Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സാമൂഹ്യജീവിതക്രമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 17, 2017, 08:30 am IST
inSamskriti

അഹിംസാസത്യാസ്‌തേയ ബ്രഹ്മചര്യാ പരിഗ്രഹഃ യമഃ

(പാ.യോ.സൂ. 2:30)

അഹിംസ, സത്യം, അസ്‌തേയം, ബ്രഹ്മചര്യം, അപരിഗ്രഹം ഇവയാണ് യമങ്ങള്‍.

ധാര്‍മികമായ ഒരു ജീവിതക്രമം ചിട്ടപ്പെടുത്തുന്നതിനെക്കുറിച്ചാണ് ഈ സൂത്രത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. നിലനിര്‍ത്തുന്നത് അഥവാ സംരക്ഷിക്കുന്നത് എന്തോ അത് ധര്‍മ്മം. അവനവനാത്മ സുഖത്തിന്നായാചരിക്കുന്നത് അപരനു സുഖത്തിനായ് വരേണം എന്ന ഗുരുദേവ വചനവും ഇവിടെ സ്മരണീയമാണ്. മറ്റൊരാള്‍ക്കും തന്നെക്കൊണ്ട് ദോഷം വരരുത് എന്ന ചിന്ത നമ്മുടെ മനസ്സില്‍ എപ്പോഴും നിലനിര്‍ത്താന്‍ ‘യമം’ പരിശീലിക്കുന്നതിലൂടെ സാധിക്കുന്നു. സാമൂഹ്യസമരസതയും വസുധൈവ കുടുംബകം എന്ന സങ്കല്‍പം വളര്‍ത്തിയെടുക്കാന്‍ ഇതിലൂടെ നമുക്ക് കഴിയുന്നു.

യോഗയില്‍ ചിത്തവൃത്തികളുടെ നിയന്ത്രണത്തിനുള്ള പ്രാഥമിക പാഠവും മാനസിക തയ്യാറെടുപ്പുമാണ് യമം. യമം പരിശീലിക്കുകയെന്നാല്‍ തിന്മയുടെ മാര്‍ഗത്തില്‍നിന്നും മനസ്സിനെ നന്മയുടെ മാര്‍ഗത്തിലേക്ക് കൊണ്ടുവരിക എന്നതാണ്. യമം എന്ന വാക്കിന്റെ അര്‍ത്ഥം ‘പിന്‍തിരിയല്‍’ എന്നാണ്. ബാഹ്യവിഷയങ്ങളില്‍നിന്നുള്ള പിന്തിരിയല്‍. ആത്മാവ് ബാഹ്യവിഷയങ്ങളുമായി ബന്ധം പുലര്‍ത്തുന്നത് ഇന്ദ്രിയങ്ങളിലൂടെയാണ്. ഈ ഇന്ദ്രിയങ്ങളെ അതതു വിഷയത്തില്‍നിന്നും മോചിപ്പിക്കേണ്ടത് മുക്തിക്ക് അനിവാര്യമാണ്.

പഞ്ചഭൂതാത്മകമായ നമ്മുടെ ശരീരത്തിന് പഞ്ചഭൂതാത്മകമായ ലോകവുമായി വേര്‍പിരിയാനാവാത്ത ബന്ധമാണുള്ളത്. നമ്മുടെ നിലനില്‍പ്പുതന്നെ ഭൗതികവസ്തുക്കളായ പഞ്ചഭൂതങ്ങളെ ആശ്രയിച്ചാണ്. ശ്വസനത്തിന് വായു, കുടിക്കാന്‍ ജലം, ഭക്ഷണത്തിന് ഭൂമിയിലെ ഉല്‍പ്പന്നങ്ങള്‍, ഭക്ഷണത്തെ ദഹിപ്പിക്കാന്‍ അഗ്നി, ജീവിക്കാന്‍ ഇടം (ആകാശം) ഇങ്ങനെ പ്രകൃതിയുമായുള്ള നമ്മുടെ അഭേദ്യബന്ധം ഇന്ദ്രിയങ്ങളെ വിഷയങ്ങളുമായി ശക്തമായി ബന്ധിപ്പിക്കുന്നു. ഈ വിഷയങ്ങളില്‍ നിയന്ത്രണം കൊണ്ടുവരുന്നതിനും പഞ്ചേന്ദ്രിയങ്ങളുടെ നാഥനായ മനസ്സിനെ അടക്കുന്നതിനുമുള്ള ഉപാധിയാണ് യമം. അതിനാല്‍ യമത്തെ യോഗയ്‌ക്കുള്ള മാനസിക തയ്യാറെടുപ്പായും പറയുന്നു.

അഹിംസ:- ഹിംസ അരുത്. മനസാ, വാചാ കര്‍മണാ ആരേയും വേദനിപ്പിക്കാതിരിക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. വേദനയില്‍നിന്നും ദുഃഖവും ദുഃഖം അശാന്തിക്കും കാരണമാകുന്നു. മറ്റൊരാളുടെ ശാന്തതയ്‌ക്ക് ഭംഗം വരുത്തുന്നതെന്തും ഹിംസയാണ്. ആനന്ദം യോഗവും ദുഃഖം വിയോഗവുമാണ്. യോഗമാര്‍ഗത്തില്‍ മുന്നോട്ടുപോകുമ്പോള്‍ നമ്മുടെ ശാന്തതയ്‌ക്ക് ഭംഗം വരുത്തുന്നതൊന്നും ചെയ്യാതിരിക്കുക. മറ്റുള്ളവരുടെ ശാന്തതക്ക് ഭംഗം വരുമ്പോള്‍ നമ്മുടെ ശാന്തി നഷ്ടപ്പെടും.

ക്രമേണ നമ്മില്‍ ഹ്രിംസാത്മക ചിന്തകള്‍ ഉടലെടുക്കുകയും ചെയ്യും. വേദനയെ നമുക്ക് സ്‌നേഹംകൊണ്ട് തോല്‍പ്പിക്കാന്‍ കഴിയും. അതിനാല്‍ അഹിംസ പരിശീലിക്കാന്‍ എല്ലാവരെയും സ്‌നേഹിക്കുകയാണ് എളുപ്പവഴി. മനസ്സിനെ വിശാലമാക്കുക. അഹിംസാ പരിശീലനത്തിലൂടെ യമത്തിലെ മറ്റ് നാല് കാര്യങ്ങളും നമുക്ക് വേഗം സാധ്യമാകുന്നു. ”അഹിംസാ പരമോ ധര്‍മ്മഃ” എന്നതാണ് നമ്മുടെ സംസ്‌കൃതി.

സത്യം: ഉള്ളത് എന്തോ അത് സത്യം. സത്യത്തെ പലപ്പോഴും മനസ്സിലാക്കാന്‍ പ്രയാസമാണ്. സത്യവും പരമാര്‍ത്ഥവും ഒരേ അര്‍ത്ഥം വരുന്ന രണ്ടു വാക്കുകളാണ്. അശ്വത്ഥാമാവ് മരിച്ചു എന്ന് യുധിഷ്ഠിരന്‍ പറഞ്ഞത് സത്യമാണ്. എന്നാല്‍ പരമാര്‍ത്ഥം, മരിച്ചത് ആനയാണ് എന്നതാണ്. ഇതുപോലെ സത്യത്തെ വളച്ചൊടിച്ച് തനിക്കനുകൂലമാക്കരുത്. ”സത്യം വദ ധര്‍മ്മം ചര” എന്നാണല്ലോ. ധര്‍മമാര്‍ഗത്തിലെ രണ്ടാം പടിയാണ് സത്യം.

സത്യം ബ്രൂയാത് പ്രിയം ബ്രുയാത്

നബ്രൂയാത് സത്യമപ്രിയം

സത്യം ച നാനൃതം ബ്രുയാത്

ഏഷ ധര്‍മ്മ സനാതന

എന്ന് നമ്മുടെ ഗ്രന്ഥങ്ങളില്‍ പറയുന്നു. നമ്മുടെ സംസ്‌കൃതി അനുസരിച്ച് സത്യം മാത്രം പറയുക, മറ്റുള്ളവര്‍ക്ക് പ്രിയമുള്ള സത്യം പറയുക, അപ്രിയ സത്യം പറയാതിരിക്കുക, പ്രിയമെങ്കിലും അസത്യം പറയാതിരിക്കുക. സത്യത്തിന്റെ ആചരണത്തില്‍ ഈ കാഴ്ചപ്പാട് വളരെ പ്രധാനമാണ്. കള്ളം പറയാനുള്ള ചിന്ത കള്ളത്തരം കാണിക്കാനുള്ള പ്രേരണ നല്‍കുന്നു. മനസ്സിന്റെ ചിന്തകള്‍ വാക്കുകളിലൂടെ പ്രകാശിക്കുകയും അത് കര്‍മേന്ദ്രിയങ്ങളെ പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നു.

”സത്യം ദൈവമാണ,് ദൈവമാണ് സത്യം” എന്ന ഗാന്ധിവചനവും ഇവിടെ പ്രസക്തമാണ്. സത്യം പറയുമ്പോള്‍ നാം ഈശ്വരനോടടുക്കുകയാണ്. കള്ളം നമ്മെ ഈശ്വരനില്‍നിന്നും അകറ്റുന്നു. അസത്യത്തില്‍നിന്നും ഭയവും ഭയം അശാന്തിക്കും കാരണമാകുന്നതിനാല്‍ യോഗികള്‍ ജീവിതയാത്രയില്‍ സത്യത്തെ മറുകെ പിടിക്കേണ്ടതാണ്.

അസ്‌തേയം:- സ്‌തേയം അരുത് (അരുത് മോഷണം) മറ്റൊരാളുടെ അറിവോ സമ്മതമോ കൂടാതെ ഒരു വസ്തു എടുക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നത് ‘സ്‌തേയം.’ മറ്റുള്ളവരുടെ ധനത്തില്‍ ആര്‍ത്തിയില്ലാതിരിക്കുക എന്നും സ്‌തേയത്തിനര്‍ത്ഥമുണ്ട്. തന്റേതല്ലാത്തത് സ്വന്തമാക്കാനുള്ള വ്യഗ്രതയില്‍നിന്നും മനസ്സിനെ പിന്‍വലിക്കല്‍ ആണ് അസ്‌തേയം.

ബ്രഹ്മചര്യം:- ബ്രഹ്മത്തില്‍ ചരിക്കുക.

ബ്രഹ്മാവ് സൃഷ്ടികര്‍ത്താവ്, സൃഷ്ടിയുടെ ഊര്‍ജ്ജത്തെ സംരക്ഷിക്കലാണ് ബ്രഹ്മത്തിലെ ചര്യ. ഭൗതികസുഖങ്ങളില്‍ മുഴുകാതെ മനസ്സിനെ നിയന്ത്രിച്ച് ശരീരത്തെ ചൈതന്യവത്തായി സൂക്ഷിക്കലാണ് യോഗയില്‍ ബ്രഹ്മചര്യം.

ഉപനയനം മുതല്‍ സമാവര്‍ത്തനം വരെയുള്ള വൃത ശുദ്ധിയോടുകൂടിയ വേദാദി ജ്ഞാന സമ്പാദനകാലത്തെയും ബ്രഹ്മചര്യം എന്നുവിളിക്കുന്നു. അഷ്ടമൈഥുനത്തില്‍നിന്നുള്ള മുക്തിയാണ് ബ്രഹ്മചര്യത്തിലൂടെ ഒരു യോഗി പാലിക്കേണ്ടത്.

സ്മരണം, കീര്‍ത്തനം കേളീ

പോഷണം ഗുഹ്യഭാഷണം

സങ്കല്‍പോളധ്യവസായശ്വക്രിയാ-

നിഷ്പത്തിരേവച

ഏതന്മൈഥുനമഷ്ടാംഗം പ്രവദന്തി മനീഷിണഃ

വിപരീതം ബ്രഹ്മചര്യമനുഷ്‌ഠേയം മുമുക്ഷുഭിഃ

സ്മരണം, കീര്‍ത്തനം, കേളീ

നാടകാദികളുടെ ദര്‍ശനം, രഹസ്യ സംഭാഷണം, സങ്കല്‍പം, അധ്യവസായം, സംഗം എന്നിവയാണ് എട്ട് വിധത്തിലുള്ള മൈഥുനങ്ങള്‍. ഇതിനു വിപരീതമായിട്ടുള്ളത് ബ്രഹ്മചര്യം. മോക്ഷം ആഗ്രഹിക്കുന്നവര്‍ ഇതു പാലിക്കേണ്ടതാണ്.

അപരിഗ്രഹം:- ദുരാഗ്രഹം അരുത്. അന്യരുടെ വസ്തുക്കള്‍ ആഗ്രഹിക്കാതിരിക്കലാണ് അപരിഗ്രഹം. അനാവശ്യമായി സംഭരിച്ചു വയ്‌ക്കുന്നതും ആവശ്യമില്ലാത്ത വസ്തുക്കള്‍ വാങ്ങിക്കൂട്ടുന്നതും ദുരാഗ്രഹം അഥവാ പരിഗ്രഹം ആണ്. ദേഹധാരണത്തില്‍ കവിഞ്ഞുള്ള ഭോഗസമ്പാദനം പരിഗ്രഹം തന്നെയാണ്. അര്‍ത്ഥ സമ്പാദനം അതിന്റെ സംരക്ഷണം, വിനിയോഗം എന്നിവയെല്ലാം ദുഃഖകാരണമായതിനാല്‍ ഇതില്‍നിന്നും യോഗി തന്റെ മനസ്സിനെ പിന്‍വലിക്കേണ്ടതാണ്.

ആവശ്യങ്ങളെയും അത്യാവശ്യങ്ങളെയും തിരിച്ചറിഞ്ഞ് അത്യാവശ്യങ്ങളെ മാത്രം നിര്‍വഹിച്ച് ജീവിതത്തെ ചിട്ടപ്പെടുത്തുന്നതിന് അപരിഗ്രഹം നമ്മെ സഹായിക്കുന്നു. ഇത് ഒരു ലളിത ജീവിതക്രമം കൂടിയാണ്.

ഇങ്ങനെ ചിന്തിക്കുമ്പോള്‍ യമത്തില്‍ പറഞ്ഞ കാര്യങ്ങളൊക്കെ ഒരു സാമൂഹ്യജീവി എന്ന നിലയില്‍ നമ്മള്‍ ഓരോരുത്തരും പാലിക്കേണ്ടതാണ്. ഇതിന്റെ പാലനം നമ്മുടെ മനസ്സിനെ തിന്മയില്‍നിന്നും നന്മയുടെ മാര്‍ഗത്തിലേക്ക് നയിക്കുന്നു. ഇതിലൂടെ നമുക്ക് നല്ല വ്യക്തിത്വങ്ങളെയും രൂപപ്പെടുത്താന്‍ കഴിയും.

ഹിംസയില്‍ നിന്നും അഹിംസയിലേക്കും അസത്യത്തില്‍നിന്നും സത്യത്തിലേക്കും മോഷണത്തില്‍നിന്നും മോഷണരഹിതമായ നിലയിലേക്കും അബ്രഹ്മചര്യത്തില്‍നിന്നും ബ്രഹ്മചര്യത്തിലേക്കും ആര്‍ഭാട ജീവിതത്തില്‍നിന്നും ലളിത ജീവിതത്തിലേക്കുമുള്ള ഒരു വ്യക്തിയുടെ പരിവര്‍ത്തനമാണ് ഇവിടെ സാധ്യമാകുന്നത്. ഒ

രു വ്യക്തിയെ രൂപപ്പെടുത്തുന്നതിന്റെ അടിസ്ഥാന തൂണുകളാണ് യമത്തില്‍ പ്രതിപാദിക്കുന്ന അഞ്ച് കാര്യങ്ങളും. സമൂഹത്തില്‍ സ്‌നേഹം, സത്യസന്ധത, സംഘര്‍ഷരഹിത ജീവിതം, അനാസക്തി, ലളിത ജീവിതക്രമം ഇവ വളര്‍ത്തി സമൂഹത്തെ വൈഭവശാലിയും സംസ്‌കാര സമ്പന്നവും ആക്കുന്നതില്‍ അഷ്ടാംഗയോഗ പരിശീലനത്തിന് അതിപ്രധാനമായ പങ്ക് നിര്‍വഹിക്കാന്‍ കഴിയും.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

Kerala

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

Entertainment

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

Astrology

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

Gulf

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.