Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ആ കശ്മലന്‍ അത് അര്‍ഹിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2017, 09:19 pm IST
inVicharam

തിരുവനന്തപുരത്തെ കണ്ണമ്മൂലയിലാണ് ആത്മീയ തേജസ്സായ പരമഭട്ടാരക ചട്ടമ്പി സ്വാമികള്‍ ഉദയം കൊണ്ടത്. അതേ കണ്ണമ്മൂലയില്‍ നിന്നാണ് അറപ്പും വെറുപ്പും ജനിപ്പിക്കുന്ന ഒരു വാര്‍ത്തയും ഉത്ഭവിച്ചത്. ശ്രീചട്ടമ്പിസ്വാമികളുടെ സമാധി സ്ഥാനം കൂടിയായ പന്മന ആശ്രമത്തില്‍ ഒന്നരവര്‍ഷത്തോളം താമസിച്ച് സംന്യാസം സ്വീകരിക്കാന്‍ അര്‍ഹതയില്ലാതെ, മന്ത്രദീക്ഷപോലും നേടാതെ സ്ഥലംവിട്ട ശ്രീഹരി എന്ന വ്യക്തി സ്വയം ഒരു സംന്യാസിനാമവും വസ്ത്രവും സ്വീകരിച്ചു. തുടര്‍ന്ന് സമൂഹത്തില്‍ തന്ത്രവും മന്ത്രവും കുതന്ത്രവും പതിവാക്കിയെന്നാണ് ഇപ്പോള്‍ പരക്കെ അറിഞ്ഞുകൊണ്ടിരിക്കുന്നത്.

പലനാള്‍ കള്ളന്‍ ഒരുനാള്‍ കുടുങ്ങും എന്ന ചൊല്ല് അന്വര്‍ത്ഥമായിരിക്കുന്നു. ആറുവര്‍ഷത്തോളം ഒരു വീടിനെ വരുതിയില്‍ നിര്‍ത്തി പെണ്ണും പണവും ഇഷ്ടംപോലെ അനുഭവിച്ചുപോന്നതിന്റെ ശിക്ഷ വെട്ടുകത്തിയിലൂടെയായി. ജനനേന്ദ്രിയം നഷ്ടപ്പെട്ട ഈ കള്ളസ്വാമി ഒടുവില്‍ ആശുപത്രി കിടക്കയിലായി. മന്ത്രശക്തിയോ ആത്മശുദ്ധിയോ ഇല്ലാത്ത ഇത്തരം കശ്മലന്മാര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷതന്നെ ലഭിക്കണം. ആത്മീയ വ്യാപാരികളായ ഇത്തരം അവതാരങ്ങള്‍ ജാതി, മത, ഭാഷ, പ്രദേശ ഭേദമില്ലാതെ പടരുകയാണോ എന്ന സംശയം ഉയരുകയാണ്. മാര്‍പാപ്പയ്‌ക്ക് പോലും മാപ്പപേക്ഷ ആവര്‍ത്തിക്കേണ്ടിവരുന്നു. ദൈവത്തിന്റെ വഴിയില്‍ മുന്നേ നടക്കുന്നവര്‍ തൊട്ടുനില്‍ക്കുന്നവരെ പിച്ചിച്ചീന്തുന്ന വാര്‍ത്തകളാണ് കേള്‍ക്കുന്നത്. പള്ളിമേടകളിലും മദ്രസകളിലും എന്തിന് കുടുംബത്തിനകത്തുപോലും ശ്ലീലമായവയല്ല കേള്‍ക്കുന്നത്. കാവിയുടുത്തും പേക്കൂത്തുകള്‍ നടത്തുന്നു എന്നാണ് കണ്ണമ്മൂല സംഭവം തെളിയിച്ചത്.

എല്ലാ കാവിധാരികളും ശുദ്ധരാണെന്നു കരുതാനാവില്ല. എല്ലാ ആശ്രമങ്ങളും വിശുദ്ധര്‍ മാത്രമുള്ളതാണെന്നും പറയാനാവില്ല. ആത്മീയതയും ആത്മീയ വ്യവസായവും തിരിച്ചറിയപ്പെടേണ്ടതുണ്ട്. സ്വാന്തസ്സുഖായ എന്നത് സ്വന്തം സുഖത്തിനുള്ള മാര്‍ഗ്ഗമാണെങ്കില്‍ സംന്യാസം ആദികാലത്തെ പോലെ ജനവാസമില്ലാത്ത ഗുഹകളിലേക്കു പോകട്ടെ. സാമൂഹ്യമാറ്റത്തിനും ജനക്ഷേമത്തിനുമാണെങ്കില്‍ മറയില്ലാത്ത സേവനമായി ആദ്ധ്യാത്മികത മാറട്ടെ. വ്യാജന്മാര്‍ തിരിച്ചറിയപ്പെടട്ടെ. ഡീ മോണിറ്റൈസേഷന്‍ സാമ്പത്തിക രംഗത്തെ ശുദ്ധീകരിച്ചതുപോലെ, ആദ്ധ്യാത്മിക രംഗത്ത് ശുദ്ധീകരണം വേണം; അതിന് സ്വയം വെളിപ്പെടുത്തലിന്റെ കാലമായിരിക്കുന്നു. എന്താണ് സംന്യാസം, ആരാണ് സംന്യാസി എന്ന ചോദ്യത്തിന് മറുപടി ഒറ്റവാക്കിലോ വാക്യത്തിലോ പറയാവതല്ല.

സംന്യാസം അനുഷ്ഠിക്കുന്നവരില്‍, സംന്യാസ പാതയില്‍ ചരിക്കുന്നവരില്‍ കാണുന്ന പൊതുലക്ഷണങ്ങളേയും ചിഹ്നങ്ങളേയും സംന്യാസമാണെന്ന് ധരിക്കുകയും, അത്തരക്കാര്‍ അനുഷ്ഠിക്കുകയോ ആചരിക്കുകയോ ചെയ്യുന്നവ സംന്യാസമാണെന്ന് തെറ്റിദ്ധരിക്കുകയും ചെയ്യുമ്പോഴാണ് സംന്യാസിമാര്‍ക്കിടയില്‍ വ്യാജ സംന്യാസിമാര്‍ ഉണ്ടാകുന്നത്.

സംന്യാസത്തിന്റെ അതിഗഹനമായ നിര്‍വചനവും നിരൂപണവും ഒഴിവാക്കി, കര്‍മ്മ സംന്യാസിയായി സ്വയം ജീവിച്ച് ലോകമാതൃകയായ സ്വാമി വിവേകാനന്ദന്‍ നടത്തിയ നിരീക്ഷണങ്ങളിലേക്കു തിരിഞ്ഞാല്‍ കൂടുതല്‍ ലളിതവും എളുപ്പവുമായി.

രണ്ടാം തവണ വിദേശ യാത്രയ്‌ക്കു പുറപ്പെടും മുമ്പ് കൊല്‍ക്കത്ത ബേലൂര്‍ മഠത്തിലെ ഇളമുറ സംന്യാസിമാരോട് സ്വാമി പറഞ്ഞു. ”നിങ്ങളില്‍ സംന്യാസിമാരായിട്ടുള്ളവര്‍ പരന്മാര്‍ക്ക് ഉപകരിക്കണം; അതാണ് സംന്യാസമെന്നുവച്ചാലര്‍ത്ഥം. അതു ‘മരണത്തോടുള്ള സ്‌നേഹമാണ്,’ എന്നു വളരെ ചുരുക്കിപ്പറയാം. പ്രാപഞ്ചികര്‍ ജീവിതത്തെ സ്‌നേഹിക്കുന്നു, സംന്യാസിമാര്‍ മരണത്തെ സ്‌നേഹിക്കണം. നാം ഉണ്ണുന്നതു വഴി പോഷിപ്പിക്കപ്പെടുന്ന ശരീരം അന്യരുടെ സുസ്ഥിതിക്ക് ബലികഴിക്കാനല്ലെങ്കില്‍ ഉണ്ണുന്നതെന്തിന്? പുസ്തക വായനകൊണ്ട് നിങ്ങള്‍ പോഷിപ്പിക്കുന്ന മനസ്സ് ലോകത്തിനു മുഴുവന്‍ ബലികഴിക്കാനല്ലെങ്കില്‍പിന്നെ അതുകൊണ്ടെന്തു ഫലം? ആ മട്ടില്‍ അന്യര്‍ക്കുവേണ്ടി മരിക്കയാണ് നിങ്ങള്‍ ചെയ്യേണ്ടത്, അതല്ലെങ്കിലാണ് പൈശാചികത്വവും തീയതും.”

കമണ്ഡലുവും ഭിക്ഷാപാത്രവും രണ്ടാണ്; ആദ്യത്തേത് ത്യാഗമാണ്. പ്രവര്‍ത്തനവും പ്രഭാഷണവും ഒന്നല്ല; രണ്ടാമത്തേത് ആകര്‍ഷിക്കാന്‍ മാത്രമുള്ളതാണ്. ആദര്‍ശത്തിലധിഷ്ഠിതമായ, അനുഷ്ഠാനത്തില്‍ തീവ്രമായ, ആചാരത്തില്‍ അനുകരണീയമായ മാതൃകകളാകുന്നവര്‍ നിറത്തിന്റെയും നടപ്പിന്റെയും പ്രവൃത്തിയുടെയും ചിഹ്നങ്ങള്‍ക്ക് അതീതരാണ്. എന്നാല്‍, ഈ സംന്യാസ ലോകത്ത്, സ്വാമി വിവേകാനന്ദന്‍ പറയുന്നു: ”… സാധാരണ കണ്ടുവരുന്ന ചില ഭ്രഷ്ടന്മാരുണ്ട്. തങ്ങളുടെ ആദര്‍ശത്തോളം ഉയരാന്‍ കഴിയാത്ത ദുര്‍ബ്ബലന്മാരും ദുഷ്ടരുമായ സംന്യാസികള്‍. അവരുടെമേല്‍ ശകാരവര്‍ഷം വേണ്ടതുതന്നെ.” സ്വാമി വിവേകാനന്ദന്റെ കാലത്ത് ശകാര വര്‍ഷമാണെങ്കില്‍ ഇന്ന് ശസ്ത്രപ്രയോഗം വേണ്ടി വരുന്നത് ഇത്തരക്കാരുടെ ചെയ്തികള്‍കൊണ്ടാണ്. ഏറ്റവും പുതിയ വാര്‍ത്തയായ ശ്രീഹരി അത്തരക്കാരില്‍ ഒരാളാണ്.

സംന്യാസം അത്ര എളുപ്പ മാര്‍ഗ്ഗമല്ല, ”കാമ്യാനാം കര്‍മ്മണാം ന്യാസം സംന്യാസം കവയോ വിദുഃ ” എന്നാണ് ഭഗവദ് ഗീതയില്‍ വിവരിക്കുന്നത്. അതികഠിനമായ ജീവിതചര്യകളിലൂടെ ലൗകിമായ പ്രലോഭനങ്ങളെ അതിജീവിച്ച്, ജൈവികമായ ചോദനകളെ അടക്കി, ആത്മമോക്ഷാര്‍ത്ഥം നടത്തിപ്പോന്നിരുന്ന നിഷ്ഠാവൃത്തിയാണത്. കാലക്രമത്തില്‍ സ്വന്തം നേട്ടം സമൂഹത്തിനു പങ്കുവെക്കുന്ന സാമൂഹ്യവൃത്തികൂടിയായി. പലര്‍ക്കും ഇത് സാദ്ധ്യമല്ല, പാതിവഴിയില്‍ വീണവരാണ് അധികവും. അതോടെ ഈ വഴിയില്‍ കള്ളനാണയങ്ങളുമുണ്ടായി. കാവിയും കബളിപ്പിക്കല്‍ വേഷവുമായി ചിലര്‍ അധഃപതിപ്പിച്ചു. സമൂഹത്തിന്റെ ജാഗ്രതയാണ് ഇവിടെ ആവശ്യം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിലവിളക്ക് കണ്ടാൽ പരിഭ്രമിച്ചോടുന്ന രാഷ്‌ട്രീയക്കാർക്ക് മുന്നിൽ ഇതു നല്ല മാതൃക ; മുഹിയുദ്ദീൻ പള്ളിയിലെ ഉറൂസിനെത്തി വി വി രാജേഷ്

Kerala

മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് ഏഴ്‌ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

Kerala

മണ്ഡലകാലത്ത് സ്ഥിതി എന്താകും? ദേവസ്വം ബോര്‍ഡുപ്രസിഡന്റുമായി മായി കടുത്ത അഭിപ്രായവ്യത്യാസം; അതൃപ്തി പരസ്യമാക്കി മന്ത്രി കെ. മുരളീധരന്‍

Astrology

വാരഫലം: സപ്തംബര്‍ 21 മുതല്‍ 27 വരെ; ഈ നാളുകാര്‍ക്ക് ജോലിയില്‍ പ്രമോഷന്‍ ലഭിക്കും,അഭീഷ്ടകാര്യങ്ങള്‍ക്ക് ശ്രമിച്ചാല്‍ അത് ശരിയാകുന്ന സമയമാണ്

Hockey

ഏഷ്യൻ ഗെയിംസ് ഹോക്കി: ഉസ്ബെക്കിസ്ഥാനെ 19-0 ന് തകർത്തെറിഞ്ഞ് ഭാരത വനിതാ ടീം

പുതിയ വാര്‍ത്തകള്‍

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

ആലുവയിൽ ഷട്ടിൽ കളി കാണുന്നതിനിടെ കരാട്ടെ പരിശീലകൻ കുഴഞ്ഞുവീണു മരിച്ചു

പ്രകൃതിയെ നഷ്ടപ്പെടുത്തി വികസനം സാധ്യമല്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് : പരിസ്ഥിതിക്ക് വേണ്ടി നീതിയുടെ ആൽമരം പോലെ സുപ്രീം കോടതി ഉറച്ചുനിൽക്കുന്നു

ശബരിമലയില്‍ അരവണ വിതരണത്തിന് നിയന്ത്രണം; തീര്‍ഥാടകര്‍ക്ക് ലഭിക്കുന്നത് ഒരു ടിന്‍ മാത്രം

മെഡിക്കൽ കോളേജുകളിൽ പ്രവേശനത്തിന് വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചുവെന്ന ആരോപണത്തിൽ എസ്‌ഐടി അന്വേഷണം ആരംഭിച്ചു

യാത്രക്കിടെ റോഡിൽ മരക്കൊമ്പ് വീണ് അപകടം; 85 ശതമാനം വൈകല്യം സംഭവിച്ച യുവാവിന് 2.77 കോടി നഷ്ടപരിഹാരം

കാവിക്കൊടിയുമായി മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തിയത് ഇഷ്ടമായില്ല : വിശ്വാസികൾക്കെതിരെ പൊലീസിൽ പരാതി നൽകി കോൺഗ്രസ്

പി. നാരായണന്റെ ഷഷ്ടിപൂര്‍ത്തി വേളയില്‍ പി.ഇ.ബി. മേനോന്‍, ജന്മഭൂമി മാനേജര്‍ മോഹനന്‍ (അപ്പു ചേട്ടന്‍), കെ കുഞ്ഞിക്കണ്ണന്‍, നാരായണ്‍ജിയുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍

കെ കുഞ്ഞിക്കണ്ണനെ ഓര്‍ക്കുമ്പോള്‍

ഒളിച്ചോടിയിട്ടും രക്ഷയില്ല; അഞ്ഞൂർ മാക്കാലിക്കാവ് ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ മോഷണം : കുപ്രസിദ്ധ മോഷ്ടാവ് മരപ്പട്ടി മനാഫ് പിടിയിൽ

പാറശാലയിൽ മദ്യലഹരിയിൽ ഭാര്യയുടെ കഴുത്തറുത്ത് ഭർത്താവ്; യുവതി ​ഗുരുതരാവസ്ഥയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.