കുറവിലങ്ങാട്: എസ്എന്‍ഡിപി യോഗം കാളികാവ് ശാഖയുടെ വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടന്നു. യൂണിയന്‍ പ്രസിഡന്റ് ഏ.ഡി.പ്രസാദ് വാര്‍ഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സെക്രട്ടറി എന്‍.കെ.രമണന്‍ അദ്ധ്യക്ഷത വഹിച്ചു.
ശാഖായോഗത്തിന്റെ ഭാരവാഹികളായി എം.ആര്‍.ബിനീഷ് മണ്ണഞ്ചേരി(പ്രസിഡന്റ്), എം.ഡി.ഷാജി മങ്ങാട്ടേല്‍(വൈസ് പ്രസിഡന്റ്), ബിനേഷ്‌കുമാര്‍ പുളിനില്‍ക്കുംതടത്തില്‍(സെക്രട്ടറി), കെ.വിജയന്‍ മഞ്ജുനിവാസ്(യൂണിയന്‍കമ്മറ്റി) എന്നിവരെ തെരഞ്ഞെടുത്തു.
യോഗത്തില്‍ റിട്ടേണിംഗ് ഓഫീസര്‍ സി.എം.ബാബു, യൂണിയന്‍ കൗണ്‍സിലര്‍ കെ.വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.
















