അങ്കമാലി: ഹിന്ദു ധര്‍മ്മത്തിന്റെ ദാര്‍ശനികത പുതുതലമുറയ്‌ക്കു പകര്‍ന്നുനല്‍കുന്നതിന്റെ ഉത്തരവാദിത്വം സംസ്‌ക്യത സര്‍വ്വകലാശാല ഏറ്റെടുക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ.ദിലീപ് കുമാര്‍. മഞ്ഞപ്രയിലെ വേദ വിദ്യാപ്രതിഷ്ഠാന്റെ മഹര്‍ഷി ദയാനന്ദ പുരസ്‌കാരം പ്രൊഫ.രാജേന്ദ്ര ജിജ്ഞാസുവിനു സമര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 55555 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.
ഹോഷംഗാബാദ് ആര്‍ഷ ഗുരുകുല്‍ മഹാവിദ്യാലയം കുലപതി സ്വാമി ഋതസ്പതി പരിവ്രാജക്,ദര്‍ശനാചാര്യ വേണുഗോപാല്‍ എന്നിവരുടെ നേത്യത്വത്തില്‍ നടന്ന അഗ്നിഹോത്രത്തോടെയാണ് പുരസ്‌കാര സമര്‍പ്പണ ചടങ്ങ് ആരംഭിച്ചത്.
1876 – ല്‍ മഹര്‍ഷി ദയാനന്ദ സരസ്വതി മുന്നോട്ടുവച്ച ആശയമാണ് ഭാരതം ഭാരതീയര്‍ക്ക് എന്നത്.ആധുനിക ഇന്ത്യയുടെ സ്രഷ്ടാവെന്നാണ് മഹര്‍ഷിയെ ഡോ.രാധാക്യഷ്ണന്‍ വിശേഷിപ്പിച്ചത്. സംസ്‌ക്യത സര്‍വ്വകലാശാല സിന്റിക്കേറ്റ് മെമ്പര്‍ ഡോ.ധര്‍മരാജ് അടാട്ട് അധ്യക്ഷ വഹിച്ച യോഗത്തില്‍ ഡോ.അശോക് ആര്യ,എ.വി, രാധാക്യഷ്ണ വൈദിക്, സ്വാമി ഋതസ്പതി പരിവ്രാജക് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ദര്‍ശനാചാര്യ വേണുഗോപാല്‍ സ്വാഗതവും,വേദവിദ്യാ പ്രതിഷ്ഠാന്‍ സെക്രട്ടറി എ.ടി.രഘുനാഥ് നന്ദിയും പറഞ്ഞു.
















