Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

വീട്ടിലേക്കുള്ള വെള്ളവും വൈദ്യുതിയും മുടക്കി: പോലീസുകാരനെതിരെ കടുത്ത ആരോപണങ്ങളുമായി കുടുംബം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2017, 03:17 pm IST
in Kasargod
കാസര്‍കോട്: വീട്ടിലേക്കുള്ള വൈദ്യുതിയും വെള്ളവും മുടക്കിയും ജീവന് ഭീഷണിയുയര്‍ത്തിയും പോലീസുകാരന്‍ ഒരു കുടുംബത്തെ നിരന്തരം പീഡിപ്പിക്കുന്നതായി പരാതി. വിദ്യാനഗറിലെ അജീഷും ഭാര്യ ഹര്‍ഷയും രണ്ട് പിഞ്ചുമക്കളും അടങ്ങുന്ന കുടുംബത്തെയാണ് പോലീസ് നിരന്തരം വേട്ടയാടുന്നത്.
ഇക്കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഇന്നലെ കാസര്‍കോട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഹര്‍ഷ പൊട്ടിക്കരഞ്ഞു. അജീഷും ഹര്‍ഷയും ആറുവയസുള്ള മകള്‍ ജിഷ്ണയും ഏഴുമാസം പ്രായമുള്ള മകന്‍ അരുഷും രണ്ടര വര്‍ഷത്തോളമായി വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ പ്രദീപ്കുമാര്‍ ചവറയുടെ വീടിന്റെ മുകള്‍ നിലയില്‍ താമസിച്ചു വരികയാണ്.
അജീഷ് മുമ്പ് പ്രദീപിന്റെ കോഴി വണ്ടിയുടെ ഡ്രൈവറും ബിസിനസ് പാര്‍ട്ട്ണറുമായിരുന്നു. ഈ ബിസിനസില്‍ പോലീസുകാരന് കുറെ ലാഭം കിട്ടിയെങ്കിലും അജീഷിന് ജോലി ചെയ്തതിന്റെ ശമ്പളമോ പാര്‍ട്ട്ണര്‍ഷിപ്പിനുള്ള വിഹിതമോ കിട്ടിയില്ല. അജീഷ് പണം ചോദിച്ചപ്പോഴൊക്കെ പോലീസുകാരന്‍ ഭീഷണി മുഴക്കുകയായിരുന്നുവെന്ന് ഹര്‍ഷ ആരോപിച്ചു.
ഹര്‍ഷയുടെ മാനസികാസ്വാസ്ഥ്യമുള്ള പിതാവിന്റെ പേരില്‍ ചേനക്കോടിലുള്ള അഞ്ച് സെന്റ് സ്ഥലത്തിന്റെ പ്രമാണം പ്രദീപ് കൈവശപ്പെടുത്തുകയും ചെയ്തു. ഹര്‍ഷ രണ്ടാമത്തെ പ്രസവത്തിന് വീട്ടില്‍ പോയപ്പോള്‍ കൃത്രിമ രേഖകളുണ്ടാക്കി ഹര്‍ഷയുടെ പിതാവിനെക്കൊണ്ട് ഉളിയത്തടുക്കയില്‍ കാറിനകത്തുവെച്ച് പല പേപ്പറുകളിലും ചുണ്ടൊപ്പ് ഇടുവിപ്പിച്ചിരുന്നു.
ഭര്‍ത്താവ് ജോലി ചെയ്തതിന്റെ പണവും സ്ഥലത്തിന്റെ പ്രമാണവും ആവശ്യപ്പെട്ടപ്പോള്‍ അതൊന്നും നല്‍കില്ലെന്നും ഒരു മന്ത്രിയും എസ്പിയും വിചാരിച്ചാല്‍ പോലും തന്നെ ഒന്നും ചെയ്യാനാകില്ലെന്നും ധൈര്യമുണ്ടെങ്കില്‍ വാങ്ങിച്ചു നോക്കെന്നും പറഞ്ഞ് പ്രദീപ് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് ഹര്‍ഷ പറഞ്ഞു.
ഇതിനെതിരെ കുടുംബം എസ് എസ് ബിയില്‍ പരാതി നല്‍കി. ഇതോടെ പ്രദീപ് അജീഷിനെ ഫോണില്‍ വിളിക്കുകയും വീട് ഒഴിഞ്ഞുതരാന്‍ ആവശ്യപ്പെടുകയും ചെയ്തു. പണവും പ്രമാണവും നല്‍കിയാല്‍ വീട് ഒഴിഞ്ഞു തരാമെന്നായിരുന്നു അജീഷിന്റെ മറുപടി. ഒരുമണിക്കൂറിനുള്ളില്‍ വീടൊഴിഞ്ഞു നല്‍കിയില്ലെങ്കില്‍ വിവരമറിയുമെന്ന് പ്രദീപ് ഭീഷണിപ്പെടുത്തി.
തുടര്‍ന്ന് വിദ്യാനഗര്‍ സ്‌റ്റേഷനില്‍ നിന്നും ഒരു പോലീസുദ്യോഗസ്ഥന്‍ അജീഷിനെ അന്വേഷിച്ചെത്തി. ഹര്‍ഷ കാര്യം തിരക്കിയപ്പോള്‍ ഈ പോലീസുദ്യോഗസ്ഥന്‍ അസഭ്യം പറയുകയായിരുന്നു. ഇതിനുശേഷം കൂടുതല്‍ പോലീസുകാരെത്തി അജീഷും കുടുംബവും താമസിക്കുന്ന മുറിയില്‍ റെയ്ഡ് നടത്തി. ഇതിനെതിരെ ഹര്‍ഷ എസ്പിക്കും ഡിജിപിക്കും മനുഷ്യാവകാശകമ്മീഷും പരാതി നല്‍കി.
ഇതിനുശേഷം വിദ്യാനഗര്‍ സ്‌റ്റേഷനിലേക്ക് അജീഷിനെയും ഭാര്യയെയും വിളിപ്പിച്ചുവെങ്കിലും പ്രദീപിന് അനുകൂലമായ നിലപാടാണ് പിന്നെയും പോലീസ് സ്വീകരിച്ചതെന്ന് ഇവര്‍ വ്യക്തമാക്കി. ഹര്‍ഷയുടെ പിതാവിനെക്കൊണ്ട് സ്‌റ്റേഷനില്‍വെച്ച് ഏതൊക്കെയോ പേപ്പറുകളില്‍ ഒപ്പുവെപ്പിക്കുകയും ചെയ്തു. അജീഷിന്റെ താമസസ്ഥലത്തേക്കുള്ള വൈദ്യുതിയും വെള്ളവും വിഛേദിച്ചിട്ടുണ്ട്.
രാത്രികാലങ്ങളില്‍ അജീഷും കുടുംബവും കഴിയുന്ന മുറിയുടെ വാതില്‍ ആരോക്കെയോ അടിക്കുകയും ചവിട്ടുകയും ചെയ്യുന്നു. ഇതുമൂലം കുട്ടികളെയും കൊണ്ട് പേടിച്ച് വിറച്ചാണ് കഴിയുന്നത്. തങ്ങളുടെ ജീവന് തന്നെ ഭീഷണിയുണ്ടെന്നും പ്രദീപിന്റെ ഉപദ്രവങ്ങള്‍ക്ക് പോലീസ് കൂട്ടുനില്‍ക്കുന്നതിനാല്‍ നീതി തേടി തങ്ങള്‍ ഇനി എങ്ങോട്ടു പോകുമെന്നുമാണ് കണ്ണീരോടെ ഹര്‍ഷ ചോദിക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ അജീഷും കുട്ടികളും ഹര്‍ഷക്കൊപ്പമുണ്ടായിരുന്നു.
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

Kerala

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

India

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

Kerala

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

Kerala

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.