ടെഹ്റാൻ: ഒരു ഡനനോളം സ്ത്രീകളെ ബലാത്സംഗം ചെയ്ത 21കാരനെ തൂക്കി കൊന്നു. ഇറാന്റെ ചരിത്ര പ്രസിദ്ധമായ ഷിരാസ് നഗരത്തിലായിരുന്നു ‘വാസെലിൻ മാൻ’ എന്നറിയപ്പെടുന്ന അമീൻ ഡി എന്ന യുവാവിനെ തൂക്കിക്കൊന്നത്.
നഗരത്തിൽ ഭീതി നിറച്ചതിന്, ബലാത്സംഗം,വീടുകളിൽ അതിക്രമിച്ചു കയറിയത് എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരുന്നതെന്ന് കോടതി അറിയിച്ചു. ഏകദേശം പന്ത്രണ്ടോളം സ്ത്രീകളെ ഇയാൾ പീഡനത്തിനിരയാക്കിയിട്ടുണ്ട്. ഷിരാസ് നഗരത്തിന്റെ തെക്കൻ പ്രദേശങ്ങളിലാണ് ഇയാൾ കൂടുതലായും സ്ത്രീകളെ ഇരകളാക്കിയിരുന്നത്.
പോലീസ് അമീനെ 2015 ആഗസ്തിൽ സിസിടിവി ദൃശ്യങ്ങളുടെ തെളിവിൽ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടന്ന ഡിഎൻഎ പരിശോധയിൽ ഇയാൾ തന്നെയാണ് സ്ത്രീകളെ പീഡിപ്പിച്ചതെന്ന് തെളിയുകയായിരുന്നു. ശരീരമാസകലം ഗ്രീസ് പുരട്ടിയാണ് സ്ത്രീകളെ തേടി വീടുകളിൽ എത്തുന്നത്. പിടികൂടാൻ ശ്രമിച്ചാൽ എളുപ്പം ഓടി രക്ഷപെടുന്നതിന് വേണ്ടിയാണിത്. ഇയാളുടെ അക്രമത്തിൽ നഗരത്തിലെ ജനങ്ങൾ കുറേക്കാലമായി ഭീതിയിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: