കോഴിക്കോട്: തോടയം കഥകളിയോഗം ഈ വര്‍ഷത്തെ പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചു. കഥകളി വേഷത്തിനുള്ള വള്ളത്തോള്‍ പുരസ്കാരത്തിന് കഥകളി രംഗത്തെ സമഗ്ര സംഭാവനകളെ പരിഗണിച്ച് സദനം കൃഷ്ണന്‍കുട്ടി ആശാനും, ടി.എന്‍. ബാലകൃഷ്ണന് തമ്പാന് സ്മാരക പുരസ്കാരത്തിന് കലാമണ്ഡലം വാസു പിഷാരടി ആശാനും അര്‍ഹരായി.
കഥകളി സംഗീതത്തിനുള്ള ടി.എം.ബി. നെടുങ്ങാടി സ്മാരക പുരസ്കാരം കഥകളി ഗായകന് മാടമ്പി സുബ്രഹ്മണ്യന് നമ്പൂതിരി ആശാനും, കഥകളി രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച കലാകാരനുള്ള പുരസ്കാരം കലമാണ്ഡലം ഉണ്ണികൃഷ്ണനും നല്‍കും.
സപ്തംബര്‍ 27ന് കോഴിക്കോട് തളി പത്മശ്രീ കല്യാണ മണ്ഡപത്തില്‍ നടക്കുന്ന തോടയം രജതോത്സവ സമാപന സമ്മേളനത്തില്‍ കലാമണ്ഡലം ഗോപി ആശാന് വാര്‍ഷിക പുരസ്കാരങ്ങള്‍ സമ്മാനിക്കും. ആയിരം നളന് കെട്ടിയാടിയ കലാമണ്ഡലം ഗോപി ആശാന് തോടയം കഥകളി യോഗത്തിന്റെ വിശിഷ്ട പുരസ്കാരം സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: