തൊടുപുഴ: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ തമിഴ്‌നാട് സുപ്രീംകോടതി വിധി ലംഘിക്കുന്നു. ഉന്നതാധികാര സമിതിക്കും ഇതിനുകീഴിലുള്ള ഉപസമിതിക്കും പരിശോധനകള്‍ക്കും താമസത്തിനും ആവശ്യമായിവരുന്ന ചെലവുകള്‍ തമിഴ്‌നാട് വഹിക്കണമെന്നാണ് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നത്.എന്നാല്‍ ഉന്നതാധികാര സമിതിയും ഉപസമിതിയും നിലവില്‍ വന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതിനായി സംവിധാനം തമിഴ്‌നാട് ഒരുക്കിയിട്ടില്ല.
കഴിഞ്ഞ ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ നടന്ന യോഗങ്ങള്‍ക്കും ആഹാരചെലവുകള്‍ക്കും ഉള്‍പ്പെടെ അരലക്ഷത്തോളം രൂപയാണ് കേരളത്തിലെ ഉദ്ദ്യോഗസ്ഥരുടെ പക്കല്‍നിന്നും ചെലവായിരിക്കുന്നത്. ഉന്നതാധികാര സമിതി ആദ്യം യോഗം കൂടിയ അവസരത്തില്‍ തന്നെ താമസിക്കുന്നതിനായി കുമളി ഒന്നാം മൈലിന് സമീപം വീട് വാടകയ്‌ക്കെടുക്കന്‍ തീരുമാനമായിരുന്നു. കേരളത്തിലെ ഉദ്ദ്യോഗസ്ഥരാണ് ഒന്നാം മൈലിലെ വീട്ടുടമയുമായി സംസാരിച്ച് എഗ്രിമെന്റ് തയ്യാറാക്കിയത്. മാസം 15000 രൂപ വാടകയാണ് നല്‍കേണ്ടത്. ഇത് സംബന്ധിച്ച എഗ്രിമെന്റ് തയ്യാറാക്കി തമിഴ്‌നാട് സര്‍ക്കാരിന് നല്‍കിയെങ്കിലും തമിഴ്‌നാട് ലീഗല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഇത് തട്ടിക്കളിക്കുകയാണ്.
ഇതുവരെ ഉദ്ദ്യോഗസ്ഥര്‍ക്ക് താമസസൗകര്യം ഉണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം നടന്ന ഉപസമിതി യോഗം മുല്ലപ്പെരിയാര്‍ ന്യൂ ഡാം ഇന്‍വെസ്റ്റിഗേഷന്‍ ഡിവിഷന്‍ വകുപ്പിന്റെ ഓഫീസിലാണ് നടന്നത്. ഇതിനാല്‍ കേരളത്തിലെ ഉദ്ദ്യോഗസ്ഥരുടെ പക്കല്‍നിന്നും പണം പോയില്ല. ഉന്നതാധികാര സമിതിയംഗങ്ങള്‍ മുല്ലപ്പെരിയാറിര്‍ പരിശോധനയ്‌ക്കായി എത്തുമ്പോള്‍ ബോട്ട് സൗകര്യം ഒരുക്കുന്നതും കേരളമാണ്. സുപ്രീം കോടതിയുടെ നിര്‍ദ്ദേശം കാറ്റില്‍ പറത്താനാണ് തമിഴ്‌നാട് ശ്രമിക്കുന്നതെന്നാണ് ആക്ഷേപം.
സംഗീത് രവീന്ദ്രന്‍
















