പാമ്പാടി: തൊഴിലുറപ്പ് തൊഴിലാളികളുടെ വെട്ടിക്കുറച്ച തൊഴില്‍ ദിനങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്ന് പ്രിയദര്‍ശനി തൊഴിലാളി ക്ഷേമസംഘം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു .പ്രതിവര്‍ഷം പത്തു ശതമാനം വര്‍ധന തൊഴില്‍ ദിനങ്ങളില്‍ ലഭിക്കാറുണ്ട് .ഇത്തവണ തൊഴില്‍ ദിനങ്ങള്‍ പകുതിയായി സര്‍ക്കാര്‍ കുറിച്ചിരിക്കുകയാണ് .തൊഴിലുറപ്പിനെ ആശ്രയിച്ചു ജീവിക്കുന്ന കുടുംബങ്ങളെ ഇത് പ്രതികൂലമായി ബാധിക്കും .പ്രസിഡന്റ് എന്‍ .ജെ .പ്രസാദ് അധ്യക്ഷത വഹിച്ചു .അനില്‍ വെന്നിമല ,എന്‍ .വൈ .ജോസഫ് ,വാസു പാറപ്പുറം ,ബീന ജോണ്‍സന്‍ ,പി .സി .മണികണ്ഠന്‍ ,കെ .ബി ബാബുരാജ് എന്നിവര്‍ പ്രസംഗിച്ചു.
















