍ വിവാഹം ഗ്രീസില്‍

Kerala

പേരാമ്പ്ര മണ്ഡലത്തില്‍ ഹിന്ദു സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച് തലയിൽ തട്ടമിടിച്ച കാര്യം ഫാത്തിമ തെഹ്ലിയ മാത്രം അറിഞ്ഞില്ലെന്ന് വിമര്‍ശനം

India

മെമ്മറി ചിപ്പുകള്‍ക്ക് 500 ശതമാനം വില വര്‍ധിച്ചു, ഐടി ബിസിനസ് പ്രതിസന്ധിയിലേക്കെന്ന് ശ്രീധര്‍ വെമ്പു

India

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

പുതിയ വാര്‍ത്തകള്‍

സോണിയ ഗാന്ധിയുടെ ജീവിതകഥ അവരുടെ തൂലികയിലൂടെ വെളിപ്പെടുത്തും : പുസ്തകം നവംബറിൽ പ്രസിദ്ധീകരിക്കും

സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്) മാധ്യമപ്രവര്‍ത്തകന്‍ (വലത്ത്)

അഭിജിത് ദീപ്കെയുടെ മുഖംമൂടിയഴിച്ച് മാധ്യമപ്രവര്‍ത്തകന്‍

ബിജെപിയുടെ ദേശീയ നേതൃത്വത്തില്‍ രണ്ട് മുസ്ലിങ്ങള്‍.. ഇതിലൊരാള്‍ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

എഫ്ആര്‍എസ് ഉപയോഗിച്ചത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്താന്‍ മാത്രമെന്ന് ദല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍

ഒസാമ ബിന്‍ ലാദനെ പിടികൂടാന്‍ അമേരിക്ക ഉപയോഗിച്ച എംക്യു-9ബി ഡ്രോണ്‍ ഇന്ത്യ വാങ്ങുന്നു

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

ബലാത്സംഗ കേസില്‍ തരുണ്‍ തേജ്പാലിന്റെ ശിക്ഷ ജീവപര്യന്തമായി ഉയര്‍ത്തണം: അപ്പീല്‍ നല്‍കി ഗോവ സര്‍ക്കാര്‍

സിജെപി പ്രക്ഷോഭം: അതിക്രമങ്ങള്‍ പരിശോധിക്കാന്‍ ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി

ഡൽഹി ജലബോർഡ് അഴിമതി കേസ് ; എഎപി നേതാവ് സത്യേന്ദ്ര ജെയിൻ അറസ്റ്റിൽ ; മോദി സർക്കാരിനെ താഴെയിറക്കുമെന്ന് കെജ്രിവാൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.