ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം ടൗണില്‍ പുതുതായി സ്ഥാപിച്ച ട്രാഫിക് സിഗ്നല്‍ സംവിധാനത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ പി.പി.രാഘവന്‍ നിര്‍വ്വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ നിഷിത റഹ്മാന്‍ അധ്യക്ഷത വഹിച്ചു. കെല്‍ട്രോണ്‍ സഹായത്തോടെ കെ.സി.ജോസഫ് എംഎല്‍എ അനുവദിച്ച 12 ലക്ഷം രൂപചെലവഴിച്ചാണ് ശ്രീകണ്ഠുപരത്ത് മൂന്ന് ട്രാഫിക് സിഗ്നല്‍ സംവിധാനങ്ങള്‍ സ്ഥാപിച്ചത്. ചടങ്ങില്‍ കെല്‍ട്രോണ്‍ എഞ്ചിനിയര്‍ ലാല്‍ പി.ജോസ്, കെ.വിജയകുമാര്‍, ഷൈല ജോസഫ്, ബാബുരാജ്, എം.ജി.രാഘവന്‍, കെ.സലാവുദ്ദീന്‍, പി.മാധവന്‍, എം.ഒ.മാധവന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
















