കോട്ടയം: നാല് പതിറ്റാണ്ടായി സര്‍വ്വീസ് നടത്തിയിരുന്ന കോട്ടയം-നീറിക്കാട് കെഎസ്ആര്‍ടിസി ബസ് നിര്‍ത്തലാക്കിയതില്‍ പ്രതിഷേധം ഉയരുന്നു. രാവിലെ കോട്ടയത്തേക്കും രാത്രി നീറിക്കാട്ടേക്കും യാത്രക്കാര്‍ക്ക് ആശ്വാസകരമായ സര്‍വ്വീസാണ് വരുമാന നഷ്ടത്തിന്റെ പേരുപറഞ്ഞ് അധികൃതര്‍ നിര്‍ത്തിയത്.
ജനങ്ങള്‍ക്ക് ഗുണപ്രദമായ സര്‍വ്വീസ് പുനരാരംഭിക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്ന് നടപടികള്‍ ഉണ്ടാകണമെന്ന ആവശ്യം ഉയര്‍ന്നു കഴിഞ്ഞു.
















