തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നിയമനനിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടില്ലെന്ന് ധനമന്ത്രി കെ.എം. മാണി. പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവയ്‌ക്കാനുള്ള ശുപാര്‍ശയാണ് സര്‍ക്കാരിന്റെ പരിഗണനയിലുളളത്. അത് പുതിയ മദ്യനയത്തിന്റെ പശ്ചാത്തലത്തിലല്ല. മുപ്പതിനായിരത്തോളം അധിക തസ്തികകള്‍ നിലവിലുണ്ടെന്ന സെക്രട്ടറിതല കമ്മിറ്റിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ജീവനക്കാരെ പുനര്‍വിന്യസിക്കുന്നതിനുള്ള ശുപാര്‍ശയാണ് പരിഗണിക്കുന്നത്. ഈ സാമ്പത്തികവര്‍ഷം ഇനി പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവയ്‌ക്കാന്‍ ശുപാര്‍ശയുണ്ടെന്ന തന്റെ പ്രസ്താവനയെ നിയമനനിരോധനമായി തെറ്റിദ്ധരിച്ചാണ് യുവജനസംഘടനകള്‍ പ്രതികരിച്ചിരിക്കുന്നതെന്ന് മാണി പറഞ്ഞു
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും നിയമന നിരോധനം വേണ്ടിവരുമെന്നും കഴിഞ്ഞ ദിവസം മാണി പറഞ്ഞിരുന്നു. ഇതിനെതിരെ യൂത്ത് കോണ്‍ഗ്രസടക്കം യുവജന സംഘടനകള്‍ രംഗത്തു വന്നു. പുതിയ തസ്തികകള്‍ സൃഷ്ടിക്കില്ല എന്ന ധനകാര്യ മന്ത്രിയുടെ പ്രസ്താവന ഉദ്യോഗാര്‍ഥികളോടുള്ള വെല്ലുവിളിയാണെന്നും നിലവിലുള്ള തസ്തികകള്‍ വെട്ടിക്കുറച്ചുകൊണ്ടോ നിയമന നിരോധനം ഏപ്പെടുത്തിയോ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചോ സാമ്പത്തിക പരിഷ്‌കരണം നടപ്പിലാക്കാന്‍ യൂത്ത് കോണ്‍ഗ്രസ് അനുവദിക്കില്ലെന്നും സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് പറഞ്ഞിരുന്നു. യുവജനങ്ങളുടെ തൊഴിലവസരത്തെ ബാധിക്കുന്ന ഒരു തീരുമാനവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവില്ലെന്ന് ഇതിന് ക്ക് പ്രമോഷന്‍ നല്‍കുന്നതിനോ തുടക്ക തസ്തികകളില്‍ നിയമനം നടത്തുന്നതിനോ ഒരു തടസ്സവുമുണ്ടാവില്ല. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 2014 ആഗസ്ത് 30 വരെ 1,06,714 പേരെയാണ് പിഎസ്‌സി വഴി പുതുതായി നിയമിച്ചത്- മന്ത്രി പറഞ്ഞു. മദ്യനയത്തില്‍ കേരള കോണ്‍ഗ്രസ് നയമോ നിലപാടോ മാറ്റിയിട്ടില്ല. യുഡിഎഫും മന്ത്രിസഭയും കൈകൊണ്ട തീരുമാനത്തിനൊപ്പമാണ് കേരളാ കോണ്‍ഗ്രസും താനും. മറിച്ചുള്ള പ്രചാരണം തെറ്റിദ്ധാരണാജനകമാണ്. ബിയര്‍- വൈന്‍ പാര്‍ലര്‍ കാര്യത്തില്‍ കേരളാ കോണ്‍ഗ്രസ് തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
















