കണ്ണൂര്‍: സാക്ഷരതാ മിഷന് തുടര്‍വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി കര്‍മ്മപദ്ധതി രൂപീകരണ ശില്പശാല സംഘടിപ്പിച്ചു. തുടര്‍വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ കാലഘട്ടത്തിന്റെ അനിവാര്യ പ്രവര്‍ത്തനമാണ് എന്നും അനൗപചാരിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തണമെന്നും ശില്പശാല അഭിപ്രായപ്പെട്ടു. ജനകീയ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്നോട്ട് വരണമെന്നും സാക്ഷരതാ ഭവനുകള്‍ ആരംഭിക്കണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ ശോഭ അധ്യക്ഷത വഹിച്ചു. ടി ടി റംല, വി കെ സുരേഷ് ബാബു, അംഗങ്ങളായ പി ഗൗരി, അജിത് മാട്ടൂല്‍, സി വി ഗീത, പി കെ ബൈജു, ഡോ.ജി കുമാരന് നായര്‍, പി യു രമേശന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: