Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ബസ് ജീവനക്കാരെ ഇങ്ങനെ വിടരുത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2017, 11:37 am IST
in Vicharam

സ്വകാര്യബസുകളിലെ യാത്രക്കാര്‍ക്ക് യാതൊരു അവകാശവുമില്ലെന്ന മട്ടിലാണ് ബഹുഭൂരിപക്ഷം കണ്ടക്ടര്‍മാരും പെരുമാറുന്നത്. മറ്റ് ജില്ലകളില്‍ എങ്ങനെയാണെന്നറിയില്ല. എറണാകുളം മഹാനഗരത്തില്‍ സര്‍വീസ് നടത്തുന്ന ബസുകളിലെ ജീവനക്കാരില്‍നിന്ന് യാത്രക്കാര്‍ക്ക് ഉണ്ടാവുന്ന ദുരനുഭവങ്ങള്‍ക്ക് കയ്യും കണക്കുമില്ല.

ടിക്കറ്റെടുക്കാന്‍ ചില്ലറയില്ലെങ്കില്‍ യാത്രക്കാരോട് തട്ടിക്കയറും. ടിക്കറ്റെടുത്തശേഷം ബാക്കി തരാനുള്ള തുക തരാതിരിക്കുക. ചോദിച്ചാല്‍ അപമാനിക്കുക. സ്ത്രീകളോട് മോശമായി പെരുമാറുക. ഇതൊക്കെ പതിവാണ്. തങ്ങളുടെ ജോലി എന്തൊക്കെയാണെന്ന് പല കണ്ടക്ടര്‍മാര്‍ക്കും അറിയില്ലെന്നതാണ് വാസ്തവം. ആരെങ്കിലും ചൂണ്ടിക്കാണിച്ചാല്‍ അവരെ പരിഹസിക്കും.

യാതൊരു മാനദണ്ഡവുമില്ലാതെയാണ് പലരും കണ്ടക്ടര്‍മാരാവുന്നത്. ഇതുകൊണ്ടുതന്നെ പെരുമാറ്റദൂഷ്യമുള്ള പലരും ഈ ജോലിക്കെത്തുന്നു. ഇതൊന്നും പരിശോധിക്കാന്‍ അധികൃതര്‍ തയ്യാറല്ലെന്നതാണ് ഏറ്റവും ഖേദകരം.

പരാതി ലഭിക്കാതെതന്നെ ബസ് ജീവനക്കാര്‍ യാത്രക്കാരോട് മാന്യമായി പെരുമാറുന്നുണ്ടോയെന്ന് ഉറപ്പുവരുത്തണം. കുഴപ്പക്കാരാണെന്ന് ബോധ്യമുള്ളവരെ തുടര്‍ന്ന് ജോലി ചെയ്യാന്‍ അനുവദിക്കരുത്. അപകടങ്ങള്‍ സംഭവിച്ചാല്‍ മാത്രമാവരുത് അധികൃതരുടെ ഇടപെടല്‍.

സി.വി. വാസുദേവന്‍, ഇടപ്പള്ളി

കൊച്ചി മെട്രോ ഉദ്ഘാടനം കോഴിക്ക് മുലവരുന്നതുപോലെ!

എറണാകുളം മഹാനഗരം മാത്രമല്ല, കേരളമാകെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൊച്ചി മെട്രോ റെയിലിന്റെ ഉദ്ഘാടനം എന്നു നടക്കുമെന്ന് ഇപ്പോള്‍ ആര്‍ക്കുമറിയില്ല. 2012 ല്‍ അന്നത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് തറക്കല്ലിട്ട പദ്ധതി സര്‍ക്കാര്‍ സഹകരിക്കുകയാണെങ്കില്‍ മൂന്നുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കാമെന്നായിരുന്നു ഡിഎംആര്‍സി ചെയര്‍മാന്‍ ഇ. ശ്രീധരന്‍ പ്രഖ്യാപിച്ചത്.

2016 ല്‍ ഉദ്ഘാടനം ചെയ്യുമെന്ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിക്കുകയുണ്ടായി. ഒന്നും സംഭവിച്ചില്ല. പിണറായി മുഖ്യമന്ത്രിയായപ്പോള്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന് ഉദ്ഘാടനം നടക്കുമെന്ന് കേട്ടിരുന്നു. ആദ്യഘട്ടത്തില്‍ പാലാരിവട്ടംവരെ എന്നത് പിണറായിക്ക് സ്വീകാര്യമായില്ല. മഹാരാജാസ് ഗ്രൗണ്ട് വരെ ഓടട്ടെ എന്നാണ് പാലാരിവട്ടം മേല്‍പ്പാലത്തിന്റെ ഉദ്ഘാടനത്തിനെത്തിയപ്പോള്‍ പിണറായി സൂചിപ്പിച്ചത്. ഏറ്റവുമൊടുവില്‍ കേട്ടത് വിഷുവിന് ട്രെയിന്‍ ഓടിത്തുടങ്ങുമെന്നാണ്. എന്നാല്‍ അതുണ്ടായില്ല.

ശ്രീധരന്‍ ആഗ്രഹിച്ചതുപോലെ സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് സഹകരണം ഇല്ലാതെ പോയതാണ് പദ്ധതിയുടെ പണി പൂര്‍ത്തിയാക്കാന്‍ കാലതാമസം നേരിടുന്നത്. പലയിടങ്ങളിലും സ്ഥലമേറ്റെടുക്കാന്‍ വൈകി. ഇപ്പോഴും ഗ്രൗണ്ടുവരെ മാത്രമേ പണി പൂര്‍ത്തിയായിട്ടുള്ളൂ. വൈറ്റിലക്കപ്പുറം റോഡ് ഏറ്റെടുക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. പേട്ട വരെ നിര്‍മാണമെത്താന്‍ ഇനിയും സമയമെടുക്കും.

ഇതിനിടെ ഒന്നിലധികം തവണ പാലാരിവട്ടം വരെ ട്രെയിന്‍ പരിശീലന ഓട്ടം പൂര്‍ത്തിയാക്കി. എല്ലാം റെഡിയായശേഷമേ ട്രെയിന്‍ ഓടിക്കുകയുള്ളൂ എന്നാണ് കെഎംആര്‍എല്ലിന്റെ കടുംപിടുത്തം. ഇത് ഉദ്ഘാടനം ഇനിയും വൈകിപ്പിക്കുമെന്ന് ഉറപ്പാണ്. ചുരുക്കത്തില്‍ കോഴിക്ക് മുലവരുന്നതുപോലെയാണ് കൊച്ചി മെട്രോയുടെ ഉദ്ഘാടനവും.

ജോസഫ് മാത്യു, കാക്കനാട്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

Kerala

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

India

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

India

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

Entertainment

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

പുതിയ വാര്‍ത്തകള്‍

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.